Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റീവ് സ്മിത്ത് തന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്നെങ്കില്‍ രണ്ടു പൊട്ടിച്ചേനെ: ഷൊയബ് അക്തര്‍

ദുബായ്: രണ്ടാം ട്വന്റ്റി20 മത്സരത്തില്‍ പാകിസ്ഥാനെതിരെ കളി ജയിപ്പിച്ച ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ തടയാന്‍ തനിക്ക് സാധിക്കുമായിരുന്നുവെന്ന് റാവല്‍പിണ്ടി എക്സ്പ്രസ് എന്നറിയപ്പെടുന്ന പാക്കിസ്ഥാന്‍ മുന്‍ താരം ഷോയിബ് അക്തര്‍. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് ഓസ്‌ട്രേലിയ ആഘോഷിച്ചത്. 51 പന്തില്‍ 80 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റെ പ്രകടനം നിര്‍ണായകമായി.

അദ്ദേഹം ഇത് എങ്ങനെ ചെയ്യുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അക്തര്‍ പറഞ്ഞു. സ്മിത്തിന് പ്രത്യേകരീതിയോ ശൈലിയോ ഇല്ല, പക്ഷേ നല്ല ധൈര്യമുണ്ട്. അത് അദ്ദേഹം ഫലപ്രദമായി ഉപയോഗിക്കുന്നു. അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി. സ്മിത്ത് എന്റെ സമയത്ത് കളിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും മുഖത്ത് മൂന്നോ നാലോ തവണ അടിച്ചു വേദനിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു. അവന്‍ വളരെ നന്നായി കളിക്കുന്നു. അദ്ദേഹത്തിന് ആശംസകള്‍ നേരുന്നതായും അക്തര്‍ പറയുന്നുണ്ട്.

shoaibakhtar-stevesmith

സാന്‍ഡ്‌പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ഉണ്ടായ വിലക്കിനെ അതിജീവിച്ച് തിരിച്ചുവരവിന് ശ്രമിക്കുകയായിരുന്ന സ്മിത്ത് മികച്ച ഫോമിലായിരുന്നു. ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 110.57 ശരാശരിയില്‍ 774 റണ്‍സ് നേടിയ സ്മിത്ത് ആഷസ് പരമ്പരയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തിരിച്ചുവരവിന് ശേഷം അദ്ദേഹം വമ്പന്‍ ഫോമിലാണ്. സ്മിത്ത് ഒരു ട്വന്റി20 കളിക്കാരനല്ലെന്ന് നേരത്തെ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് കളിയിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും അക്തര്‍ പറഞ്ഞു. എന്നിരുന്നാലും, കളിയുടെ ഏറ്റവും ചുരുങ്ങിയ ഫോര്‍മാറ്റില്‍ 35 മത്സരങ്ങളില്‍ നിന്ന് 27.48 ശരാശരിയില്‍ നില്‍ക്കുന്ന സ്മിത്ത്, ട്വന്റ്റി20 ക്രിക്കറ്റിലെ തന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അക്തര്‍ വിശ്വസിക്കുന്നു.

Story first published: Thursday, November 7, 2019, 17:04 [IST]
Other articles published on Nov 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+