For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റാവല്‍പിണ്ടി എക്‌സ്പ്രസ് ഷോയിബ് അക്തറായി സല്‍മാന്‍ ഖാന്‍ വേഷമിടുന്നു?

By Desk

കറാച്ചി: സ്‌പോര്‍സ് താരങ്ങളുടെ ജീവിതം സിനിമയാക്കുന്ന തിരക്കിലാണ് ബോളിവുഡ് ഇപ്പോള്‍. പറക്കും സിംഗായ മില്‍ഖാ സിംഗിലൂടെ തുടങ്ങിവെച്ച ഈ ട്രെന്‍ഡ് മേരി കോമിലൂടെ ഇപ്പോഴിതാ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അസ്ഹറുദ്ദീനില്‍ എത്തി നില്‍ക്കുന്നു. അസ്ഹര്‍ എന്നാണ് മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് പേര്. കഴിഞ്ഞില്ല, സച്ചിന്‍ തെണ്ടുല്‍ക്കറിന്റേയും എം എസ് ധോണിയുടെയും ബയോപിക്കുകളും അണിയറയില്‍ ഒരുങ്ങുന്നു.

Read Also: ഡബ്ള്‍ മീനിങ് ഡയലോഗ്... ദയനീയം.. മമ്മൂട്ടിപ്പടം കസബയെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ!

പാകിസ്താന്റെ സൂപ്പര്‍ ഫാസ്റ്റ് ബൗളറായ ഷോയിബ് അക്തറിനുമുണ്ട് തന്റെ ജീവിതം സിനിമയായി കാണാന്‍ ഒരാഗ്രഹം. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന് വിളിപ്പേരുള്ള അക്തര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ ജീവിതം ആരെങ്കിലും സിനിമയാക്കുകയാണെങ്കില്‍ അതില്‍ സല്‍മാന്‍ ഖാന്‍ നായകനാകണം എന്നും അക്തറിന് ആഗ്രഹമുണ്ട്. എന്റെ ബയോപിക്കില്‍ സല്‍മാന്‍ നായകനാകുന്നത് കാണാനാണ് എനിക്കിഷ്ടം.

akhtar-salman

ഇതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് താനല്ല. എന്റെ ജീവിതം സിനിമയാക്കാന്‍ കൊള്ളാവുന്നതാണ് എന്ന് തോന്നുന്നവരുണ്ടെങ്കില്‍ അവര്‍ക്കത് സിനിമയാക്കാം. ഇല്ലെങ്കില്‍ ഇല്ല. ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സിനിമാ നിര്‍മാതാക്കളും ആരാധകരുമാണ് - ബയോപിക് ഇറങ്ങിക്കാണാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അക്തര്‍ പറഞ്ഞു.

എന്റര്‍ടെയ്ന്‍മെന്റ് ചാനലായ ലൈഫ് ഓക്കെയുടെ ഇന്ത്യന്‍ മസാക് ലീഗ് എന്ന കോമഡി പരിപാടിയില്‍ ജഡ്ജിയുടെ വേഷത്തിലാണ് അക്തര്‍ ഇപ്പോള്‍. ടോക് ഷോ, ഇന്റര്‍വ്യൂ എന്നിങ്ങനെ ഇന്ത്യന്‍ ടി വി പ്രേക്ഷകര്‍ക്ക് പരിചിതനാണ് ലോകത്തെ ഏറ്റവും വേഗം കൂടിയ ബൗളറായ അക്തര്‍. സല്‍മാന്‍ ഖാനാകട്ടെ ഏറ്റവും പുതിയ ചിത്രമായ സുല്‍ത്താന്‍ തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയതിന്റെ ത്രില്ലിലാണ്.

Story first published: Saturday, July 9, 2016, 12:29 [IST]
Other articles published on Jul 9, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+