വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക്കിസ്ഥാനെ പരിഹസിച്ച ഇന്ത്യന്‍ ചാനല്‍ അവതാരകയ്‌ക്കെതിരെ ആഞ്ഞടിച്ച് അക്തര്‍

കട്ടകലിപ്പിൽ ഷൊയബ് അക്തര്‍ | Oneindia Malayalam

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കളിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഇന്ത്യന്‍ ചാനല്‍ അവതാരകയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ പാക് താരം ഷൊയബ് അക്തര്‍. പാക്കിസ്ഥാനെതിരെ ഇന്ത്യ രണ്ടു കളികളിലും ആധികാരികമായി വിജയിച്ചിരുന്നു. കളിയുമായി ബന്ധപ്പെട്ട ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന അക്തറെ പ്രകോപിതനാക്കുന്ന ചോദ്യമാണ് അവതാരക ചോദിച്ചത്.

ഇന്ത്യയുടെ സ്വച്ഛ് ഭാഗത് മിഷന്‍ രണ്ടാം എഡിഷന്‍ അടുത്തിടെയാണ് തുടങ്ങിയത്. ഇത് ഗൗരവമായി കണ്ട ഇന്ത്യന്‍ ടീം പാക്കിസ്ഥാനെ ചവറ്റുകൂനയിലെറിഞ്ഞു. രണ്ടാം കളിയിലും ഇത് ആവര്‍ത്തിക്കുമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍, ഇത്തരം ചോദ്യം എന്നോട് ചോദിക്കരുതെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കണമെന്നും അക്തര്‍ തിരിച്ചടിച്ചു.

shoaibakhtar

ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. അതുപോലെ നിങ്ങളും ബഹുമാനത്തോടെ ചോദ്യം ചോദിക്കുക. മോശം വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചോദ്യത്തിന് ഉത്തരം തരാന്‍ ബുദ്ധിമുട്ടുണ്ട്. ഞാനൊരു ലോക്കല്‍ ക്രിക്കറ്ററല്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കൂ. നിങ്ങളുടെ മുന്നില്‍ ആരാണ് ഇരിക്കുന്നത് എന്ന് മനസിലാക്കിയുള്ള ചോദ്യമാണ് ചോദിക്കേണ്ടതെന്നും അക്തര്‍ പറഞ്ഞു. ആദ്യമത്സരത്തില്‍ 8 വിക്കറ്റിന് പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം കളിയില്‍ 9 വിക്കറ്റിനാണ് തകര്‍ത്തത്. ബംഗ്ലാദേശിനോടും തോറ്റ അവര്‍ ഫൈനല്‍ കാണാതെ പുറത്തായിക്കഴിഞ്ഞു. വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ ബംഗ്ലാദേശും തമ്മിലുള്ള കലാശപ്പോരാട്ടം.

Story first published: Thursday, September 27, 2018, 14:16 [IST]
Other articles published on Sep 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X