വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് കളിച്ചത് 21 പേര്‍ക്കെതിരെ, 2010 -ലെ ദുരനുഭവം പങ്കുവെച്ച് ശുഐബ് അക്തര്‍

കറാച്ചി: 2010 -ല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഒന്നടങ്കം പിടിച്ചുകുലുക്കിയാണ് ഒത്തുകളി വിവാദം പുറത്തുവന്നത്. പാക് നിരയിലെ പല പ്രമുഖ താരങ്ങളും കോഴ വാങ്ങി കളിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അന്ന് കണ്ടെത്തി. പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് കളിക്കുമ്പോള്‍ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവരുടെ പേരുകള്‍ ഒത്തുകളി വിവാദത്തില്‍ പുറത്തുവന്നു.

ഓർമ്മ പങ്കുവെച്ച് അക്തർ

തുടര്‍ന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ അന്വേഷണത്തില്‍ മൂവരും കുറ്റം സമ്മതിച്ചതോടെ പാക്കിസ്ഥാന്‍ ഒരിക്കല്‍ക്കൂടി ക്രിക്കറ്റില്‍ ഒറ്റപ്പെട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ ടീമിലെ സങ്കടകരമായ അനുഭവം ഓര്‍ത്തെടുക്കുകയാണ് ശുഐബ് അക്തര്‍. ഒത്തുകളി പിടിക്കപ്പെട്ട സമയത്ത് പാക് ടീമിലെ അംഗമായിരുന്നു അക്തര്‍.

പന്തുചുരണ്ടലില്‍ കുടുങ്ങി; പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന് കനത്ത ശിക്ഷ

വിശ്വാസം നഷ്ടപ്പെട്ടു

വിവരങ്ങള്‍ പുറത്തുവന്ന സമയത്ത് സഹതാരങ്ങളിലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടു. അന്യോന്യം സംശയദൃഷ്ടികളോടെ നോക്കിയ നാളുകള്‍. ഗ്രൗണ്ടില്‍ എതിരാളികള്‍ 21 പേരായിരുന്നു എന്ന തോന്നല്‍ ഇക്കാലത്ത് പിടിമുറക്കി. അതായത് എതിര്‍ ടീമിലെ 11 പേരും സ്വന്തം ടീമിലെ 10 പേരും എതിരാളികളായി മാറി. കാരണം ടീമില്‍ പലരുടെയും പേരുകള്‍ കോഴവിവാദത്തില്‍ മുഴങ്ങി കേട്ടിരുന്നു, അക്തര്‍ ഓര്‍ത്തെടുത്തു.

ഏറെ നിരാശപ്പെടുത്തി

ഏതെല്ലാം മത്സരങ്ങളാണ് ഒത്തുകളിച്ചതെന്നും എങ്ങനെയാണ് അതു നടപ്പിലാക്കിയതെന്നും പര്യടനത്തിനിടെ ഒരിക്കല്‍ മുഹമ്മദ് ആസിഫ് പങ്കുവെച്ചതായി അക്തര്‍ വെളിപ്പെടുത്തി. റീവൈന്‍ഡ് വിത്ത് സമീന എന്ന ടിവി പരിപാടിയിലാണ് ശുഐബ് അക്തറിന്റെ ഏറ്റുപറച്ചില്‍.മുഹമ്മദ് ആസിഫിന്റെയും മുഹമ്മദ് ആമിറിന്റെയും പേരുകള്‍ കോഴവിവാദത്തില്‍ ഉയര്‍ന്നുകേട്ടത് ഏറെ നിരാശപ്പെടുത്തിയതായി അക്തര്‍ പറയുന്നുണ്ട്.

അടുത്ത ബുംറയോ? രോഹിത്തിനെയും ധവാനെയും എറിഞ്ഞിട്ട് 19കാരന്‍... ശാസ്ത്രി ഞെട്ടി

ഇതിലും വലിയ നാണക്കേടില്ല

പാക്കിസ്ഥാന്റെ രണ്ടു ലോകോത്തര ബൗളര്‍മാര്‍ ഒത്തുകളിച്ചു --- ഇതില്‍പ്പരം വലിയ നാണക്കേട് വരാനില്ല. ചില്ലിക്കാശിന് വേണ്ടി സ്വന്തം പ്രതിഭയും കഴിവും ഇരുവരും വിറ്റുകളഞ്ഞതായി അക്തര്‍ തുറന്നടിച്ചു. ഇതേസമയം, അഞ്ചു വര്‍ഷത്തെ വിലക്കിന് ശേഷം മുഹമ്മദ് ആമിര്‍ പാക് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് ആസിഫും സല്‍മാന്‍ ബട്ടും ഇനിയും ക്രിക്കറ്റില്‍ ചുവടുവെച്ചിട്ടില്ല. അടുത്തിടെ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ ഐസിസി ക്രിക്കറ്റില്‍ നിന്നും വിലക്കിയ പശ്ചാത്തലത്തിലാണ് ശുഐബ് അക്തര്‍ പഴയ ഓര്‍മ്മ പങ്കുവെച്ചത്.

Story first published: Saturday, November 2, 2019, 16:49 [IST]
Other articles published on Nov 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X