ഫിറ്റ്‌നസ് ഇല്ലാത്ത ഒരേയൊരു ക്യാപ്റ്റന്‍; പാക് ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് അക്തര്‍
ലണ്ടന്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ പലഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ലോകകപ്പിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോര്‍ കുറിച്ച പാക്കിസ്ഥാന്‍ ഒരു ടി20 മത്സരത്തിന്റെ ദൈര്‍ഘ്യം പോലുമില്ലാതെയാണ് എതിരാളികളോട് കീഴടങ്ങിയത്.

തോല്‍വിക്ക് പിന്നാലെ മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയബ് അക്തര്‍ പാക് ടീമിന്റെ ക്യാപ്റ്റനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് ഫിറ്റനസ് ഇല്ലാത്ത കളിക്കാരനാണെന്ന് അക്തര്‍ വിലയിരുത്തി. മുന്‍പ് ഇത്രയും ശാരീരികക്ഷമതയില്ലാത്ത ഒരു പാക്കിസ്ഥാന്‍ ക്യാപ്റ്റനെ താന്‍ കണ്ടിട്ടില്ലെന്നുകൂടി പുറത്തുവിട്ട വീഡിയോയില്‍ അക്തര്‍ പറയുന്നുണ്ട്.
ഇത്തരമൊരു ക്യാപ്റ്റന്‍ എങ്ങിനെയാണ് ലോകകപ്പില്‍ വരാനിരിക്കുന്ന കളികളില്‍ ടീമിനെ നയിക്കുകയെന്ന് തനിക്ക് മനസിലാകുന്നില്ല. വിക്കറ്റിന് പിന്നില്‍ സര്‍ഫ്രാസ് പൂര്‍ണ പരാജയമാണ്. ഉണര്‍ന്നു കളിച്ചില്ലെങ്കില്‍ ലോകകപ്പില്‍ മുന്നോട്ടുപോവുക പാക്കിസ്ഥാന് പ്രയാസകരമായിരിക്കുമെന്നും അക്തര്‍ പറഞ്ഞു. തനിക്ക് വാക്കുകളില്ലെന്നാണ് നേരത്തെ പാക് തോല്‍വിയെക്കുറിച്ച് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഏഴുവിക്കറ്റിനാണ് വിന്‍ഡീസ് പാക്കിസ്ഥാനെ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 21.4 ഓവറില്‍ വെറും 105 റണ്‍സിന് പുറത്തായപ്പോള്‍ 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യത്തിലെത്തി. ക്രിസ് ഗെയ്ല്‍ (50) മിന്നിയപ്പോള്‍ നിക്കോളാസ് പൂരനാണ് (19 പന്തില്‍ 34*) തകര്‍ത്തടിച്ച മറ്റൊരുതാരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications