Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയെ തകര്‍ത്തല്ലോ; പരമ്പര നേട്ടത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി അക്തര്‍

ദില്ലി: ചരിത്രത്തിലാദ്യമായി ഒരു ഏഷ്യന്‍ ടീം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ അഭിനന്ദനവുമായി മുന്‍ പാക് താരം ഷൊയബ് അക്തര്‍. ഇന്ത്യയുടെ വിജയം മഹത്തരമാണെന്നും ടീമിനെ അഭിനന്ദിക്കുന്നതായും അക്തര്‍ ട്വിറ്ററില്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുകയെന്നത് ലോകത്തെ ഏതൊരു രാജ്യത്തിനും വെല്ലുവിളിയാണ്. ഇന്ത്യ അത് നേടിയെടുത്തെന്നും ഷൊയബ് പറഞ്ഞു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനും ഇന്ത്യന്‍ ടീമിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ച വിരാട് കോലിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും അഭിനന്ദനമെന്നാണ് ഇമ്രാന്റെ ട്വീറ്റ്. ഇന്ത്യയുടെയും ലോക ക്രിക്കറ്റിലെയും മുന്‍ താരങ്ങളും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചിട്ടുണ്ട്.

shoaib akhtar


ലോകകപ്പ് നേടിയ ടീമില്‍ താന്‍ അംഗമായിരുന്നെങ്കിലും അതിനേക്കാളേറെ അഭിമാനം ഇപ്പോള്‍ തോന്നുന്നുണ്ടെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റനും, പരിശീലകന്‍ രവിശാസ്ത്രിയും ഇന്ത്യന്‍ നേട്ടത്തെക്കുറിച്ച് പറഞ്ഞത്. അതേസമയം, പ്രമുഖ താരങ്ങളിലാത്തെ ഇറങ്ങിയ ഓസ്‌ട്രേലിയ കടുത്ത നാണക്കേടിലാണ്. നിരാശാജനകമായ പരമ്പരയായിരുന്നു ഇതെന്ന് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ പറഞ്ഞു.

ഏഴു പതിറ്റാണ്ടിനിടെ 11 തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയെങ്കിലും പരമ്പര നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ അത് സാധ്യമാക്കുകതന്നെ ചെയ്തു. നാലു മത്സരങ്ങളുടെ പരമ്പരയില്‍ 2-1 എന്ന നിലയിലാണ് ഇന്ത്യ മുന്നിലെത്തിയത്. അവസാന മത്സരത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും മഴ കളിമുടക്കിയതോടെ ഓസ്‌ട്രേലിയ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. പരമ്പരയില്‍ 21 വിക്കറ്റെടുത്ത ബൗളര്‍ ജസ്പ്രീത് ബുംറയും 521 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യയുടെ നേട്ടത്തില്‍ നിര്‍ണായകമായത്.

Story first published: Tuesday, January 8, 2019, 14:17 [IST]
Other articles published on Jan 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+