സച്ചിനോ കോലിയോ, ആരാണ് മികച്ച ബാറ്റ്‌സ്മാന്‍? പാക് പേസ് ഇതിഹാസം അക്തര്‍ തിരഞ്ഞെടുക്കുന്നു
മൊഹാലി: ലോക ക്രിക്കറ്റിന്റെ ഇതിഹാസമായാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ വിശേഷിപ്പിക്കുന്നത്. ലോക ക്രിക്കറ്റ് ആരാധകരെത്തന്നെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു താരവുമില്ലെന്ന് പറയാം. ഓരോ കാലഘട്ടത്തിലും അതിനനുസരിച്ചുള്ള പ്രതിഭകള്‍ ഉയര്‍ന്നുവരാറുണ്ട്. സച്ചിന്‍ കളമൊഴിഞ്ഞ ശേഷം ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണം നിലവില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കാണ്.
മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക താരമാണ് വിരാട് കോലി. കൂടാതെ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡുകള്‍ മറികടക്കാന്‍ കെല്‍പ്പുള്ള ഏക താരവും കോലിയാണ്.എന്നാല്‍ സച്ചിനാണോ കോലിയാണോ മികച്ചവനെന്ന് ചോദിച്ചാല്‍ അതിനുത്തരം കണ്ടെത്തുക വളരെ പ്രയാസമാണ്. ഇപ്പോഴിതാ മുന്‍ പാക് ഇതിഹാസം ഷുഹൈബ് അക്തര്‍ തന്റെ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ്.

കോലിയല്ല, സച്ചിനാണ് കേമന്‍
നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെക്കാള്‍ കേമന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നാണ് ഷുഹൈബ് അക്തര്‍ അഭിപ്രായപ്പെടുന്നത്. അതിനുള്ള കാരണമായി അന്നത്തെ ബൗളര്‍മാരുടെ പ്രകടനത്തെയാണ് അക്തര്‍ ചൂണ്ടിക്കാട്ടുന്നത്. 'സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏറ്റവും മികച്ചവന്‍. അദ്ദേഹവുമായി കോലിയെ താരതമ്യം ചെയ്യുന്നത് നിര്‍ത്തൂ. സച്ചിന്റെ കാലഘട്ടത്തില്‍ കളിച്ച താരമല്ല കോലി. അന്നത്തെ ബൗളര്‍മാരെ നോക്കുക,വഖാന്‍ യൂനിസ്,വസിം അക്രം,സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ഇവരെല്ലാം ഇതിഹാസ താരങ്ങളാണ്'-അക്തര്‍ പറഞ്ഞു.

ഇന്നത്തെ പേസര്‍മാര്‍ പോരാ
മുമ്പത്തെപ്പോലെ പ്രതിഭയുള്ള പേസര്‍മാര്‍ ഇന്നത്തെ കാലത്ത് ഇല്ലെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. പേസിനൊപ്പം റിവേഴ്‌സ് സ്വിങ്ങും ഇന്‍ സ്വിങ്ങുമെല്ലാം എറിയാന്‍ കഴിയുന്നവരായിരുന്നു സച്ചിന്‍ കളിച്ചിരുന്ന കാലത്തെ ബൗളര്‍മാര്‍. ഇന്ന് ബാബര്‍ അസാം പോലുള്ള യുവതാരങ്ങള്‍ക്ക് അന്നത്തെ അത്രയും മികച്ച പേസര്‍മാരെ നേരിടേണ്ടി വരുന്നില്ലെന്നും അക്തര്‍ പറഞ്ഞു.
നിലവിലെ മികച്ച പേസര്‍മാരുടെ പട്ടികയെടുത്താല്‍ ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി,കഗിസോ റബാദ,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിങ്ങനെയാവും പേരുകളുണ്ടാവുക എന്നാല്‍ സച്ചിന്‍ കളിച്ചിരുന്ന കാലത്തെ ബൗളര്‍മാരുടെ പട്ടികയില്‍ മഗ്രാത്ത്,ബ്രെറ്റ് ലീ,അക്രം,വഖാന്‍ യൂനിസ്,അക്തര്‍,ഷോണ്‍ പൊള്ളോക്ക് ഇങ്ങനെ ഇതിഹാസങ്ങളായ പേസര്‍മാരായിരുന്നു ഉണ്ടായിരുന്നത്.

കോലിയേയും ബാബറിനേയും താരതമ്യപ്പെടുത്താനാവില്ല
വിരാട് കോലി-ബാബര്‍ അസാം എന്നിവരെ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നതിന് മുമ്പ് 20000 റണ്‍സെങ്കിലും നേടാന്‍ ബാബറിന് സാധിക്കണം. ഇത് പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ താരതമ്യം ചെയ്യാന്‍ സാധിക്കൂവെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടത്. കോലിയുടെ പല റെക്കോഡുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് ബാബര്‍ വളര്‍ന്നുവരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications