For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓള്‍ ടൈം ഏകദിന 11നെ തിരഞ്ഞെടുത്ത് അക്തര്‍; കോലിക്ക് ഇടമില്ല, ക്യാപ്റ്റന്‍ സര്‍പ്രൈസ് താരം

കറാച്ചി: പാകിസ്താന്റെ എക്കാലത്തെയും മികച്ച പേസറാണ് ഷുഹൈബ് അക്തര്‍. ലോകത്തിലെ ഏറ്റവും വേഗമേറിയ പന്തെന്ന റെക്കോഡ് ഇപ്പോഴും അക്തറിന്റെ പേരില്‍ത്തന്നെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ക്രിക്കറ്റ് വിലയിരുത്തലുകളുമായി അദ്ദേഹം സജീവമാണ്. ഇപ്പോളിതാ എക്കാലത്തെയും മികച്ച തന്റെ ഏകദിന 11നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഷുഹൈബ് അക്തര്‍.

ഒരുപാട് സര്‍പ്രൈസുകള്‍ ഉള്‍പ്പെടുന്നതാണ് അക്തറിന്റെ ഏകദിന 11. ഓപ്പണറായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഗോര്‍ഡന്‍ ഗ്രീനിഡ്ജിനെയാണ് അക്തര്‍ തിരഞ്ഞെടുത്തത്. ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്,സെഞ്ച്വറി റെക്കോഡ് ഇപ്പോഴും സച്ചിന്റെ പേരിലാണ്. വെസ്റ്റ് ഇന്‍ഡീസിനായി 128 ഏകദിനത്തില്‍ നിന്ന് 5134 റണ്‍സാണ് ഗ്രീനിഡ്ജിന്റെ നേട്ടം.

shoaibakhtar

മൂന്നാം നമ്പറില്‍ വിരാട് കോലി,കെയ്ന്‍ വില്യംസണ്‍,ബാബര്‍ അസാം,സ്റ്റീവ് സ്മിത്ത്,റിക്കി പോണ്ടിങ് തുടങ്ങിയ പല പ്രമുഖരും ഉണ്ടായിരുന്നെങ്കിലും ഇവരെയെല്ലാം അക്തര്‍ തഴഞ്ഞു. മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഇന്‍സമാം ഉല്‍ ഹഖിനെയാണ് അക്തര്‍ മൂന്നാം നമ്പറിലേക്ക് തിരഞ്ഞെടുത്തത്. 378 ഏകദിനത്തില്‍ നിന്ന് 11739 റണ്‍സാണ് ഇന്‍സമാമിന്റെ സമ്പാദ്യം. നാലാം നമ്പറില്‍ പാകിസ്താന്റെ മുന്‍ നായകനും ഓപ്പണറുമായ സായീദ് അന്‍വറിനെയാണ് ഉള്‍പ്പെടുത്തിയത്. 247 ഏകദിനത്തില്‍ നിന്ന് 8824 റണ്‍സാണ് സായീദ് നേടിയത്.

അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണിയെ ടീമിന്റെ വിക്കറ്റ് കീപ്പറാക്കിയെങ്കിലും നായകനായി അദ്ദേഹം പരിഗണിച്ചില്ല. ആറാമനായി മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റാണ്. ഗില്‍ക്രിസ്റ്റിനെ മറികടന്നാണ് ധോണിയെ അക്തര്‍ ടീമിന്റെ വിക്കറ്റ് കീപ്പറാക്കിയത്. ഏഴാം നമ്പറില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിനെയും പരിഗണിച്ചു.

പേസ് നിരയില്‍ വസിം അക്രം വഖാര്‍ യൂനിസ് എന്നിവരാണ് പ്രധാനികള്‍. ഇരുവരും മികച്ച ബൗളിങ് റെക്കോഡുള്ളവരാണ്. വസിം അക്രം ഇന്‍സ്വിങ്ങിലും റിവേഴ്‌സ് സ്വിങ്ങിലും വിസ്മയം സൃഷ്ടിച്ചപ്പോള്‍ വഖാന്‍ യൂനിസ് മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന ബൗളറായിരുന്നു. പേസ് ഓള്‍റൗണ്ടറായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിനെയും ഉള്‍പ്പെടുത്തി. സ്പിന്നറായി മുത്തയ്യ മുരളീധരനെ പരിഗണിക്കാതിരുന്ന അക്തര്‍ ഷെയ്ന്‍ വോണിനാണ് അവസരം നല്‍കിയത്. ടീമിന്റെ നായകനായി ഷെയ്ന്‍ വോണിനെ തിരഞ്ഞെടുത്തു എന്നതാണ് അക്തറിന്റെ ടീമിലെ ഏറ്റവും സവിശേഷമായ കാര്യം.

അക്തറിന്റെ ഏകദിന 11:ഗോര്‍ഡന്‍ ഗ്രീനിഡ്ജ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,ഇന്‍സമാം ഉല്‍ ഹഖ്,സായീദ് അന്‍വര്‍,എംഎസ് ധോണി,ആദം ഗില്‍ക്രിസ്റ്റ്,യുവരാജ് സിങ്,വസിം അക്രം,വഖാര്‍ യൂനിസ്,കപില്‍ ദേവ്,ഷെയ്ന്‍ വോണ്‍

Story first published: Sunday, July 18, 2021, 15:47 [IST]
Other articles published on Jul 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+