വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെവാഗ് അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഗ്രൗണ്ടിലിട്ട് തല്ലിയേനെ! - പ്രതികരിച്ച് ഷുഐബ് അക്തര്‍

മുള്‍ത്താന്‍ ടെസ്റ്റിലായിരുന്നു അക്തറും സെവാഗും കൊമ്പുകോര്‍ത്തത്

ലോക ക്രിക്കറ്റിലെ ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങളില്‍ എല്ലായ്‌പ്പോഴും തീപ്പൊരി പാറാറുണ്ട്. ബാറ്റും പന്തും കൊണ്ടള്ള മാറ്റുരയ്ക്കല്‍ മാത്രമല്ല കളിക്കാര്‍ തമ്മിലുള്ള വാക് പോരിനും ഒട്ടും കുറവുണ്ടാവാറില്ല. ഇത്തരമൊരു സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ മുള്‍ത്താനില്‍ 2004ല്‍ നടന്ന ടെസ്റ്റില്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും അക്തറും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു.

ഈ സംഭവത്തെക്കുറിച്ച് അടുത്തിടെ സെവാഗ് ചില കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ സെവാഗിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ വെറും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നും ഇപ്പോള്‍ പറഞ്ഞിരിക്കുന്നതു പൊലെയൊന്നും അന്ന് സെവാഗ് തന്നോടു പറഞ്ഞിട്ടില്ലെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് വ്യക്തമാക്കി.

സെവാഗിന്റെ വാക്കുകള്‍

സെവാഗിന്റെ വാക്കുകള്‍

പാകിസ്താനെതിരേ താന്‍ ഡബിള്‍ സെഞ്ച്വറിക്കു തൊട്ടരികിലായിരുന്നു. ഷുഐബ് തനിക്കെതിരേ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞു. ഹുക്ക് ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അദ്ദേഹം ഇത് തുടര്‍ന്നതോടെ താന്‍ ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി അക്തറിനോടു പറഞ്ഞു- നിന്റെ അച്ഛനാണ് അവിടെ നില്‍ക്കുന്നത്. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യൂ, നിന്നെ അടിച്ചുപറത്തും.
ഷുഐബ് അത് തന്ന ചെയ്തു. സച്ചിന്‍ റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. അതിനു ശേഷം മകന്‍ മകനാണെന്നും, അച്ഛന്‍ അച്ഛന്‍ തന്നെയാണെന്നും അക്തറിനെ താന്‍ ഓര്‍മിപ്പിച്ചുവെന്നുമായിരുന്നു സെവാഗ് വെളിപ്പെടുത്തിയത്.

പ്രതികരിച്ച് അക്തര്‍

പ്രതികരിച്ച് അക്തര്‍

സെവാഗിന്റെ ഈ വെളിപ്പെടുത്തലിനോടു കടുത്ത ഭാഷയിലാണ് അക്തര്‍ പ്രതികരിച്ചത്. സെവാഗ് അന്നു ബാറ്റിങിനിടെ തന്നോടു ഒന്നും തന്നെ പറഞ്ഞിട്ടില്ല, ഇപ്പോള്‍ അദ്ദേഹം അന്നു പറഞ്ഞുവെന്ന് അവകാശപ്പെടുന്നത് വെറും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നും അക്തര്‍ വ്യക്തമാക്കി.
സെവാഗ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അന്നു ഒന്നും തന്നെ അദ്ദേഹം തന്നോടു പറഞ്ഞിട്ടില്ല. അങ്ങനെയെന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ സെവാഗ് രക്ഷപ്പെടുമായിരുന്നുവെന്ന് കരുതുന്നുണ്ടോ? ഗ്രൗണ്ടില്‍ വച്ച് തന്നെ സെവാഗിനെ താന്‍ തല്ലുമായിരുന്നു. മാത്രമല്ല ഹോട്ടല്‍ മുറിയിലെത്തിയും മര്‍ദ്ദിക്കുമായിരുന്നുവെന്ന് അക്തര്‍ തുറന്നടിച്ചു.

സെവാഗ് ട്രിപ്പിള്‍ നേടി

സെവാഗ് ട്രിപ്പിള്‍ നേടി

മുള്‍ത്താന്‍ ടെസ്റ്റില്‍ പാകിസ്താനെതിരേ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറിയുമായി കസറിയിരുന്നു. 309 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 375 പന്തില്‍ 39 ബൗണ്ടറികളും ആറു സിക്‌സറുമുള്‍പ്പെട്ടതായരുന്നു സെവാഗിന്റെ ഇന്നിങ്‌സ്. സച്ചിന്‍ ഈ മല്‍സരത്തില്‍ പുറത്താവാതെ 194 റണ്‍സ് നേടിയിരുന്നു. മല്‍സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 52 റണ്‍സിനും പാകിസ്താനെ തകര്‍ത്തുവിട്ടിരുന്നു.
ഈ മല്‍സരത്തില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ അക്തറിനായിരുന്നില്ല. 32 ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം നാലു മെയ്ഡനുള്‍പ്പെടെ വിട്ടുകൊടുത്തത് 119 റണ്‍സായിരുന്നു. രണ്ടു വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് സമിയായിരുന്നു പാക് ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
2007ല്‍ പാകിസ്താനെതിരേ മറ്റൊരു ടെസ്റ്റിലും സെവാഗ് കസറിയിരുന്നു. അക്തര്‍ കളിക്കാതിരുന്നമല്‍സരത്തില്‍ 254 റണ്‍സാണ് സെവാഗ് നേടിയത്.

Story first published: Wednesday, August 5, 2020, 11:43 [IST]
Other articles published on Aug 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X