വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയോളം വരില്ല ആരും, ഇന്ത്യന്‍ നായകനെ പുകഴ്ത്തി ശുഐബ് അക്തര്‍

റാഞ്ചി: വിരാട് കോലിയുടെ മാസ്മരിക ഇരട്ട സെഞ്ചുറിയാണ് പൂനെയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ --- 601 റണ്‍സിലേക്ക് വെച്ചു പിടിച്ച ദക്ഷിണാഫ്രിക്ക രണ്ടു ഇന്നിങ്‌സുകള്‍ കളിച്ചിട്ടും അടുത്തെങ്ങും എത്തിയില്ല. ഒരിന്നിങ്‌സിനും 137 റണ്‍സിനുമാണ് കോലിപ്പട ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചത്. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ ഫ്രീഡം പരമ്പര ഇന്ത്യ സ്വന്തമാക്കി.

കുറ്റം പറയില്ല

ടെസ്റ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി 11 തവണ ജയം കുറിക്കുന്ന ആദ്യ ആതിഥേയര്‍ കൂടിയായി ടീം ഇന്ത്യ. നേരത്തെ, ലോകകപ്പ് തോല്‍വിക്ക് ശേഷം കോലിയുടെ നായക പദവി ഗൗരവമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പുറത്താകലില്‍ കോലിയെ പഴിച്ചവരേറെ.

എന്നാല്‍ ലോകകപ്പിന് ശേഷം വന്‍ കുതിച്ചുച്ചാട്ടമാണ് കോലിയും കൂട്ടരും നടത്തുന്നത്. കരീബിയന്‍ പര്യടനം തൂത്തുവാരി. ട്വന്റി-20, ടെസ്റ്റ് പരമ്പരകള്‍ കളിക്കാന്‍ എത്തിയ ദക്ഷിണാഫ്രിക്കയ്ക്കും വെറുംകയ്യോടെ മടങ്ങാനാണ് വിധി. ഇനിയിപ്പോള്‍ ആരും കോലിയുടെ നായകപാടവത്തെ കുറ്റം പറയില്ല.

മികച്ച ക്യാപ്റ്റൻ

ക്രിക്കറ്റിന്റെ നാനാ കോണുകളില്‍ നിന്നും താരത്തെ തേടി പ്രശംസകളെത്തുകയാണ്. മുന്‍ പാക് പേസര്‍ ശുഐബ് അക്തറിന്റെ അഭിപ്രായത്തില്‍ ആധുനിക ക്രിക്കറ്റിലെ എറ്റവും മികച്ച ക്യാപ്റ്റനാണ് വിരാട് കോലി. ഇപ്പോഴത്തെ തലമുറയില്‍ മറ്റൊരു നായകനും കോലിയുടെയത്ര വരില്ലെന്ന് അക്തര്‍ പറയുന്നു. ലോകകപ്പിന് ശേഷം പുതിയൊരു കോലിയെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്. തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും അവ ആവര്‍ത്തിക്കാതിരിക്കാനും കോലിക്ക് കഴിയുന്നുണ്ട്. ബാറ്റിങ് നിരയിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴില്ല. അടച്ചുറപ്പുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ കോലിക്കായി. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. മറ്റാരും കോലിയോളം വരില്ല — സ്വന്തം യുട്യൂബ് ചാനലില്‍ ശുഐബ് അക്തര്‍ അഭിപ്രായപ്പെട്ടു.

ഭയമില്ല

ഇതേസമയം, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ ക്യാപ്റ്റന്‍സിയിലും അക്തറിന് മതിപ്പേറെ. കോലി, വില്യംസണ്‍ എന്നിവരെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരു നായകന്മാരും ശരാശരിക്ക് മുകളില്‍ വരുന്നില്ലെന്നാണ് അക്തറിന്റെ പക്ഷം.

എതിരാളികളെ ഭയക്കാത്ത നായകനാണ് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇത് ദൃശ്യമായിരുന്നു. ദക്ഷിണാഫ്രിക്കയെ ഇന്ത്യ വരിഞ്ഞുകെട്ടി. കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് ഒന്നാം നമ്പര്‍ ടീമാണെന്ന് അക്തര്‍ ഓര്‍മ്മപ്പെടുത്തി. പൂനെ ടെസ്റ്റില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് വിരാട് കോലി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചത്.

Story first published: Tuesday, October 15, 2019, 15:17 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X