Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്മാന്‍ മുത്തയ്യ മുരളീധരന്‍, കാരണമുണ്ടെന്ന് ഷുഹൈബ് അക്തര്‍

കറാച്ചി: ലോക ക്രിക്കറ്റിലെ പേസ് ഇതിഹാസമാണ് പാകിസ്താന്റെ ഷുഹൈബ് അക്തര്‍. ലോക ക്രിക്കറ്റിലെ വേഗമേറിയ പന്തെന്ന റെക്കോഡിനുടമയായ അക്തര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അവതാരകനെന്ന നിലയിലും ക്രിക്കറ്റ് നിരൂപകനെന്ന നിലയിലുമാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഒരു കാലത്ത് വേഗംകൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച അക്തര്‍ തന്റെ കരിയറില്‍ പന്തെറിയാന്‍ ഏറ്റവും പ്രയാസപ്പെട്ട ബാറ്റ്‌സ്മാന്‍ ആരാണെന്നും അതിന്റെ കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ്.

ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസവും വാലറ്റക്കാരനായ ബാറ്റ്‌സ്മാനുമായ മുത്തയ്യ മുരളീധരനെതിരേ പന്തെറിയാനാണ് ഏറ്റവും പ്രയാസമെന്നാണ് അക്തര്‍ പറയുന്നത്. 'പന്തെറിയാന്‍ ഏറ്റവും പ്രയാസമുള്ള ബാറ്റ്‌സ്മാന്‍ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. ഞാന്‍ തമാശക്ക് പറഞ്ഞതല്ല. എന്നെ കൊല്ലരുതെന്ന് അവന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിന്റെ ഒരു ബൗണ്‍സര്‍ കൊണ്ടാല്‍ മരിച്ചുപോവുമെന്ന് മുരളീധരന്‍ പറഞ്ഞു. അതിനാല്‍ ദയവായി പന്ത് കുത്തിച്ചെറിയണമെന്നും വിക്കറ്റ് തരാമെന്നും പറഞ്ഞു. ഞാന്‍ കുത്തിച്ച് പന്തെറിഞ്ഞപ്പോള്‍ അവന്‍ ആഞ്ഞടിച്ചു. എന്നിട്ട് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പറഞ്ഞു'-സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.

shoaibakhtar

ആധുനിക ക്രിക്കറ്റില്‍ വിക്കറ്റ് നേടാന്‍ ആഗ്രഹിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നും അക്തര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, പാകിസ്താന്റെ ബാബര്‍ അസാം, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ വിക്കറ്റാണ് വളരെ പ്രധാനപ്പെട്ടതായി അക്തര്‍ കാണുന്നത്. മൂന്ന് പേരും ആധുനിക ക്രിക്കറ്റില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്.

തന്റെ മറക്കാനാവാത്ത ബൗളിങ് സ്‌പെല്ലിനെക്കുറിച്ചും അക്തര്‍ തുറന്ന് പറഞ്ഞു. 1999ലെ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്കെതിരേ നടത്തിയ നാല് വിക്കറ്റ് പ്രകടനമാണ് ഹൃദയത്തില്‍ ഇടം പിടിച്ചിട്ടുള്ളതെന്നാണ് അക്തര്‍ വെളിപ്പെടുത്തുന്നത്. ഐപിഎല്ലാണോ പിഎസ്എല്ലാണോ മികച്ച ലീഗെന്നത് സംബന്ധിച്ചും അക്തര്‍ തന്റെ അഭിപ്രായം വ്യക്തമാക്കി. 'തന്റെ രാജ്യത്തോടുള്ള സ്‌നേഹംകൊണ്ടാണ് പിഎസ്എല്ലില്‍ കളിച്ചത് ഐപിഎല്‍ കളിക്കാന്‍ കാരണം താരങ്ങള്‍ക്കുള്ള പ്രതിഫലം കണ്ടിട്ടാണ്'-അക്തര്‍ പറഞ്ഞു.

പാകിസ്താനുവേണ്ടി 46 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 163 ഏകദിനത്തില്‍ നിന്ന് 247 വിക്കറ്റും 15 ടി20യില്‍ നിന്ന് 19 വിക്കറ്റുമാണ് അക്തര്‍ വീഴ്ത്തിയത്. മൂന്ന് ഐപിഎല്ലില്‍ നിന്നായി അഞ്ച് വിക്കറ്റും അദ്ദേഹം വീഴ്ത്തി. പ്രഥമ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായാണ് അക്തര്‍ കളിച്ചത്.

Story first published: Tuesday, July 13, 2021, 10:21 [IST]
Other articles published on Jul 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+