വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സര്‍ഫറാസ് ഷൂസുംകൊണ്ടു വന്നു, പാക് മാനേജ്‌മെന്റിന് എതിരെ പൊട്ടിത്തെറിച്ച് ശുഐബ് അക്തര്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആധിപത്യം കയ്യടക്കി നില്‍ക്കുകയാണ് പാകിസ്താന്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ടോസ് ജയിച്ച പാകിസ്താന്‍ ബാറ്റു ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍ ഷാന്‍ മസൂദിന്റെ തകര്‍പ്പന്‍ ബാറ്റിങ് (319 പന്തില്‍ 156) പാക് പടയെ 300 കടത്തി. നിരയില്‍ ബാബര്‍ അസമും മോശമാക്കിയില്ല. അര്‍ധ സെഞ്ച്വറി കുറിച്ച ശേഷമാണ് ബാബര്‍ മടങ്ങിയത് (106 പന്തില്‍ 69).

ഒന്നാം ടെസ്റ്റ്

സ്‌കോര്‍ബോര്‍ഡില്‍ സന്ദര്‍ശകര്‍ കുറിച്ചിട്ട 326 റണ്‍സിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന്റെ കാര്യമെടുത്താലോ, തുടക്കത്തിലെ ജോ റൂട്ടിനും കൂട്ടര്‍ക്കും താളം തെറ്റി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ നാലു വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. യാസിര്‍ ഷായും മുഹമ്മദ് അബ്ബാസും ഷഹീന്‍ അഫ്രീദിയും അടങ്ങിയ പാക് പേസ് നിര ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരുടെ മനോധൈര്യം കെടുത്തി. ഇംഗ്ലണ്ടിനെതിരായ മാസ്മരിക പ്രകടനം മുന്‍നിര്‍ത്തി നിരവധി മുന്‍താരങ്ങള്‍ പാകിസ്താന്‍ ടീമിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത് കാണാം.

അക്തറിന്റെ രോഷം

ഇതേസമയം, ശുഐബ് അക്തറും റാഷിദ് ലത്തീഫും പാകിസ്താന്‍ ടീം മാനേജ്‌മെന്റിന് എതിരെ കടുത്ത അതൃപ്തി അറിയിച്ചിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ രണ്ടാം ദിനം മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിനെ 'വാട്ടര്‍ ബോയ്' ആക്കിയതാണ് സംഭവം. 71 ആം ഓവറിനിടെ പന്ത്രണ്ടാമന്റെ ജോലി മുഴുവന്‍ സര്‍ഫറാസ് നിര്‍വഹിക്കുകയായിരുന്നു. കളിക്കിടെ പാക് ബാറ്റ്‌സ്മാന്മാര്‍ക്ക് കുപ്പിവെള്ളവുമായി സര്‍ഫറാസാണ് വന്നത്. ഷാദബ് ഖാന്റെ ഷൂസും ഇദ്ദേഹംത്തന്നെ കൊണ്ടുകൊടുത്തു. ഈ സംഭവം അക്തറിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്.

അനാദരവ്

2017 ചാംപ്യന്‍സ് ട്രോഫി പാകിസ്താന് നേടിക്കൊടുത്ത നായകനാണ് സര്‍ഫറാസ് അഹമ്മദ്. ഇദ്ദേഹത്തോടുള്ള അനാദരവാണ് മാഞ്ചസ്റ്ററില്‍ കണ്ടതെന്ന് അക്തര്‍ അഭിപ്രായപ്പെടുന്നു. നാലു വര്‍ഷം പാകിസ്താനെ നയിച്ച താരമാണ് സര്‍ഫറാസ്. ടീം ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തിയതും ഇദ്ദേഹത്തിന് കീഴില്‍ത്തന്നെ. ഇത്തരമൊരാളെ വാട്ടര്‍ ബോയ് ആക്കുന്നത് ശരിയായ മാതൃകയല്ല. ഇനി സര്‍ഫറാസ് സ്വമേധയാ ചെയ്തതാണെങ്കില്‍ത്തന്നെ ടീം മാനേജ്‌മെന്റ് ഇത് തടയണമായിരുന്നു, അക്തര്‍ തുറന്നടിച്ചു. തന്റെ കാലത്ത് വസീം അക്രം ഒരിക്കലും ഷൂസുമെടുത്ത് മൈതാനത്ത് വന്നിട്ടില്ലെന്നും അക്തര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

വിശദീകരണം

സംഭവത്തില്‍ സര്‍ഫറാസിനോടുള്ള നിരാശയും റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന് വിളിപ്പേരുള്ള അക്തര്‍ മറച്ചുവെക്കുന്നില്ല. സര്‍ഫറാസ് അഹമ്മദ് എന്തുമാത്രം വിധേയനും ദുര്‍ബലനുമാണെന്ന് മാഞ്ചസ്റ്റര്‍ ടെസ്റ്റ് കാണിച്ചുതരുന്നു. മുന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍ ഇദ്ദേഹത്തിന് മേല്‍ ആധിപത്യം സ്ഥാപിച്ചതില്‍ തെല്ലും അതിശയോക്തിയില്ല. ഷൂ കൊണ്ടുകൊടുത്തതില്ലല്ല പ്രശ്‌നം. എന്നാല്‍ മുന്‍ പാകിസ്താന്‍ നായകന്‍ എന്ന നിലയ്ക്ക് സര്‍ഫറാസ് ഇതു ചെയ്യരുതായിരുന്നു, അക്തര്‍ വ്യക്തമാക്കി.

മികച്ച ടീം

എന്തായാലും അക്തറിന്റെ വിമര്‍ശനങ്ങള്‍ക്ക് പാകിസ്താന്‍ പരിശീലകന്‍ മിസ്ബാ ഉള്‍ ഹഖ് വിശദീകരണം നല്‍കിയിട്ടുണ്ട്. സ്‌ക്വാഡിലെ മറ്റു താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനത്തിന് പോയപ്പോഴാണ് സര്‍ഫറാസ് ഒരുമടിയുംകൂടാതെ പന്ത്രണ്ടാമന്റെ ജോലികള്‍ ചെയ്തത്. ടീം മാനേജ്‌മെന്റ് അദ്ദേഹത്തോട് അനാദരവ് കാട്ടിയിട്ടില്ല. ടീമില്‍ എല്ലാവരും ഏതു ജോലിയും ചെയ്യാന്‍ സന്നദ്ധരാണെന്ന സന്ദേശമാണ് ഈ സംഭവം നല്‍കുന്നത്. മികച്ച ഒത്തിണക്കമുള്ള ടീമിന്റെ ലക്ഷണമാണിതെന്ന് മിസ്ബാ ചൂണ്ടിക്കാട്ടി.

Story first published: Friday, August 7, 2020, 16:53 [IST]
Other articles published on Aug 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X