ഒടുവില്‍ ഇന്ത്യ എം എസ് ധോണിയുടെ പകരക്കാരനെ കണ്ടെത്തി! ആരാണാ താരം? അക്തര്‍ പറയുന്നു

കറാച്ചി: ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ ആവേശം നല്‍കിയ പരമ്പരയായിരുന്നു. തോല്‍വിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് പരമ്പര നേടിയ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പ്രധാനമായും മൂന്നാം മത്സരത്തില്‍ മധ്യനിരയുടെ ബാറ്റിങ്. എം എസ് ധോണി ടീമില്‍ നിന്ന് വിട്ട് നിന്നതിനുശേഷം ഇന്ത്യയുടെ മധ്യനിര ദുര്‍ബലമായിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയന്‍ പരമ്പരയിലൂടെ യുവതാരങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ മധ്യനിര കൈയടി നേടി. ഇപ്പോഴിതാ മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍ തന്നെ ഇന്ത്യയുടെ മധ്യനിരയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒടുവില്‍ ഇന്ത്യ എം എസ് ധോണിയുടെ പകരക്കാരനെ കണ്ടെത്തിയെന്നാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ അക്തര്‍ പറഞ്ഞത്.

ലോകകപ്പ് ക്രിക്കറ്റ് ടീമിലില്ല, സെലക്ടര്‍മാരെ പരിഹസിച്ച് പാകിസ്താന്‍ വനിതാ സൂപ്പര്‍ താരം

ബെസ്റ്റ് ഫിനിഷറെന്ന വിളിപ്പേരുള്ള ധോണിക്ക് പകരക്കാരനായി മനീഷ് പാണ്ഡയെയാണ് അക്തര്‍ കണ്ടെത്തിയിരിക്കുന്നത്. ഐപിഎല്‍ ഒരുപാട് കളിച്ചിട്ടുള്ള താരമാണ് മനീഷ് പാണ്ഡെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അനുഭവസമ്പത്തുണ്ട്. സമ്മര്‍ദ്ദ ഘട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനീഷിന് നന്നായി അറിയാമെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. യുവതാരം ശ്രേയസ് അയ്യരെയും അക്തര്‍ പ്രശംസിച്ചു. പ്രതിഭയുള്ള താരമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 2019ലെ ഏകദിന ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായതിന് ശേഷം ധോണി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല. ധോണി തിരിച്ചെത്തുമോ വിരമിക്കുമോ എന്ന അഭ്യൂഹമാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, January 21, 2020, 18:02 [IST]
Other articles published on Jan 21, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X