വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇപ്പോള്‍ കളിച്ചാല്‍ സച്ചിന്‍ ഒരു ലക്ഷം റണ്‍സെടുക്കും! കാരണം ചൂണ്ടിക്കാട്ടി ഷുഐബ് അക്തര്‍

ബാറ്റിങ് കേന്ദ്രീകൃത ക്രിക്കറ്റിനെ അദ്ദേഹം വിമര്‍ശിച്ചു

ആധുനിക ക്രിക്കറ്റിലെ നിയമങ്ങള്‍ ബാറ്റര്‍മാര്‍ക്കു കൂടുതല്‍ അനുകൂലമാക്കി മാറ്റുന്ന തരത്തിലേക്ക് ഐസിസി പരിഷ്‌കരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. നേരത്തേയും അദ്ദേഹം ഇതേ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. താനുള്‍പ്പെടെയുള്ളവര്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിപ്പോയതായും അന്നു ബൗളര്‍മാര്‍ക്കു കുറേക്കൂടി പ്രാധാന്യം ഉണ്ടായിരുന്നവെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിയുമായുള്ള അഭിമുഖത്തിനിടെയാണ് ആധുനിക ക്രിക്കറ്റിനെ ബാറ്റര്‍മാരുടെ ഗെയിമാക്കി ഐസിസി മാറ്റിയെടുത്തതിനെതിരേ അക്തര്‍ ആഞ്ഞടിച്ചിരിക്കുന്നത്.

1

ഇപ്പോഴത്തെ ക്രിക്കറ്റില്‍ നിങ്ങള്‍ക്കു രണ്ടു തവണ ന്യൂ ബോളെടുക്കാം. നിയമങ്ങള്‍ നിങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുന്നു. അടുത്ത കാലത്തായി നിങ്ങള്‍ ബാറ്റര്‍മാര്‍ക്കു വളരെയധികം പ്രാമുഖ്യം നല്‍കുന്നു. നിങ്ങള്‍ക്കു ഇപ്പോള്‍ ഒരു മല്‍സരത്തില്‍ മൂന്ന് റിവ്യുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്ന സമയത്തു ഇതുപോലെ മൂന്നു റിവ്യുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഒരു ലക്ഷം റണ്‍സെങ്കിലും നേടുമായിരുന്നുവെന്നും ഷുഐബ് അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോടു തനിക്കു സഹതാപമാണുള്ളതെന്നു ഷുഐബ് അക്തര്‍ വ്യക്തമാക്കി. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. എനിക്കു സച്ചിനോടു ശരിക്കും സഹതാപം തോന്നുന്നു. ഇതിന്റെ കാരണം അദ്ദേഹം വസീം അക്രം, വഖാര്‍ യൂനുസ്, ഷെയ്ന്‍ വോണ്‍, ബ്രെറ്റ് ലീ, ഷുഐബ് അക്തര്‍ എന്നിവര്‍ക്കെതിരേയെല്ലാം കളിച്ചിട്ടുണ്ട്. പിന്നീട് പുതുതലമുറയിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും ബാറ്റ് ചെയ്തു. അതുകൊണ്ടാണ് സച്ചിനെ ഏറ്റവും കടുപ്പമേറിയ ബാറ്ററെന്നു താന്‍ വിളിക്കുന്നതെന്നും അക്തര്‍ വിശദമാക്കി.

3

ഇപ്പോഴത്തെ ക്രിക്കറ്റ് വളരെയധികം ബാറ്റിങ് കേന്ദ്രീകൃതമാണ്. നേരത്തേ മുടി കാറ്റില്‍ പറത്തി ഒരു ഫാസ്റ്റ് ബൗളര്‍ കുതിച്ചെത്തി നിങ്ങള്‍ക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ ഒരു ബാറ്ററെന്ന നിലയില്‍ നിങ്ങള്‍ അതു ആസ്വദിച്ചിരുന്നതായും ഷുഐബ് അക്തര്‍ പറഞ്ഞു.

പക്ഷെ അക്തറിന്റെ അഭിപ്രായപ്രകടനത്തോടു രവി ശാസ്ത്രിയുടെ പ്രതികരണം നിയമത്തില്‍ മാറ്റം വേണമെന്നും പഴയ കാലഘട്ടത്തേക്കാള്‍ ഇപ്പോള്‍ മല്‍സരങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നുമായിരുന്നു.

4

നിങ്ങള്‍ക്കു ബാലന്‍സ് വേണമെങ്കില്‍ ഒരോവറിലെ ബൗണ്‍സറുടെ എണ്ണം രണ്ടാക്കി പരിമിതപ്പെടുത്തരുത്, അതു വര്‍ധിപ്പിക്കണം. ഇതു ആവേശകരമാണെന്ന കാരണത്താലാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. ക്രിക്കറ്റ് മല്‍സരങ്ങളുടെ എണ്ണം വലിയ ഘടകം തന്നെയാണ്. നമ്മള്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ ടി20 ക്രിക്കറ്റുണ്ടായിരുന്നില്ല. ഒരു വര്‍ഷം 12-14 ടെസ്റ്റുകളെങ്കിലും നമ്മള്‍ കളിച്ചിരുന്നു.

5

ബൗളര്‍മാര്‍ നല്ല ഫിറ്റുമായിരുന്നു. അതേ ബൗളര്‍ ഈ സമയത്ത് എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുകയാണെങ്കില്‍ റെഡ് ഫോര്‍മാറ്റില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് നല്‍കാന്‍ അയാള്‍ക്കു സാധിക്കില്ല. രണ്ടോ, മൂന്നോ വര്‍ഷം അയാള്‍ നന്നായി പെര്‍ഫോം ചെയ്യും. പിന്നീട് പെട്രോള്‍ തീരുമെന്നും രവി ശാസ്ത്രി വിലയിരുത്തി.

6

അതേസമയം, ഇപ്പോള്‍ ഒമാനില്‍ നടക്കുന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ഏഷ്യ ലയണ്‍സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് ഷുഐബ് അക്തര്‍. രവി ശാസ്ത്രിയാവട്ടെ ഈ ടൂര്‍ണമെന്റിന്റെ കമ്മീഷണര്‍ കൂടിയാണ്. ലയണ്‍സിനായി രണ്ടു മല്‍സരങ്ങളിലാണ് അക്തര്‍ കളിച്ചത്. ആറോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം 32 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ നേടുകയും ചെയ്തു. ഇന്ത്യ മഹാരാജാസിനെതിരായ ആദ്യ കളിയില്‍ നാലോവറില്‍ 21 റണ്‍സിനു ഒരു വിക്കറ്റാണ് അക്തര്‍ വീഴ്ത്തിയത്. ഇന്ത്യ മഹാരാജാസുമായുള്ള രണ്ടാംപാദത്തിലും അദ്ദേഹം ഉജ്ജ്വലമായി പന്തെറിഞ്ഞു. രണ്ടോവറില്‍ 11 ഫണ്‍സിന് ഒരു വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയിരുന്നു. നമാന്‍ ഓജയുടെ വിക്കറ്റാണ് അദ്ദേഹത്തിനു ലഭിച്ചത്.

Story first published: Saturday, January 29, 2022, 10:37 [IST]
Other articles published on Jan 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X