For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'തടുക്കാമെങ്കില്‍ തടുത്തോ'; ആരാധകരെ ഞെട്ടിച്ച് ഷൊയബ് അക്തര്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചു

വീണ്ടും അക്തർ വരുന്നു

ദുബായ്: ലോക ക്രിക്കറ്റിലെ എക്കാലത്തെയും വേഗതയേറിയ പേസ് ബൗളര്‍മാരിലൊരാളായ ഷൊയബ് അക്തര്‍ ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചുവരുന്നു. ഫിബ്രുവരി 14ന് താന്‍ തിരിച്ചുവരികയാണെന്ന് അക്തര്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍ വ്യക്തമാക്കി. ഇപ്പോഴത്തെ കളിക്കാര്‍ക്ക് വേഗത എന്താണെന്ന് താന്‍ കാട്ടിത്തരാമെന്നും അക്തര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

shoaib

പാക്കിസ്ഥാന്‍ ടി20 ലീഗായ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത് ഫിബ്രുവരി 14നാണ്. അന്നേ ദിവസം തന്നെ തിരിച്ചുവരുമെന്നാണ് അക്തര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അക്തറിന്റെ വരവ് ഇതുവരെ രഹസ്യമായിരുന്നു. നേരത്തെ തന്നെ എല്ലാത്തരം ക്രിക്കറ്റില്‍നിന്നും വിരമിച്ച വെറ്ററന്‍ താരത്തിന് വീണ്ടും കളിക്കളത്തില്‍ പന്തെറിയാന്‍ കഴിയുമെന്നത് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.

ഇത് സത്യമാണോ എന്നാണ് മുന്‍ താരം വസിം അക്രം ട്വിറ്ററിലൂടെ ചോദിച്ചത്. ഇപ്പോഴത്തെ കളിക്കാര്‍ക്ക് താങ്കളുടെ ബൗളിങ് വേഗത മനസിലാക്കി കൊടുക്കണമെന്നും അക്രം പറഞ്ഞു. മടങ്ങിവന്ന് കാട്ടിക്കൊടുക്കൂ താങ്കളുടെ വേഗതയെന്നാണ് ഷൊയബ് മാലിക്കിന്റെ പ്രതികരണം. 2011 ലോകകപ്പിന് ശേഷമാണ് അക്തര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 43കാരനായ താരം പിന്നീട് ടിവി കമന്റേറ്ററിയില്‍ സജീവമായിരുന്നു. ടെസ്റ്റ് മത്സരങ്ങളില്‍നിന്നും 178 വിക്കറ്റും ഏകദിന മത്സരങ്ങളില്‍നിന്നും 247 വിക്കറ്റും അക്തര്‍ വീഴ്ത്തിയിട്ടുണ്ട്. പ്രായമായ താരത്തിന്റെ മടങ്ങിവരവ് എത്രത്തോളം വിജയിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Wednesday, February 13, 2019, 18:08 [IST]
Other articles published on Feb 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+