വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശിവം മാവി ഭാവി ഇന്ത്യന്‍ താരം; വാനോളം പുകഴ്ത്തി ഓസീസ് ബൗളര്‍ ബ്രെറ്റ് ലീ

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസ് താരം ശിവം മാവിയെ വാനോളം പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ വേഗക്കാരന്‍ ബ്രെറ്റ് ലീ. ഇന്ത്യയുടെ ഈ താരം ഭാവിയിലെ താരമായി വളരാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ലീ അഭിപ്രായപ്പെടുന്നു. ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു മാവി.

ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്നും 9 വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിന്റെ വേഗതയിലെ സ്ഥിരതയാണ് ക്രിക്കറ്റ് പണ്ഡിതരെയും ആരാധകരെയും ആകര്‍ഷിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ കൊല്‍ക്കത്തയാണ് മാവിയെ പൊക്കിയത്. തന്നില്‍ ടീം മാനേജ്‌മെന്റ് പ്രകടിപ്പിച്ച വിശ്വാസത്തിന് പ്രതിഫലം നല്‍കുകയും ചെയ്തു ഈ യുവതാരം. വിക്കറ്റുകള്‍ വീഴ്ത്തിയതിന് പുറമെ സമ്മര്‍ദ്ദം കൈകാര്യം ചെയ്ത രീതികളും പ്രശംസ നേടി.

brett-lee

ഭാവിയില്‍ ഇന്ത്യന്‍ ബൗളര്‍മാരിലെ പ്രധാനിയായി മാറാനുള്ള എല്ലാ ഭാവുകങ്ങളും ബ്രെറ്റ് ലീ ശിവം മാവിക്ക് നേരുന്നു. മികച്ച ആക്ഷനുമായി സമ്പൂര്‍ണ്ണ ബൗളറായി മാറാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. മാവിയെ പോലുള്ള യുവതാരങ്ങള്‍ ആത്മവിശ്വാസത്തോടെ കളിക്കേണ്ടത് പ്രധാനമാണ്. താരം ക്രിക്കറ്റ് ആസ്വദിക്കുന്നുവെന്നതും മികവാണ്. ഇന്ത്യന്‍ ബൗളര്‍മാരുടെ ഭാവിയാണ് ശിവം മാവി, ലീ കൂട്ടിച്ചേര്‍ത്തു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പോലും മാവി തന്റെ ബൗളിംഗ് മികവ് കൊണ്ട് ബുദ്ധിമുട്ടിച്ചിരുന്നു. ഐപിഎല്‍ റാങ്കില്‍ മൂന്നാം സ്ഥാനത്താണ് കൊല്‍ക്കത്ത.

Story first published: Sunday, May 6, 2018, 10:20 [IST]
Other articles published on May 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X