Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ രണ്ടു പേര്‍ ഭാവി ഇന്ത്യന്‍ ടീമിലെ പേസ് വിസ്മയങ്ങള്‍; യുവതാരങ്ങളെ പുകഴ്ത്തി ഇയാന്‍ ബിഷോപ്

ന്യൂഡല്‍ഹി: സമീപകാലത്തായി എതിരാളികളുടെ പേടി സ്വപ്‌നമാണ് ഇന്ത്യന്‍ ടീമിന്റെ പേസ് കരുത്ത്. ജസ്പ്രീത് ബൂംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് തുടങ്ങിയവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എതിരാളികളെല്ലാം ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ്ങിനെ പുകഴ്ത്തുമ്പോള്‍ ഭാവി ഇന്ത്യന്‍ ടീമിന്റെ പേസ് കരുത്ത് ആരൊക്കെയായിരിക്കും എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളറായ ഇയാന്‍ ബിഷോപ്. ഇന്ത്യന്‍ ടീമിലെ അടുത്ത തലമുറയില്‍ ഉത്തര്‍ പ്രദേശിന്റെ 21കാരന്‍ ശിവം മാവിയും രാജസ്ഥാന്റെ 19കാരന്‍ കമലേഷ് നാഗര്‍കോട്ടിയുമാവും ഫാസ്റ്റ് ബൗളിങ്ങിന്റെ നട്ടെല്ലാവുകയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗര്‍കോട്ടിയും ശിവം മാവിയും പന്തെറിയുന്നത് കാണാനുള്ള ആകാംക്ഷയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ഇരുവരും നേരത്തെ തന്നെ മികവുകാട്ടിയിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് നാഗര്‍കോട്ടി വിശ്രമത്തിലാണ്. ഈ സീസണിലെ ഐപിഎല്ലിലൂടെ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് താരം. അതേ സമയം മാവി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്.

Ian Bishop

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളിക്കാരനാണ് മാവി. ഇന്ത്യക്കെതിരായ പരമ്പര ജയിക്കുക വെസ്റ്റ് എന്‍ഡീസിന് എളുപ്പമാവില്ലെന്നും ബിഷോപ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒന്നാം നമ്പര്‍ ടീമായി മാറിക്കഴിഞ്ഞു. പ്രതീക്ഷയോടെ കളിക്കുക മാത്രമാണ് ചെയ്യാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ ആറിനാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം മൂന്ന് മത്സര ഏകദിന പരമ്പരയും രണ്ട് മത്സര ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്.

Story first published: Wednesday, December 4, 2019, 16:46 [IST]
Other articles published on Dec 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+