സിഎസ്‌കെയിൽ ഉടായിപ്പ്, മുംബൈയിൽ സൂപ്പർ ഹിറ്റ്! എന്തൊരു മാറ്റമാണ് ശിവം ദുബെയ്ക്ക്, ചോദ്യങ്ങളുയർത്തി ആരാധകർ!
മുംബൈ ടി20 ലീഗിൽ ശിവം ദുബെ ഇപ്പോൾ കളിക്കുന്ന രീതി കണ്ടാൽ ശരിക്കും ഏത് ചെന്നൈ ആരാധകന്റെയും കണ്ണ് തള്ളും, ഒപ്പം നെഞ്ച് പൊട്ടുകയും ചെയ്യും! ആദ്യ മത്സരത്തിൽ 3.2 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ, തൊട്ടടുത്ത മത്സരത്തിൽ 4 ഓവറിൽ 19 റൺസിന് 2 വിക്കറ്റുകൾ. മൈതാനത്ത് കളം നിറഞ്ഞ് ഓടിനടന്ന് സിംഗിളുകൾ തടുക്കുന്ന, ആവേശത്തോടെ പന്തെറിയുന്ന, എപ്പോഴും ചിരിച്ച മുഖത്തോടെ കാണപ്പെടുന്ന ഒരു പുത്തൻ ശിവം ദുബെയെയാണ് മുംബൈ ലീഗിൽ നമ്മൾ കാണുന്നത്.
എന്നാൽ തൊട്ടുമുൻപ് കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ച ദുബെ ഇതിന് നേരെ വിപരീതമായിരുന്നു. സിഎസ്‌കെയിൽ ഈ സീസണിൽ പൂർണ്ണ പരാജയമായിരുന്ന ദുബെ, മൈതാനത്ത് ആരോ നിർബന്ധിച്ച് കളിപ്പിക്കാൻ വിട്ടിരിക്കുന്നത് പോലെയാണ് കാണപ്പെട്ടത്. ക്യാച്ചുകൾ കൈവിടുകയും സിംഗിളുകൾ തടുക്കാൻ മടിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും നിരാശ മാത്രമായിരുന്നു.

സിഎസ്‌കെ ഡ്രെസ്സിങ് റൂമിൽ എന്താണ് സംഭവിക്കുന്നത്?
ഈ വലിയ മാറ്റം ചെന്നൈ ക്യാമ്പിൽ എന്തോ അത്ര നല്ല കാര്യങ്ങളല്ല നടക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ക്രിക്കറ്റ് ആരാധകർക്ക് നൽകുന്നത്. സിഎസ്‌കെ ഡ്രെസ്സിങ് റൂമിലെ അന്തരീക്ഷം കളിക്കാർക്ക് അനുകൂലമല്ലേ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ശക്തമായി ഉയർത്തുന്നത്. ഒരുപക്ഷേ ഇതിഹാസ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗിന്റെ കടുത്ത തീരുമാനങ്ങളാണോ ദുബെയെപ്പോലൊരു കളിക്കാരനെ മാനസികമായി തളർത്തുന്നത്? അതോ ക്യാപ്റ്റൻസിയിലോ മാനേജ്‌മെന്റിലോ വന്ന മാറ്റങ്ങൾ താരത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ലേ?
ദുബെയ്ക്ക് ചെന്നൈ വിടാൻ സമയമായോ?
ചെന്നൈ ജേഴ്‌സിയിൽ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോയ ഒരു താരം, മുംബൈ ലീഗിലേക്ക് വന്നപ്പോൾ മറ്റൊരു തലത്തിൽ മാസ്സ് കാണിക്കുന്നത് ടീം മാനേജ്‌മെന്റുമായുള്ള കടുത്ത അസ്വാരസ്യങ്ങൾ കൊണ്ടാകാം എന്ന സംശയം ക്രിക്കറ്റ് നിരീക്ഷകരും പങ്കുവെക്കുന്നുണ്ട്. തനിക്ക് അർഹിച്ച സ്വാതന്ത്ര്യവും പിന്തുണയും ചെന്നൈയിൽ ലഭിക്കുന്നില്ലെന്ന തോന്നലാകാം താരത്തെ അവിടെ നിരാശനാക്കിയത്. വരും സീസണിൽ ശിവം ദുബെ ചെന്നൈ സൂപ്പർ കിങ്സ് വിടുമോ എന്ന വലിയ ചർച്ചകൾക്കാണ് ഈ പ്രകടനം ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ സീസണിൽ 12 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് ശിവം ദുബെയെ നിലനിർത്തിയത്. 13 മത്സരങ്ങളിൽ നിന്നും ദുബെ നേടിയത് 270 റൺസ് മാത്രമായിരുന്നു. അത്രയും ഫോം ഔട്ടായിരുന്നു ഈ സീസണിൽ അദ്ദേഹം. ഫീൽഡിങ്ങിലായിരുന്നു ദുബെ പൂർണമായും പരാജയമായി മാറിയത്. മര്യാദയ്ക്ക് ഒരു ക്യാച്ച് പോലും എടുക്കാതെ ഫീൽഡിൽ അദ്ദേഹം സ്ട്രഗിൾ ചെയ്യുകയായിരുന്നു. അത്രയ്ക്ക് മോശം ഫോമിൽ തുടർന്നിരുന്ന ദുബെയുടെ ഈ മിന്നും ഫോം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications