For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ലേലം; വരുണ്‍ ചക്രവര്‍ത്തി 8.4 കോടി, ശിവം ദുബെ 5 കോടി, ആരാണിവര്‍? അറിയാം

കോടികൾ കീശയിലാക്കിയ ഇന്ത്യൻ ആഭ്യന്തര താരങ്ങൾ | Oneindia Malayalam

ജയ്പൂര്‍: പുതിയ സീസണിലേക്കുള്ള ഐപിഎല്‍ താരലേലത്തിന്റെ ആദ്യദിനം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വാരിയത് കോടികള്‍. ഇന്ത്യയുടെ പേസര്‍മാര്‍ക്കും ബാറ്റ്‌സ്മാന്മാര്‍ക്കുമെല്ലാം ലേലത്തില്‍ വന്‍ ഡിമാന്റാണ് ദൃശ്യമായത്. ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ സീസണ്‍ മുഴുവന്‍ ലഭ്യമാകുന്ന താരങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്.

ഇന്ത്യയുടെ യുവതാരങ്ങള്‍ക്കും ഐപിഎല്ലില്‍ കഴിവ് തെളിയിച്ചവര്‍ക്കുമെല്ലാം ലേലത്തില്‍ വാശിയേറിയ പോരാട്ടമുണ്ടായി. ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, വരുണ്‍ ആരോണ്‍, ജാദവ് ഉനദ്കട്ട് എന്നിവര്‍ക്കെല്ലാം പൊന്നുംവിലയാണ് ലഭിച്ചത്. എന്നാല്‍, ലേലത്തില്‍ പങ്കെടുത്ത രണ്ടു യുവതാരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും അമ്പരപ്പിക്കുന്ന നേട്ടമുണ്ടാക്കി.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

രാജ്യാന്തര ക്രിക്കറ്റ് രംഗത്ത് അധികം പേരുകേള്‍ക്കാത്ത താരമാണ് വരുണ്‍ ചക്രവര്‍ത്തി. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്ത് ശ്രദ്ധേയമായ പ്രകടനം നടത്തിയ താരത്തിനായി വാശിയേറിയ ലേലംവിളിയാണ് നടന്നത്. ഒടുവില്‍ 8.4 കോടി രൂപയ്ക്ക് വരുണിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

ആരാണ് വരുണ്‍ ചക്രവര്‍ത്തി

ആരാണ് വരുണ്‍ ചക്രവര്‍ത്തി

തമിഴ് നാട്ടുകാരനായ വരുണ്‍ ഇടങ്കൈയ്യന്‍ സ്പിന്നറാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ക്രിക്കറ്റ് കളി ആരംഭിച്ച താരം പിന്നീട് ബൗളിങ്ങിലേക്ക് മാറുകയായിരുന്നു. സ്‌കൂള്‍ കാലത്തിന് ശേഷം ക്രിക്കറ്റ് ഉപേക്ഷിച്ച വരുണ്‍ പിന്നീട് കോളേജ് പഠനത്തിനുശേഷം ജോലി കിട്ടി രണ്ടുവര്‍ഷത്തിനുശേഷമാണ് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.

വരുണിന്റെ പ്രകടനം

വരുണിന്റെ പ്രകടനം

പേസ് ബൗളറായി ക്രിക്കറ്റ് രംഗത്ത് മടങ്ങിയെത്തിയ വരുണ്‍ ചില ക്ലബ്ബുകള്‍ക്കുവേണ്ടി കളിക്കാന്‍ ആരംഭിച്ചു. ഇതിനിടെ പരിക്കേറ്റ വരുണ്‍ തിരിച്ചുവരവില്‍ സ്പിന്നറാവുകയായിരുന്നു. സിഎസ്‌കെ കെകെആര്‍ ടീമുകള്‍ക്കുവേണ്ടി നെറ്റ്‌സില്‍ പന്തെറിയാന്‍ അവസരം ലഭിച്ചത് കരിയറിലെ വഴിത്തിരിവായി. തമിഴ് നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചശേഷം വിജയ് ഹസാരെ ട്രോഫിയില്‍ 22 വിക്കറ്റുമായി നേട്ടം കൊയ്തു. ക്രിക്കറ്റ് വിനോദമായി മാത്രം കണ്ടിരുന്ന താരം ഒടുവില്‍ ഐപിഎല്ലിലൂടെ ഏതൊരു കളിക്കാരനും കൊതിക്കുന്ന പ്രൊഫഷണല്‍ താരമായി മാറുകയാണ്.

ശിവം ദുബെ

ശിവം ദുബെ

ഐപിഎല്‍ ലേലത്തില്‍ അമ്പരപ്പിച്ച മറ്റൊരു താരമാണ് ശിവം. ക്രിക്കറ്റ് പ്രേമികള്‍ അധികം കേട്ടിട്ടില്ലെങ്കിലും താരം ചില്ലറക്കാരനല്ല. ഓള്‍റൗണ്ടറായ ശിവത്തിന് വേണ്ടിയും ലേലത്തില്‍ വാശിയേറിയ പോരാട്ടമുണ്ടായി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 5 കോടിക്ക് ടീമിലെടുത്ത യുവതാരം ഭാവി ഇന്ത്യന്‍ വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്.

ആരാണ് ശിവം ദുബെ

ആരാണ് ശിവം ദുബെ

മുംബൈക്കാരനായ ശിവം ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് നേട്ടത്തിന്റെ നെറുകയിലെത്തി നില്‍ക്കുന്നത്. സ്‌കൂള്‍ കാലത്തെ പ്രകടനം മുതല്‍ ശിവം ശ്രദ്ധാകേന്ദ്രമാണ്. അണ്ടര്‍ 23 ക്രിക്കറ്റിലെ പ്രകടനം മുംബൈയുടെ സീനിയര്‍ രഞ്ജി ടീമിലുമെത്തിച്ചു. 2018ലാണ് താരത്തിന്റെ മികവ് ദേശീയതലത്തില്‍ വാര്‍ത്തയായത് എന്നതുകൊണ്ടുതന്നെ ഐപിഎല്ലിലെ വിലയും ഉയര്‍ന്നു.

ശിവം ദുബെയുടെ പ്രകടനം

ശിവം ദുബെയുടെ പ്രകടനം

മുംബൈ ടി20 ലീഗില്‍ പ്രവീണ്‍ താംബയെ ഒരോവറില്‍ ശിവം 5 സിക്‌സറുകളാണ് പറത്തിയത്. ഐപിഎല്‍ ലേലത്തിന് ഒരു ദിവസം മുന്‍പ് മുംബൈ രഞ്ജി ടീമിനുവേണ്ടി ബറോഡയുടെ സ്വപ്‌നില്‍ സിങ്ങിനെതിരെയും 5 സിക്‌സറുകള്‍ പായിച്ചു. യുവതാരത്തിന്റെ കായികക്ഷമത ശ്രദ്ധേയമാണെന്നും നീണ്ട സ്‌പെല്‍ ബൗളിങ്ങിന് പറ്റിയതാണെന്നാണ് പരിശീലകന്റെ പ്രതികരണം.


Story first published: Wednesday, December 19, 2018, 8:29 [IST]
Other articles published on Dec 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+