ശിവസേനയുടെ ഭീഷണി; പാക് അമ്പയറെ ഐസിസി തിരിച്ചുവിളിച്ചു
മുംബൈ: പാക്കിസ്ഥാനെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയ ശിവസേന പാക് അമ്പയര്‍ അലിം ദാറിനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) അദ്ദേഹത്തെ തിരിച്ചു വിളിച്ചു. ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ അലിം ദാര്‍ ആയിരുന്നു അമ്പയര്‍.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ മത്സരങ്ങളില്‍ അലിം ദാര്‍ അമ്പയര്‍ ആയിരുന്നെങ്കിലും ശിവസേനയുടെ പ്രതിഷേധം പൊടുന്നനെ അദ്ദേഹത്തിന് നേരെ തിരിയുകയായിരുന്നു. ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര നടത്താനുള്ള ആലോചനയ്‌ക്കെതിരെ ബി.സി.സി.ഐ ആസ്ഥാനത്ത് ശിവസേന അതിക്രമിച്ചു കടക്കുകയും ശശാങ്ക് മനോഹറിനെ ഖരാവോ ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് അലിം ദാറിനെതിരെ ഭീഷണി മുഴക്കിയത്. ഐ.സി.സി എലൈറ്റ് പാനലിലെ അമ്പയറാണ് അലിം ദാര്‍. ഇതാദ്യമായാണ് ഒരു പാക് അമ്പയര്‍ക്കെതിരെ ശിവസേന വിദ്വേഷ പ്രതിഷേധം ഉയര്‍ത്തുന്നത്. ശിവസേനയുടെ പ്രതിഷേധത്തിനെതിരെ രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, തിങ്കളാഴ്ച ബി.സി.സി.ഐ ആസ്ഥാനം ഖരാവോ ചെയ്ത സംഭവത്തില്‍ പത്ത് ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാനും എക്‌സിക്യൂട്ടിവ് ചെയര്‍മാര്‍ നജാം സേഥിയും ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹറുമായി ചര്‍ച്ച നടത്താന്‍ ഇരിക്കെയായിരുന്നു ശിവസേനയുടെ കടന്നുകയറ്റം. സംഭവത്തില്‍ ബിജെപി ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications