For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ ധവാന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു, വെളിപ്പെടുത്തി ആകാശ് ചോപ്ര

ടെസ്റ്റില്‍ ശിഖര്‍ ധവാന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര തന്നെ. വൈകാതെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും ശിഖര്‍ ധവാന്‍ പുറത്താകുമെന്ന മുന്നറിയിപ്പ് ആകാശ് ചോപ്ര നല്‍കുന്നു. ടെസ്റ്റില്‍ ധവാന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ടീം മാനേജ്‌മെന്റ് തുടങ്ങി. ഈ അവസരത്തില്‍ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ധവാന് വിഷമമായിരിക്കും, ആകാശ് ചോപ്ര അറിയിച്ചു.

ടെസ്റ്റില്‍ ധവാന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു, വെളിപ്പെടുത്തി ആകാശ് ചോപ്ര

നിലവില്‍ നാല് ഓപ്പണര്‍മാരുണ്ട് ടെസ്റ്റ് സ്‌ക്വാഡില്‍ - രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ. ഇവര്‍ക്ക് ശേഷമാണ് ധവാനെ മാനേജ്‌മെന്റ് പരിഗണിക്കുന്നത്. ഇതേസമയം, പരിമിത ഓവര്‍ ക്രിക്കറ്റില്‍ ധവാന് ഇനിയും റോളുണ്ടെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. 'ധവാന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും ധവാനെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്‌മെന്റിന് താത്പര്യമില്ല. ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ധവാന് ഇനിയും അവസരം ലഭിക്കും. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ധവാന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. നിലവില്‍ പുതുതലമുറ താരങ്ങള്‍ക്ക് ടെസ്റ്റില്‍ അവസരം നല്‍കാനുള്ള പുറപ്പാടിലാണ് മാനേജ്‌മെന്റ്', ചോപ്ര വ്യക്തമാക്കി.

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവരെ ചുറ്റിപ്പറ്റിയാകും ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിങ് ജോടി രൂപംകൊള്ളുകയെന്നും ചോപ്ര സൂചിപ്പിക്കുന്നു. 2018 -ലാണ് ശിഖര്‍ ധവാന്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്. അന്ന് ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. പര്യടനം നടന്നതാകട്ടെ ഇംഗ്ലീഷ് മണ്ണിലും. അന്നത്തെ പര്യടനത്തില്‍ രണ്ടു ഇന്നിങ്‌സുകളില്‍ നിന്നും കേവലം നാലു റണ്‍സ് മാത്രമാണ് ശിഖര്‍ ധവാന്‍ സമ്പാദിച്ചത്. ഇതിന് പിന്നാലെ ടെസ്റ്റ് ചിത്രത്തില്‍ താരം മാഞ്ഞു. ടെസ്റ്റ് കരിയര്‍ പരിശോധിച്ചാല്‍ 34 ടെസ്റ്റുകള്‍ ധവാന്‍ ഇതുവരെ കളിച്ചതു കാണാം. ആകെ റണ്‍സ് 2,315. ബാറ്റിങ് ശരാശരി 40.61.

ടെസ്റ്റില്‍ ധവാന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു, വെളിപ്പെടുത്തി ആകാശ് ചോപ്ര

നിലവില്‍ ഇന്ത്യയുടെ ട്വന്റി-20, ഏകദിന ടീമുകളില്‍ ശിഖര്‍ ധവാന്‍ അവിഭാജ്യഘടകമാണ്. രോഹിത് - ധവാന്‍ സഖ്യത്തിന്റെ നിരവധി മികച്ച പ്രകടനങ്ങള്‍ ഏകദിനത്തില്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ടുകഴിഞ്ഞു. ട്വന്റി-20 ക്രിക്കറ്റിലും ചിത്രം വ്യത്യസ്തമല്ല. രാജ്യാന്തര ട്വന്റി-20 മത്സരങ്ങള്‍ വിലയിരുത്തിയാല്‍ 33.51 റണ്‍സ് ശരാശരിയില്‍ 1,743 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തിട്ടുള്ളത്. നാലു സെഞ്ച്വറി, ഏഴു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുകള്‍ ഇതില്‍ ഉള്‍പ്പെടും.

Story first published: Tuesday, July 28, 2020, 13:14 [IST]
Other articles published on Jul 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+