Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ഏകദിനം; ശ്രീലങ്കയ്ക്ക് മുന്നറിയിപ്പുമായി ശിഖര്‍ ധവാന്‍

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ മുന്നറിയിപ്പ്. ക്രീസില്‍ കാലുറപ്പിക്കാന്‍ കഴിഞ്ഞാല്‍ എതിരാളികളില്‍ നിന്നും മത്സരം തട്ടിയെടുക്കാന്‍ തനിക്കും റോഹിത് ശര്‍മയ്ക്കും കഴിയുമെന്ന് ധവാന്‍ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.


വിസാഗില്‍ കളിക്കുന്നത് എല്ലായിപ്പോഴും ഇഷ്ടപ്പെടുന്നു. മനോഹരമായ നഗരമാണ് വിസാഗ്. ദേവ്ധര്‍ ട്രോഫി ടൂര്‍ണമെന്റില്‍ ഇവിടെ നല്ല പ്രകടനം കാഴ്ചവെക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ നഗരം തന്റെ കരിയര്‍ മാറ്റിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വിസാഗില്‍ കളിക്കുന്നത് എല്ലായിപ്പോഴും ആസ്വദിക്കാറുണ്ടെന്നും ധവാന്‍ പറഞ്ഞു.

shikhar

2013ന് ശേഷം ധവാനും രോഹിത്തും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഇതുവരെ 3,163 റണ്‍സ് നേടിയിട്ടുണ്ട്. 68 മത്സരങ്ങളില്‍ നിന്നായി 12 സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും സഖ്യത്തിന് കഴിഞ്ഞു. മൊഹാലിയില്‍ നിര്‍ണായക മത്സരത്തില്‍ 21 ഓവറില്‍ 115 റണ്‍സ് നേടിയ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 390ല്‍ എത്തിക്കാന്‍ സഹായിച്ചത്. തുടക്കത്തില്‍ അടിച്ചുകളിച്ച ധവാന്‍ രോഹിത്തിന് ഇരട്ട സെഞ്ച്വറി നേട്ടം കുറിക്കുന്നത് ഏറെ സഹായിക്കുകയും ചെയ്തു.

Story first published: Sunday, December 17, 2017, 8:43 [IST]
Other articles published on Dec 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+