ശിഖര്‍ ധവാന്‍ കുഴപ്പത്തില്‍, മൂന്നാം ഏകദിനം നിര്‍ണായകം; കളിച്ചില്ലെങ്കില്‍ പുറത്തേക്ക്
ട്രിനിഡാഡ്: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച ട്രിനിഡാഡില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. ലോകകപ്പിനിടെ പരിക്കേറ്റ് മടങ്ങിയ ധവാന്‍ വിന്‍ഡീസ് പര്യടനത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍, മൂന്ന് ടി20 മത്സരങ്ങളിലും തിളങ്ങാന്‍ കഴിയാതിരുന്ന താരത്തിന് രണ്ടാം ഏകദിനത്തിലും സ്‌കോര്‍ ചെയ്യാനായില്ല.
ടി20 പരമ്പരയില്‍ 1, 23, 3 എന്നിങ്ങനെയാണ് ധവാന്റെ സ്‌കോര്‍. രണ്ടാം ഏകദിനത്തില്‍ സ്‌കോര്‍ ചെയ്തതാവട്ടെ 2 റണ്‍സും. ഫോമിലേക്ക് തിരിച്ചെത്താന്‍ ബുദ്ധിമുട്ടുന്ന ധവാന് ഇതോടെ മൂന്നാമത്തെയും അവസാനത്തേതുമായ ഏകദിന മത്സരം നിര്‍ണായകമായി. ഈ മത്സരത്തിലും കാര്യമായി സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ വരാനിരിക്കുന്ന പരമ്പരയില്‍ ടീമില്‍ കയറിപ്പറ്റുക ധവാന് ബുദ്ധിമുട്ടാകും.

ഷെല്‍ഡന്‍ കോട്രെലിന് മുന്നിലാണ് ധവാന്‍ രണ്ടുവട്ടം കീഴടങ്ങിയത്. ടെസ്റ്റ് പരമ്പയില്‍ ഉള്‍പ്പെടാത്തതുകൊണ്ടുതന്നെ അവസാന ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തി കരീബിയന്‍ പര്യടനം അവസാനിപ്പിക്കാനാകും താരത്തിന്റെ ശ്രമം. മായങ്ക് അഗര്‍വാളിനെ പോലെ യുവ ഓപ്പണര്‍ അവസരം കാത്തിരിക്കെ ധവാന് ഫോം തിരിച്ചുപിടിക്കുക പ്രധാനമാണ്. അവസാന മത്സരത്തിലും തിളങ്ങാനായില്ലെങ്കില്‍ ടീമില്‍നിന്നും പുറത്തായേക്കുമെന്നതിനാല്‍ ധവാന്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications