വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിക്കല്‍ പ്രഖ്യാപിച്ചില്ല, എന്നാല്‍ ടെസ്റ്റ് കരിയര്‍ അവസാനിച്ചു, നാല് ഇന്ത്യന്‍ താരങ്ങളിതാ

നേരത്തെ ഇന്ത്യക്കുവേണ്ടി കളിക്കുകയും എന്നാല്‍ ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ സാധ്യതയില്ലാത്തതുമായ വിരമിക്കല്‍ പ്രഖ്യാപിക്കാത്ത ചില താരങ്ങളുണ്ട്

1

ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കുകയെന്നത് വലിയ പ്രയാസം തന്നെയാണ്. അത് പ്രതിഭയും ക്ഷമയും ഭാഗ്യവും തുണക്കണം. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വന്നാല്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ സ്ഥിരത വേണം. ഓരോ സീസണിന് ശേഷവും നിരവധി താരങ്ങള്‍ പ്രതിഭകാട്ടി വളര്‍ന്നുവരുന്നതിനാല്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുകയെന്നത് കടുപ്പം തന്നെയാണ്. ഒരു കാലത്ത് ഇന്ത്യന്‍ ടെസറ്റ് ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കുമെന്ന് തോന്നിച്ച പല താരങ്ങളും പാതിവഴിയില്‍ ടീമിന് പുറത്തായി. നേരത്തെ ഇന്ത്യക്കുവേണ്ടി കളിക്കുകയും എന്നാല്‍ ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ സാധ്യതയില്ലാത്തതുമായ വിരമിക്കല്‍ പ്രഖ്യാപിക്കാത്ത ചില താരങ്ങളുണ്ട്. ആ നാല് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

മുരളി വിജയ്

മുരളി വിജയ്

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് മുരളി വിജയ്. മികച്ച ടൈമിങ്ങുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളായ മുരളി ഓപ്പണറെന്ന നിലയിലാണ് തിളങ്ങിയിരുന്നത്. ഇന്ത്യക്കായി 61 ടെസ്റ്റില്‍ നിന്ന് 3982 റണ്‍സാണ് അദ്ദേഹം നേടിയത്. 38.29 ശരാശരിയില്‍ കളിച്ച അദ്ദേഹത്തിന്റെ പേരില്‍ 12 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയുമുണ്ട്. ഇന്ത്യയിലും വിദേശത്തും ടീമിനായി കളിച്ചിട്ടുള്ള താരമാണ് മുരളി. 17 ഏകദിനത്തില്‍ നിന്ന് 399 റണ്‍സും 9 ടി20യില്‍ നിന്ന് 169 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 37കാരനായ മുരളി ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇനിയൊരിക്കലും അദ്ദേഹത്തിന് മടങ്ങിവരവ് സാധ്യമല്ല. നിലവില്‍ ഒരു ക്രിക്കറ്റിലും മുരളി വിജയ് കളിക്കുന്നില്ല.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണര്‍മാരിലൊരാളാണ് ശിഖര്‍ ധവാന്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള ധവാന്‍ ഇപ്പോഴും പരിമിത ഓവര്‍ ടീമിന്റെ ഭാഗമാണ്. എന്നാല്‍ ടെസ്റ്റില്‍ ഇനിയൊരു മടങ്ങിവരവ് ധവാന് സാധിച്ചേക്കില്ല. 2013ല്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ 187 റണ്‍സാണ് ധവാന്‍ നേടിയത്. ഒരു കാലഘട്ടത്തില്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന ധവാന്‍ 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. പിന്നീടൊരു അവസരം ധവാന് ലഭിച്ചിട്ടില്ല.

ഇന്ത്യക്കായി 34 ടെസ്റ്റില്‍ നിന്ന് 2315 റണ്‍സാണ് ധവാന്‍ നേടിയത്. 40.61 ശരാശരിയുള്ള ധവാന്‍ ഏഴ് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 149 ഏകദിനത്തില്‍ നിന്ന് 6284 റണ്‍സും 68 ടി20യില്‍ നിന്ന് 1759 റണ്‍സും ധവാന്റെ പേരിലുണ്ട്. ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും 36 കാരനായ ധവാന് ഇനിയൊരു മടങ്ങിവരവ് ടെസ്റ്റില്‍ സാധിച്ചേക്കില്ല.

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ

ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയും നിലവില്‍ ടെസ്റ്റ് ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവ് സാഹക്കും സാധ്യമായേക്കില്ല. 37കാരനായ സാഹ ഇന്ത്യക്കായി 40 ടെസ്റ്റില്‍ 1353 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്ക് പുറത്തെ സാഹയുടെ പ്രകടനം മികച്ചതല്ല. അവസാന ന്യൂസീലന്‍ഡ് പര്യടനത്തിന് ശേഷം സാഹയെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞു. ഇനിയൊരു മടങ്ങിവരവ് സാഹക്ക് സാധിച്ചേക്കില്ല.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ ടീം മൂന്നാം നമ്പറില്‍ കണ്ടെത്തിയ താരമാണ് ചേതേശ്വര്‍ പുജാര. 34കാരനായ പുജാര നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ടെസ്റ്റിലേക്ക് മാത്രം ഇന്ത്യ പരിഗണിച്ചിരുന്ന പുജാരക്ക് ഇന്ത്യന്‍ ടീമിലേക്കൊരു തിരിച്ചുവരവ് പ്രയാസം തന്നെയാണ്. രഞ്ജി ട്രോഫിയിലും കളിച്ചെങ്കിലും വലിയ പ്രകടനം നടത്താന്‍ പുജാരക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുക കടുപ്പമാകും. 95 ടെസ്റ്റില്‍ നിന്ന് 6713 റണ്‍സാണ് പുജാര നേടിയത്. 43.88 എന്ന മികച്ച ശരാശരിയുള്ള പുജാര 18 സെഞ്ച്വറിയും 3 ഇരട്ട സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

Story first published: Sunday, March 20, 2022, 16:47 [IST]
Other articles published on Mar 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X