വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20: ഓപ്പണര്‍ സ്ഥാനത്തേക്കു രാഹുലുമായി മല്‍സരമോ? അവന്‍ വേറെ ലെവല്‍- ധവാന്‍ പറയുന്നു

നിലവില്‍ ടി20യില്‍ ഓപ്പണിങ് സ്ഥാനത്തേക്കു അവകാശവാദമുന്നയിച്ചു കഴിഞ്ഞു

മുംബൈ: കെഎല്‍ രാഹുലിന്റെ മിന്നുന്ന പ്രകടനത്തോടെ ടീം ഇന്ത്യയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ കാര്യമാണ് അവതാളത്തിലായിരിക്കുന്നത്. രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയുടെ സ്ഥാനത്തേക്കു രാഹുല്‍ അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ടി20യിലാണ് ധവാന്റെ സ്ഥാനം തട്ടിയെടുക്കാന്‍ രാഹുല്‍ രംഗത്തുള്ളത്. ധവാന് ബാറ്റിങില്‍ പഴയ വേഗമില്ലെന്ന ആരോപണം ശക്തമായിക്കഴിഞ്ഞു. ഇതോടെയാണ് കൂടുതല്‍ ചടുലമായി ബാറ്റ് ചെയ്യുന്ന രാഹുലിനെ ഈ സ്ഥാനത്തേക്കു പലരും ചൂണ്ടിക്കാട്ടുന്നത്.

World XI: ഇംഗ്ലീഷ് സ്പിന്നറുടെ ലോക ഇലവന്‍... ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍, ധോണി ഔട്ട്!World XI: ഇംഗ്ലീഷ് സ്പിന്നറുടെ ലോക ഇലവന്‍... ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍, ധോണി ഔട്ട്!

Kohli vs Babar: കൂടുതല്‍ കേമന്‍ ബാബര്‍ ആസം!! കാരണം ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് സ്പിന്നര്‍Kohli vs Babar: കൂടുതല്‍ കേമന്‍ ബാബര്‍ ആസം!! കാരണം ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് സ്പിന്നര്‍

തമീം കണക്കിന് കൊടുത്തു, കോലിയുടെ സ്ലെഡ്ജിങ് അതോടെ നിന്നു!!-വെളിപ്പെടുത്തി ബംഗ്ലാദേശ് താരംതമീം കണക്കിന് കൊടുത്തു, കോലിയുടെ സ്ലെഡ്ജിങ് അതോടെ നിന്നു!!-വെളിപ്പെടുത്തി ബംഗ്ലാദേശ് താരം

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി രാഹുലുമായി മല്‍സരമുണ്ടോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ധവാന്‍. തനിക്കു ആരുമായും മല്‍സരമില്ലെന്നും പെര്‍ഫോമന്‍സില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. ഇര്‍ഫാന്‍ പഠാനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകായയിരുന്നു ധവാന്‍.

റണ്‍സെടുക്കുകയാണ് ജോലി

ബാറ്റ്‌സ്മാനെന്ന നിലയില്‍ റണ്‍സെടുക്കുകയെന്നതാണ് തന്റെ ജോലി. അവസാനമായി കളിച്ച പരമ്പരയില്‍ ഫിഫ്റ്റി നേടാന്‍ തനിക്കായിരുന്നു. കുറച്ചു കാലത്തിനു ശേഷമുള്ള മികച്ച ഇന്നിങ്‌സ് കൂടിയായിരുന്നു അത്. അന്നത്തെ ഫിഫ്റ്റിക്കു മുമ്പ് നടന്ന കളികളില്‍ 30-40 റണ്‍സിന് താന്‍ പുറത്തായിരുന്നു. ടീമില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന, മികച്ച തുടക്കത്തിലൂടെ വലിയ ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുന്ന താരമാണ് താന്‍. ടീമില്‍ തന്റെ റോളും ഇത് തന്നെയാണെന്നു ധവാന്‍ വ്യക്തമാക്കി.

രാഹുലിന്റെ പ്രകടനം

രാഹുലിന്റെ ബാറ്റിങ് പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചതായി ധവാന്‍ പറയുന്നു. ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ധവാന്റെ ഓപ്പണിങ് പങ്കാളി രാഹുലായിരുന്നു. ക്രീസിന്റെ മറുഭാഗത്ത് നിന്ന് രാഹുലിന്റെ ബാറ്റിങ് കണ്ട് താന്‍ മയങ്ങിപ്പോയതായി ധവാന്‍ വെളിപ്പെടുത്തി.
രാഹുല്‍ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അവന്റെ ബാറ്റിങ് ക്രീസിന്റെ മറുഭാഗത്തു നിന്ന് ആസ്വദിക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. രാഹുല്‍ വേറെ ലെവലാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ അവന്റെ പ്രകടനം കണ്ടിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും രാഹുല്‍ ഷോട്ടുകള്‍ പായിക്കുന്നുണ്ടായിരുന്നു. വളരെ മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവയ്ക്കുന്നതെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

തീരുമാനിക്കേണ്ടത് സെലക്ടര്‍മാര്‍

നിരവധി ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ടീമിനെ സംബന്ധിച്ച് നല്ല കാര്യം തന്നെയാണ്. മറ്റു കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണ്. ടീമില്‍ രണ്ടോ, മൂന്നോ ഓപ്പണര്‍മാര്‍ വേണമോയെന്ന കാര്യത്തില്‍ അവരാണണ് തീരുമാനം എടുക്കേണ്ടത്. കഠിനാധ്വാനം ചെയ്ത് കഴിവിന്റെ 100 ശതമാനവും പുറത്തെടുക്കുകയെന്നതാണ് തന്റെ ജോലി. അതില്‍ കൂടുതലൊന്നുമില്ലെന്നും ധവാന്‍ വ്യക്തമാക്കി.
38 ടി20കളില്‍ നിന്നും 45.65 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളും 11 ഫിഫ്റ്റികളുമടക്കം രാഹുല്‍ 1461 റണ്‍സ് നേടിയിട്ടുണ്ട്. മറുഭാഗത്ത് ധവാന്‍ 61 ടി20കളില്‍ നിന്നും 28.35 ശരാശരിയില്‍ 10 ഫിഫ്റ്റികളോടെ 1588 റണ്‍സാണ് നേടിയത്.

Story first published: Friday, May 15, 2020, 18:57 [IST]
Other articles published on May 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X