വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തിന് ധവാന്‍? ഇന്ത്യക്ക് കപ്പടിക്കാന്‍ ഇവര്‍ തന്നെ ധാരാളം... പ്രശംസിച്ച് മുന്‍ ഓസീസ് സൂപ്പര്‍ താരം

പരിക്കിനെ തുടര്‍ന്നു ധവാന്‍ പിന്‍മാറിയിരുന്നു

By Manu
എന്തിന് ധവാന്‍? ഇന്ത്യക്ക് കപ്പടിക്കാന്‍ ഇവര്‍ തന്നെ ധാരാളം

ലണ്ടന്‍: പരിക്കു മൂലം സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്നും പിന്‍മാറിയത് ഇന്ത്യക്കു തിരിച്ചടിയാവില്ലെന്നു ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം മൈക്കല്‍ ഹസ്സി അഭിപ്രായപ്പെട്ടു. ധവാന്റെ അഭാവം ഇന്ത്യയെ അത്ര ബാധിക്കില്ല. ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിനു ഇതു തടസ്സമാവുമെന്നും കരുതുന്നില്ല. ധവാന്റെ അഭാവം മറികടക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. ധവാനില്ലാതെ ഇന്ത്യ ലോകകപ്പ് നേടിയാലും അദ്ഭുതപ്പെടേണ്ടതില്ലെവന്നും ഹസ്സി വിശദമാക്കി.

dhawan

കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്നാണ് ധവാന്‍ ലോകകപ്പ് പൂര്‍ത്തിയാക്കാനാവാതെ മടങ്ങിയത്. ഓസ്‌ട്രേലിയക്കെതിരേ നടന്ന മല്‍സരത്തില്‍ ബാറ്റ് ചെയ്യവെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ തട്ടി അദ്ദേഹത്തിന്റെ കൈവിരലിനു പൊട്ടലേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഈ കളിയില്‍ ഫീല്‍ഡ് ചെയ്യാനും ധവാന്‍ ഇറങ്ങിയിരുന്നില്ല. വിദഗ്ധ പരിശോധനയിലാണ് കൈവിരലിനു പൊട്ടലുള്ളതായി തെളിഞ്ഞത്. തുടര്‍ന്ന് മൂന്നാഴ്ചത്തേക്കു താരത്തിനു വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്നു വ്യക്തമായതോടെ ധവാന്‍ ലോകകപ്പില്‍ നിന്നും പിന്‍മാറുകയായിരുന്നു.

hussey

ധവാന്റെ പകരക്കാരനായി വിക്കറ്റ് കീപ്പറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായ റിഷഭ് പന്തിനെയാണ് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്. താരം ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ഇംഗ്ലണ്ടിലെത്തി ടീമിനൊപ്പം ചേര്‍ന്നിരുന്നു. ധവാന് കളിക്കാനാവില്ലെന്നു ഉറപ്പായതോടെ പന്തിനെ ഔദ്യോഗികമായി ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ധവാന്റെ അഭാവത്തില്‍ പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ലോകേഷ് രാഹുലാണ് ഓപ്പണിങില്‍ ഇറങ്ങിയത്. 57 റണ്‍സുമായി രാഹുല്‍ തന്റെ പുതിയ റോള്‍ ഗംഭീരമാക്കുകയും ചെയ്തിരുന്നു.

Story first published: Thursday, June 20, 2019, 15:58 [IST]
Other articles published on Jun 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X