പരിക്ക് ഭേദമാകില്ല, ധവാന്‍ ലോകകപ്പില്‍ നിന്നും പുറത്ത്; പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തി
ലണ്ടന്‍: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇംഗ്ലണ്ട് ലോകകപ്പില്‍നിന്നും പുറത്തായി. വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം ലോകകപ്പ് അവസാനിക്കുമ്പോഴേക്കും പരിക്ക് ഭേദമാകില്ലെന്ന് വ്യക്തമായതോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ധവാന് പകരമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തി. പന്ത് നേരത്തെ ഇംഗ്ലണ്ടില്‍ എത്തിയിരുന്നെങ്കിലും ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ വിരലില്‍ കൊണ്ടാണ് ധവാന് പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നാഴ്ചത്തെ വിശ്രമമായിരുന്നു അനുവദിച്ചത്. ഇതിന് മുന്‍പ് തന്നെ ധവാന്‍ ശാരീരികക്ഷമത വീണ്ടെടുത്തേക്കുമെന്ന പ്രതീക്ഷയില്‍ പകരക്കാനെ ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നു.
ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്താറുള്ള ധവാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറിനേടി ഫോം വീണ്ടെടുത്താണ്. താരത്തിന്റെ പരിക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ആണ് പാക്കിസ്ഥാനെതിരെ ഓപ്പണറായത്. നാലാം സ്ഥാനത്ത് വിജയ് ശങ്കറും കളിച്ചു. ഈ രീതിയില്‍ തന്നെ വരും മത്സരങ്ങളിലും ഇന്ത്യയുടെ ബാറ്റിങ് തുടരുമെന്നാണ് സൂചന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications