വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തുമായുള്ള ഓപ്പണിങ്... 19 വയസ്സ് മുതല്‍ തമ്മിലറിയാം, വിജയരഹസ്യം വെളിപ്പെടുത്തി ധവാന്‍

മികച്ച റെക്കോര്‍ഡാണ് ധവാന്‍- രോഹിത് സഖ്യത്തിനുള്ളത്

ദില്ലി: ക്ലാസിക്ക് ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി സഖ്യത്തിനു ശേഷം ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമായി രോഹിത് ശര്‍മയും ശിഖര്‍ ധവാനും മാറിക്കഴിഞ്ഞു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ഇവരെ വിട്ട് ഇന്ത്യക്കു ചിന്തിക്കാന്‍ പോലും കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഏകദിന ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണ് രോഹിത്- ധവാന്‍ ജോടിക്കുള്ളത്.

IPL 2020: മുംബൈ ഇന്ത്യന്‍സ് പരിശീലനം തുടങ്ങി! ത്രില്ലടിച്ച് ക്രിക്കറ്റ് പ്രേമികള്‍IPL 2020: മുംബൈ ഇന്ത്യന്‍സ് പരിശീലനം തുടങ്ങി! ത്രില്ലടിച്ച് ക്രിക്കറ്റ് പ്രേമികള്‍

വെറും അഞ്ചു വര്‍ഷം, കോലിക്കൊപ്പം അന്ന് ബാബര്‍ ഉണ്ടാവും!- പാക് ബാറ്റിങ് കോച്ച് യൂനിസ്വെറും അഞ്ചു വര്‍ഷം, കോലിക്കൊപ്പം അന്ന് ബാബര്‍ ഉണ്ടാവും!- പാക് ബാറ്റിങ് കോച്ച് യൂനിസ്

ആദ്യ വിക്കറ്റില്‍ കൂടുതല്‍ തവണ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ രണ്ടാമത്തെ സഖ്യം കൂടിയാണ് ഇവര്‍. ഇതിനകം 16 സെഞ്ച്വറി കൂട്ടുകെട്ടുകളാണ് രോഹിതും ധവാനും ചേര്‍ന്നുണ്ടാക്കിയത്. 21 സെഞ്ച്വറി കൂട്ടുകെട്ടുകളുമായി ഇനി സച്ചിന്‍- ഗാംഗുലി സഖ്യം മാത്രമേ ഇവര്‍ക്കു മുന്നിലുള്ളൂ.

അണ്ടര്‍ 19 മുതലറിയാം

അണ്ടര്‍ 19 തലത്തില്‍ കളിച്ചിരുന്ന കാലം മുതല്‍ രോഹിത് ശര്‍മയെ അറിയാമായിരുന്നുവെന്ന് ധവാന്‍ പറഞ്ഞു. തന്നേക്കേള്‍ ഒന്നോ, രണ്ടോ വര്‍ഷം ജൂനിയറായിരുന്നു അവന്‍. ഞങ്ങള്‍ ഒരുമിച്ചാണ് അന്നു ക്യാംപുകളില്‍ പങ്കെടുത്തിരുന്നത്. പരസ്പരം വിശ്വസിക്കുന്ന നല്ല കൂട്ടുകാരാണ് ഞങ്ങള്‍.
ഈ പരസ്പര വിശ്വാസം തന്നെയാണ് തങ്ങളുടെ വിജയരഹസ്യമെന്നും ഐപിഎല്ലിലെ തന്റെ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ധവാന്‍ വിശദമാക്കി. ഓരോരുത്തരുടെയും പ്രകൃതവും സ്വഭാവവും പരസ്പരം അറിയാം. രോഹിത് എങ്ങനെയാണ് തനിക്കു വളരെ നന്നായി അറിയാം. ഇന്ത്യക്കു വേണ്ടി ഇത്രയും മികച്ച പ്രകടനം തങ്ങള്‍ക്കു കാഴ്ചവയ്ക്കാന്‍ കഴിഞ്ഞുവെന്ന് അറിയുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നതായും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

പോസിറ്റീവ് എനേര്‍ജി

എല്ലാ കാര്യങ്ങളിലും ഇത്തരത്തില്‍ ഒരു ഒത്തിണക്കമുണ്ടാവുമ്പോള്‍ അത് പോസിറ്റീവ് എനര്‍ജിയാണ് നല്‍കുക. ബാറ്റിങില്‍ എപ്പോഴെങ്കിലും, എന്തെങ്കിലും പ്രശ്‌നം നേരിടുമ്പോള്‍ ഞാന്‍ അവനോട് ചോദിക്കാറുണ്ട്. ഈ തരത്തില്‍ എല്ലാ കാര്യവും പരസ്പരം തുറന്നു പറയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ട്. വര്‍ഷത്തില്‍ ഒരുമിച്ച് 230 ദിവസവും ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ടാണ് ടീം ഇന്ത്യയെന്നത് വലിയൊരു കുടുംബമായി മാറിയതെന്നും ധവാന്‍ പറഞ്ഞു.
എട്ടു വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിച്ച അദ്ദേഹം കഴിഞ്ഞ സീസണിനു മുമ്പാണ് ഹോം ടീമായ ഡല്‍ഹിക്കൊപ്പം ചേര്‍ന്നത്.

ഐപിഎല്‍ നേടും

കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ ഡല്‍ഹിക്കായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു കഴിഞ്ഞ തവണ ഡല്‍ഹി പ്ലേഓഫിലേക്കു യോഗ്യത നേടിയത്. ഹോം ടീമിനൊപ്പം ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ധവാന്‍.
മികച്ച ടീമാണ് ഡല്‍ഹിയുടേത്.
ഓരോ ദിവസവും ചാംപ്യന്‍മാരാവാന്‍ കഴിയുമെന്ന വിശ്വാസം കൂടുകയാണ്. തീര്‍ച്ചയായും ഡല്‍ഹി ഐപിഎല്ലില്‍ ചാംപ്യന്‍മാരാവും കിരീടം നാട്ടിലേക്കു കൊണ്ടു വരികയും ചെയ്യും. ആരാധകര്‍ ഇത് അര്‍ഹിക്കുന്നുണ്ട്. എല്ലായ്‌പ്പോഴും ടീമിനെ പിന്തുണച്ചിട്ടുള്ള ആരാധകര്‍ മല്‍സരങ്ങള്‍ക്കായി സ്‌റ്റേഡിയത്തിലേക്കു ഒഴുകിയെത്താറുണ്ടെന്നും ധവാന്‍ വ്യകക്തമാക്കി.

ഗാംഗുലിയും പോണ്ടിങും

കഴിഞ്ഞ സീസണില്‍ മുന്‍ ക്യാപ്റ്റന്‍മാരായ റിക്കി പോണ്ടിങും സൗരവ് ഗാംഗുലിയും ഡല്‍ഹിക്കൊപ്പം അണിയറയിലുണ്ടായിരുന്നു. പോണ്ടിങായിരുന്നു മുഖ്യ കോച്ചെങ്കില്‍ ഉപദേശകന്റെ റോളായിരുന്നു ദാദയ്ക്ക്. ഇരുവരുടെയും സാന്നിധ്യം ഡല്‍ഹിയെ ഏറെ സഹായിച്ചിട്ടുണ്ടെന്നു ധവാന്‍ വ്യക്തമാക്കി.
ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് മഹത്തായ അനുഭവമായിരുന്നു. രണ്ടു പേരും ഇതിഹാസങ്ങളാണ്, ഇതിഹാസ ക്യാപ്റ്റന്‍മാരുമാണ്. നേതൃഗുണത്തെക്കുറിച്ച് രണ്ടു പേരില്‍ നിന്നും ഒരുപാട് പഠിക്കാന്‍ തനിക്കു കഴിഞ്ഞു. എങ്ങനെയാണ് അവര്‍ താരങ്ങളെ പിന്തുണച്ചിരുന്നതെന്നും ടീമിനെ വാര്‍ത്തെടുത്തതെന്നും മനസ്സിലാക്കാന്‍ സാധിച്ചു. സീനിയര്‍, ജൂനിയര്‍ വകതിരിവില്ലാതെ ടീമിലെ എല്ലാവര്‍ക്കും ഒരേ പരിഗണനയാണ് ഗാംഗുലിയും പോണ്ടിങും നല്‍കിയിരുന്നതെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, June 11, 2020, 15:38 [IST]
Other articles published on Jun 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X