വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കൈ മടക്കി എറിയുന്നെന്ന് ഐസിസി

By Muralidharan

ദില്ലി: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓപ്പണറുമായ ശിഖര്‍ ധവാന്റെ ബൗളിംഗ് ആക്ഷന്‍ സംശയത്തില്‍. പാര്‍ട്ട് ടൈം സ്പിന്നറായ ധവാന്റെ ബൗളിംഗ് ആക്ഷന്‍ സംശയകരമാണ് എന്നാണ് ഐ സി സി പറയുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ശിഖര്‍ ധവാന്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞിരുന്നു. 1 മെയ്ഡന്‍ അടക്കം 9 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും കിട്ടിയതുമില്ല.

19 ടെസ്റ്റുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശിഖര്‍ ധവാന്‍ ആകെ 9 ഓവര്‍ മാത്രമേ ഇതുവരെ ബൗള്‍ ചെയ്തിട്ടുള്ളൂ. 18 റണ്‍സ് വിട്ടുകൊടുത്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ധവാന്റെ പേരില്‍ വിക്കറ്റൊന്നും ഇല്ല. ബുധനാഴ്ച ഒരു മാധ്യമക്കുറിപ്പിലാണ് ഐ സി സി ശിഖര്‍ ധവാന്റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാര്യം പറഞ്ഞത്. കളിയില്‍ ഇന്ത്യ 334 റണ്‍സിന് ജയിച്ച് പരമ്പര 3-0 ന് സ്വന്തമാക്കിയിരുന്നു.

shikhardhawan

ധവാന്റെ ഓഫ് സ്പിന്‍ ബൗളിംഗിലാണ് അംപയര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് മാച്ച് ഓഫീഷ്യലുകളുടെ റിപ്പോര്‍ട്ട് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനും കൈമാറിയിട്ടുണ്ട്. 14 ദിവസത്തിനുളളില്‍ ശിഖര്‍ ധവാന്‍ ബൗളിംഗ് ആക്ഷന്‍ പരിശോധനയ്ക്ക് വിധേയനകാണം. ഫലം പുറത്തുവരുന്നത് വരെ ധവാന് ബൗള്‍ ചെയ്യുന്നതില്‍ വിലക്കില്ല എന്നും ഐ സി സി പറഞ്ഞു. ടെസ്റ്റിലല്ലാതെ, ഏകദിനത്തിലും ട്വന്റി മത്സരങ്ങളിലും ധവാന്‍ ഇതുവരെ പന്തെറിഞ്ഞിട്ടില്ല.

Story first published: Wednesday, December 9, 2015, 13:25 [IST]
Other articles published on Dec 9, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X