ഐപിഎല്‍: ഡല്‍ഹി പഴയ ഡല്‍ഹിയല്ല, വിജയക്കുതിപ്പിന് പിന്നില്‍ രണ്ടു പേര്‍... വെളിപ്പെടുത്തി ധവാന്
ദില്ലി: ഐപിഎല്ലിന്റെ കഴിഞ്ഞ 11 സീസണുകളിലും ഫൈനല്‍ പോലും കളിച്ചിട്ടില്ലാത്ത ഏക ടീമെന്ന നാണക്കേട് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പേരിലാണ്. ഡെയര്‍ഡെവിള്‍സെന്ന പേരിലെ വാല് ഈ സീസണില്‍ ഒഴിവാക്കിയപ്പോള്‍ തന്നെ ഡല്‍ഹിയുടെ സമയം തെളിഞ്ഞു കഴിഞ്ഞു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനമാണ് ഡല്‍ഹി നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന് താഴെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി രണ്ടാമതുണ്ട്.
വിജയക്കുതിപ്പ് തുടര്‍ന്ന് പ്ലേഓഫിലേക്ക് മുന്നേറി കന്നിക്കിരീടത്തോടെ സീസണ്‍ അവസാനിപ്പിക്കാമെന്ന് സ്വപ്‌നം കാണുകയാണ് ഡല്‍ഹി. ടീമിന്റെ ഈ അവിസ്മരണീയ കുതിപ്പിന്റെ രഹസ്യത്തെക്കുറിച്ചു വെളിപ്പടുത്തിയിക്കുകയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍.

പോണ്ടിങും ഗാംഗുലിയും
ഡല്‍ഹിയുടെ കുതിപ്പിനു പിന്നില്‍ രണ്ടു പേരാണെന്ന് ധവാന്‍ പറയുന്നു. ടീമിന്റെ മികച്ച പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കോച്ച് റിക്കി പോണ്ടിങ്, മുഖ്യ ഉപദേശകരനായ സൗരവ് ഗാംഗുലി എന്നിവര്‍ക്കാണ് ധവാന്‍ നല്‍കുന്നത്.
ഡല്‍ഹിയെ സംബന്ധിച്ച് വളരെ മികച്ച സീസണാണിത്. മുന്‍ സീസണുകളിലെ പ്രകടനങ്ങള്‍ കണക്കിലെടുക്കാതെ പുതിയ ഒരു തുടക്കമാണ് ഈ സീസണില്‍ ലക്ഷ്യമിട്ടത്. അതു വിജയം കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഓപ്പണര്‍ പറഞ്ഞു.

മികച്ച പിന്തുണ
പോണ്ടിങും ഗാംഗുലിയും ടീമിനു നല്‍കുന്ന പിന്തുണയും ഊര്‍ജവും വളരെ വലുതാണെന്ന് ധവാന്‍ ചൂണ്ടിക്കാട്ടി. ക്യാപ്റ്റന്‍മാരെന്ന നിലയില്‍ ഇരുവരുടെയും അനുഭവസമ്പത്ത് ഡല്‍ഹിക്കു വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്. മാത്രമല്ല ടീമിനു അവര്‍ നല്‍കിയ ആത്മവിശ്വാസമാണ് ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഓരോ താരത്തെയും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതു തന്നെയാണ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്നും ധവാന്‍ വിശദമാക്കി.

സെഞ്ച്വറിയക്കുറിച്ച് ചിന്തിച്ചിരുന്നില്ല
ഈ മാസ 12ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഡല്‍ഹി ജയിച്ച കളിയില്‍ ധവാന് മൂന്നു റണ്‍സ് അകലെ കന്നി ടി20 സെഞ്ച്വറി നഷ്ടമായിരുന്നു. ക്രീസില്‍ ഒപ്പമുണ്ടായിരുന്ന കോളിന്‍ ഇന്‍ഗ്രാം ചില വലിയ ഷോട്ടുകള്‍ കളിച്ചതോടെ നോണ്‍ സ്‌ട്രൈക്കറായ ധവാന് സെഞ്ച്വറി തികയ്ക്കാന്‍ കഴിയാതെ് വരികയായിരുന്നു.
സെഞ്ച്വറി നേടാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് ധവാന്‍ വ്യക്തമാക്കി. സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. മല്‍സരം ജയിക്കുകയെന്നതാണ് അതിനേക്കാള്‍ പ്രധാനം. അതോടൊപ്പം സ്വന്തം വിക്കറ്റ് നഷ്ടപ്പെടാതിരിക്കാനും ശ്രമിച്ചു. താന്‍ നേരത്തേ പുറത്തായിരുന്നെങ്കില്‍ അതു ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കുമായിരുന്നെന്നും ധവാന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications