വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പോരാട്ടം തുടരും, ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷ ഉപേക്ഷിച്ചിട്ടില്ല: ശിഖര്‍ ധവാന്‍

ദുബായ്: ഇന്ത്യന്‍ ടീമിലെ പരിചയസമ്പന്നനായ ഓപ്പണറാണ് ശിഖര്‍ ധവാന്‍. ഒരു സമയത്ത് മൂന്ന് ഫോര്‍മാറ്റിലും ധവാന്‍ ഇന്ത്യയുടെ മുഖ്യ ഓപ്പണറായിരുന്നു. എന്നാല്‍ പരിക്കും ഫോമില്ലായ്മയും വേട്ടയാടിയതോടെ ടെസ്റ്റിലെ ഓപ്പണര്‍ സ്ഥാനം ധവാന് നഷ്ടമായിരുന്നു. ഇപ്പോഴിതാ ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ധവാന്‍. ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷ ഉപേക്ഷിച്ചിട്ടില്ലെന്നാണ് ധവാന്‍ വ്യക്തമാക്കിയത്, ' ഞാന്‍ നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും ഞാന്‍ പൂര്‍ണമായും ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷ ഉപേക്ഷിച്ചിട്ടില്ല. അവസാന വര്‍ഷം രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടിയാണ് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയത്. വീണ്ടും അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും തിരിച്ചെത്തും'-ധവാന്‍ പറഞ്ഞു.

അരങ്ങേറ്റ ടെസ്റ്റില്‍ വേഗത്തില്‍ സെഞ്ച്വറി നേടിയ റെക്കോഡ് ധവാന്റെ പേരിലാണ്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, പൃത്ഥി ഷാ എന്നിവരാണ് നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍മാര്‍. എന്നാല്‍ ഇടം കൈയന്‍ ഓപ്പണറുടെ അഭാവം ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. 'അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കുന്നുണ്ട്. അതിനാല്‍ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. കായിക ക്ഷമത നിലനിര്‍ത്തേണ്ടതും സ്ഥിരതയോടെ ബാറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇത് ചെയ്യാന്‍ സാധിച്ചാല്‍ ബാക്കിയെല്ലാം സ്വാഭാവികമായും എത്തിച്ചേരും'-ധവാന്‍ പറഞ്ഞു.

shikhardhawan

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ് ധവാന്‍. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ടാണ് ധവാന്‍ ഡല്‍ഹിയിലെത്തിയത്. അവസാന സീസണിലെ ഐപിഎല്ലില്‍ തിളങ്ങിയ ധവാന്‍ ഇത്തവണയും വളരെ പ്രതീക്ഷയിലാണ്. ടീമിനൊപ്പം ഒത്തുരമയോടെ മുന്നേറും, വളരെ സംതുലിതമായ ടീമാണ് ഡല്‍ഹിയെന്നും കപ്പുയര്‍ത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ധവാന്‍ പറഞ്ഞു. അവസാന സീസണില്‍ ശ്രേയസ് മികച്ച രീതിയില്‍ ടീമിനെ നയിച്ചു. ഇത്തവണ അശ്വിനും രഹാനെയും ടീമിലേക്ക് എത്തിയിട്ടുണ്ട്. അനുഭവസമ്പന്നരായ താരങ്ങളുടെ സാന്നിധ്യം ടീമിന് കൂടുതല്‍ ഗുണം ചെയ്യും. കൊറോണയുടെ പശ്ചാത്തലത്തിലും ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. കോവിഡിനെതിരേ പോരാടുകതന്നെ ചെയ്യും. നിലവില്‍ പ്രത്യേക ബാഡ്ജിന്റെ സഹായം എല്ലാ താരങ്ങള്‍ക്കുമുണ്ട്. ഞങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഈ സന്ദര്‍ഭത്തിലും ബിസിസിഐ ടൂര്‍ണമെന്റ് നടത്തുന്നത് വളരെ വലിയ കാര്യമാണെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു. 34കാരനായ ധവാന്‍ ഇന്ത്യക്കുവേണ്ടി 34 ടെസ്റ്റില്‍ നിന്ന് 40.61 ശരാശരിയില്‍ 2315 റണ്‍സും 136 ഏകദിനത്തില്‍ നിന്ന് 5688 റണ്‍സും 60 ടി20യില്‍ നിന്ന് 1588 റണ്‍സും 159 ഐപിഎല്ലില്‍ നിന്ന് 4578 റണ്‍സും നേടിയിട്ടുണ്ട്.

Story first published: Monday, September 7, 2020, 18:19 [IST]
Other articles published on Sep 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X