For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദുരന്തമായി ഓപ്പണിങ്... ടീം ഇന്ത്യയെ രക്ഷിക്കാന്‍ ഗബ്ബാര്‍ വരുന്നു? ഇനി കളി മാറും

ധവാനെ ശേഷിക്കുന്ന ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയേക്കും

By Manu

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ ഇപ്പോല്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വീക്ക്‌നെസ് ഓപ്പണര്‍മാര്‍ തന്നെയാണ്. മുരളി വിജയ്- ലോകേഷ് രാഹുല്‍ സഖ്യം അക്ഷരാര്‍ഥത്തില്‍ ദുരന്തമായി മാറുകയായിരുന്നു. ഇന്ത്യ ജയിച്ച ആദ്യടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ ഭേദപ്പെട്ട പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റ് മൂന്നു ഇന്നിങ്‌സിലും ഇരുവരും ദയനീയ പരാജയമായിരുന്നു.

മെല്‍ബണില്‍ ഡിസംബര്‍ 26ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിങില്‍ മാറ്റമുണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ വെടിക്കെട്ട് താരവും ടെസ്റ്റ് ടീമിലെ മുന്‍ അംഗവുമായ ശിഖര്‍ ധവാനെ ഇന്ത്യ തിരിച്ചുവിളിച്ചേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ധവാന്‍ ടീമിനൊപ്പം ചേര്‍ന്നു?

ധവാന്‍ ടീമിനൊപ്പം ചേര്‍ന്നു?

ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ധവാന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്നതായും താരത്തെ ടീം ഹോട്ടലില്‍ കണ്ടതായും മുംബൈ മിററാണ്റി പ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്നും പിന്‍മാറിയ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്കു പകരം മയാങ്ക് അഗര്‍വാളിനെ ഇന്ത്യ ടീമിലെടുത്തിരുന്നു. മൂന്നാം ടെസ്റ്റിലൂടെ അഗര്‍വാള്‍ ഇന്ത്യക്കായി അരങ്ങേറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലണ്ട് പര്യടനം

ഇംഗ്ലണ്ട് പര്യടനം

ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് ധവാന്‍ അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ താരത്തിന്റെ പ്രകടനം ശരാശരിയില്‍ ഒതുങ്ങുകയും ചെയ്തു. കളിച്ച എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 162 റണ്‍സാണ് ധവാന്‍ നേടിയത്. ഇതേ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും അദ്ദേഹം തഴയപ്പെടുകയും ചെയ്തു.
ധവാന് പകരം ടീമിലെത്തിയ പൃഥ്വി കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായാണ് വരവറിയിച്ചത്. ഇതേ തുടര്‍ന്നാണ് ധവാന് പകരം ഓസീസ് പര്യടനത്തിലും ടെസ്റ്റ് ടീമില്‍ പൃഥ്വിക്കു ഇടം ലഭിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പരിക്ക് മൂലം ഒരു ടെസ്റ്റില്‍ പോലും പൃഥ്വിക്കു കളിക്കാനായില്ല.

 മെല്‍ബണില്‍ കളിക്കുമോ?

മെല്‍ബണില്‍ കളിക്കുമോ?

ടെസ്റ്റില്‍ ഈ വര്‍ഷം അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഏകദിനത്തിലും ട്വന്റി20യിലുമെല്ലാം മിന്നുന്ന പ്രകടനമാണ് ധവാന്‍ നടത്തിയത്. മെല്‍ബണില്‍ നടക്കുന്ന ഓസീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ധവാനെ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.
നിലവിലെ ഓപ്പണര്‍മാരുടെ ദയനീയ പ്രകടനം പരിഗണിക്കുമ്പോള്‍ ധവാനെ കളിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നേരത്തേ നടന്ന ഓസീസിനെതിരായ ടി20 പരമ്പരയില്‍ കളിച്ച ധവാന്‍ കുടുംബത്തോടൊപ്പം ഇവിടെ തന്നെ തുടരുകയായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കു ശേഷമുള്ള ഏകദിന പരമ്പര മുന്നില്‍ കണ്ടായിരുന്നു ഇത്.

Story first published: Saturday, December 22, 2018, 13:10 [IST]
Other articles published on Dec 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+