Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാന് പകരം ഇന്ത്യന്‍ ഓപ്പണറാകുക കെ എല്‍ രാഹുല്‍; നാലാം സ്ഥാനത്ത് രണ്ടുപേര്‍

നോട്ടിങ്ഹാം: ലോകകപ്പിലെ മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യ പരിക്കേറ്റ ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുലിന് ഓപ്പണറായി ഇറക്കും. സമീപകാലത്തെ ഫോമും ഓപ്പണറായി ഇറങ്ങിയുള്ള പരിചയവുമാണ് രാഹുലിന് തുണയായത്. ഏകദിന മത്സരത്തില്‍ 16 ഇന്നിങ്‌സുകളില്‍ രാഹുല്‍ ആറു തവണ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്. കൂടാതെ 3, 4, 5, 6 പൊസിഷനുകളിലും രാഹുല്‍ കളിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ തള്ളവിരലിന് പരിക്കേറ്റ ധവാന് മൂന്നാഴ്ചത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ രാഹുല്‍ തന്നെയാകും ഓപ്പണറാകുക. സമീപകാലത്ത് ടെസ്റ്റ് മത്സരങ്ങളില്‍ ഓപ്പണിങ് റോളില്‍ രാഹുലിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഐപിഎല്ലില്‍ താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

രാഹുലിന് തിളങ്ങാം

രാഹുലിന് തിളങ്ങാം

ടീമിലെ വിവിധ സ്ഥാനങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. സതാംപ്ടണില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ രാഹുല്‍ നേരത്തെ കളിക്കാന്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു. തുടക്കത്തില്‍ വിക്കറ്റ് പോകാതെ പിടിച്ചുനില്‍ക്കാനും താരത്തിന് കഴിഞ്ഞു. ബൗണ്‍സും സ്വിങ്ങും ഉള്ള പിച്ചില്‍ രാഹുലിന് ഓപ്പണിങ് സ്ഥാനത്തും കാര്യമായ പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

രാഹുല്‍ ദ്രാവിഡിനെ മാതൃകയാക്കാം

രാഹുല്‍ ദ്രാവിഡിനെ മാതൃകയാക്കാം

ടീമില്‍ വിവിധ സ്ഥാനങ്ങളില്‍ കളിക്കുന്നത് കളിക്കാരനെന്ന നിലയില്‍ മികവുകാട്ടാന്‍ സഹായിക്കുമെന്നാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍ പറയുന്നത്. രാഹുല്‍ ദ്രാവിഡ് ഈ രീതിയില്‍ കളിച്ചുവളര്‍ന്ന താരമാണെന്നും ബാംഗര്‍ ചൂണ്ടിക്കാട്ടുന്നു. മധ്യനിരയില്‍ കളിച്ചതിന് പിന്നാലെ ഓപ്പണറാകുമ്പോള്‍ എത്രമാത്രം വെല്ലുവിളിയുണ്ടെന്ന് മനസിലാക്കാം. പുതിയ പന്തില്‍ ബൗണ്‍സുണ്ടെങ്കിലും ബൗണ്ടറി നേടാന്‍ എളുപ്പമാണ്. ഇതിന് മാനസിക പരിവര്‍ത്തനവും ആവശ്യമാണെന്ന് ബാംഗര്‍ പറഞ്ഞു

നാലാം സ്ഥാനത്തേക്ക് രണ്ടുപേര്‍

നാലാം സ്ഥാനത്തേക്ക് രണ്ടുപേര്‍

രാഹുല്‍ ഓപ്പണറാകുമ്പോള്‍ വിജയ് ശങ്കര്‍, ദിനേഷ് കാര്‍ത്തിക് ഇവരില്‍ ആരെങ്കിലുമാകും നാലാം സ്ഥാനത്തിറങ്ങുക. പന്തുകൊണ്ടും സഹായിക്കാന്‍ കഴിയുമെന്നതിനാല്‍ വിജയ് ശങ്കറിനായിരിക്കും പ്രഥമ പരിഗണന. അതേസമയം, ദിനേഷ് കാര്‍ത്തിക്കിന് പരിചയസമ്പത്ത് തുണയാകും. കേദാര്‍ ജാദവിന് പകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.


Story first published: Thursday, June 13, 2019, 9:40 [IST]
Other articles published on Jun 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+