വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധവാനെ മങ്കാദിങ് ചെയ്യാനൊരുങ്ങി അശ്വിന്‍; അശ്വിനെ പരിഹസിച്ച് ധവാന്റെ ഡാന്‍സ്

ദില്ലി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ വിവാദ നായകനാണ് ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന് ക്രിക്കറ്റ് ലോകത്തുനിന്നും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. എന്നാല്‍, മങ്കാദിങ് തുടരാന്‍ തന്നെയാണ് അശ്വിന്റെ തീരുമാനമെന്ന് കഴിഞ്ഞദിവസം ഡല്‍ഹിക്കെതിരായ മത്സരത്തിലും തെളിഞ്ഞു.

നമ്മള്‍ തെരുവ് ക്രിക്കറ്റിലെ സുഹൃത്തുക്കള്‍, അങ്ങിനെ കരുതിയാല്‍ മതി; പരാഗിനോട് സ്മിത്ത് നമ്മള്‍ തെരുവ് ക്രിക്കറ്റിലെ സുഹൃത്തുക്കള്‍, അങ്ങിനെ കരുതിയാല്‍ മതി; പരാഗിനോട് സ്മിത്ത്

മികച്ച ഫോമില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഡല്‍ഹി ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനെതിരെ മങ്കാദിങ്ങിനായിരുന്നു അശ്വിന്റെ ശ്രമം. എന്നാല്‍, അശ്വിന്‍ പന്തെറിയുമ്പോഴും ക്രീസില്‍ ഉറച്ചുനിന്ന ധവാനെ പുറത്താക്കാന്‍ കഴിഞ്ഞില്ല. ഡല്‍ഹി ബാറ്റ് ചെയ്യുമ്പോള്‍ 13-ാം ഓവറിലായിരുന്നു സംഭവം. പന്തെറിയാനെത്തിയ അശ്വിന്‍ എറിയാതെ തിരികെ പോവുകയായിരുന്നു.


ധവാനെ പുറത്താക്കാന്‍ അശ്വിന്‍

മങ്കാദിങ്ങിനായിരുന്നു അശ്വിന്റെ ശ്രമം. ഇതിനായി റണ്ണപ്പ് വേഗത കുറച്ചെങ്കിലും ധവാന്‍ ക്രീസില്‍നിന്നും ബാറ്റ് വിട്ടിരുന്നില്ല. അശ്വിന്‍ അടുത്ത പന്തെറിയാനെത്തിയപ്പോള്‍ ധവാന്‍ കണക്കിന് കളിയാക്കുകയും ചെയ്തു. അശ്വിന്‍ പന്തെറിയാന്‍ ആക്ഷനെടുക്കുമ്പോള്‍ ക്രീസില്‍നിന്നും ഓടുന്നതായി ഭാവിച്ചായിരുന്നു ധവാന്റെ കളിയാക്കല്‍. ഗൗരവം വിടാതെയായിരുന്നു ധവാന്റെ പ്രകടനം.

കിങ്‌സ് ഇലവന് തോല്‍വി

കിങ്‌സ് ഇലവന് തോല്‍വി

മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഡല്‍ഹി 5 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ആദ്യ ബാറ്റ് ചെയ്ത പഞ്ചാബിനെ മികച്ച ബൗളിങിലൂടെ ആതിഥേയര്‍ 163 റണ്‍സില്‍ പിടിച്ചുനിര്‍ത്തി. മറുപടിയില്‍ നായകന്‍ ശ്രേയസ് അയ്യരുടെയും (58*) ശിഖര്‍ ധവാന്റെയും (56) ഇന്നിങ്സുകള്‍ 19.4 ഓവറില്‍ അഞ്ചു വിക്കറ്റിനു ഡല്‍ഹിയെ ലക്ഷ്യത്തിലെത്തിച്ചു. 49 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് പുറത്താവാതെ 58 റണ്‍സുമായി ശ്രേയസ് ടീമിന്റെ ടോപ്സ്‌കോററായത്.

ബട്ലറെ അശ്വിന്‍ പുറത്താക്കി

ബട്ലറെ അശ്വിന്‍ പുറത്താക്കി

രാജസ്ഥാന്‍ റോയല്‍സ് കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ 43 പന്തില്‍ 69 റണ്‍സെടുത്ത് ബാറ്റ് ചെയ്യുകയായിരുന്ന ബട്ലര്‍ ടീമിനെ അനായാസം ജയിപ്പിക്കുമെന്ന തോന്നലുളവാക്കിയിരുന്നു. പന്തെറിയാനെത്തിയ അശ്വിന്‍ അതിന് മുന്‍പേ ക്രീസ് വിട്ട ബട്ലറെ പുറത്താക്കുകയായിരുന്നു. അശ്വിന്‍ അപ്പീലില്‍ ഉറച്ചുനിന്നതോടെ മൂന്നാം അമ്പയര്‍ക്ക് വിടുകയും ബട്ലര്‍ പുറത്താണെന്ന് വിധിക്കുകയുമായിരുന്നു. സംഭവം വന്‍ വിവാദത്തിനും വഴിതെളിച്ചു.

Story first published: Sunday, April 21, 2019, 12:10 [IST]
Other articles published on Apr 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X