വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടക്കം നന്നായാല്‍ എല്ലാം ഓക്കെ- ഏകദിനത്തിലെ മികച്ച ഓപ്പണിങ് ജോടികള്‍, ഇംഗ്ലീഷ് സഖ്യം ഒന്നാമത്

രോഹിത്-ധവാന്‍ ജോടി മൂന്നാംസ്ഥാനത്താണ്

ക്രിക്കറ്റില്‍ ഒരു ടീമിന്റെ വിധി തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് ഓപ്പണര്‍മാര്‍. ഓപ്പണര്‍ മികച്ച അടിത്തറയിട്ടു കഴിഞ്ഞാല്‍ പിന്നീട് വരുന്ന ബാറ്റ്‌സ്മാന്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി മാറുകയും ചെയ്യും. എതിര്‍ ടീമിന് വെല്ലുവിളിയുയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്താനും, റണ്‍ ചേസില്‍ ആധിപത്യം നേടാനുമെല്ലാം സഹായിക്കുന്നതില്‍ ഓപ്പണര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

നിലവില്‍ ലോക ക്രിക്കറ്റില്‍ പല ടീമുകള്‍ക്കും മികച്ച ഓപ്പണിങ് ജോടികളുണ്ട്. ബാറ്റിങ് ശരാശരി പരിഗണിച്ചാല്‍ ഇംഗ്ലണ്ടിന്റെ ജാസണ്‍ റോയ്- ജോണി ബെയര്‍സ്‌റ്റോ സഖ്യമാണ് ഏകദിനത്തില്‍ നമ്പര്‍വണ്‍. എന്നാല്‍ കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയ ഓപ്പണിങ് സഖ്യം ഇന്ത്യയുടെ ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ ജോടിയാണ്. ഏകദിനത്തില്‍ നിലവിലെ ഏറ്റവും മികച്ച അഞ്ച് ഓപ്പണിങ് ജോടികള്‍ ആരൊക്കെയാണെന്നു നോക്കാം.

ഫഖര്‍ സമാന്‍- ഇമാമുള്‍ ഹഖ് (പാകിസ്താന്‍)

ഫഖര്‍ സമാന്‍- ഇമാമുള്‍ ഹഖ് (പാകിസ്താന്‍)

പാകിസ്താന്റെ പുതിയ വിശ്വസ്തരായ ഒാപ്പണിങ് ജോടികളായി ഫഖര്‍ സമാനും ഇമാമുള്‍ ഹഖും മാറിക്കഴിഞ്ഞു. ടീമിന് മിക്ക മല്‍സരങ്ങളിലും മികച്ച തുടക്കം നല്‍കാന്‍ ഈ സഖ്യത്തിനു സാധിക്കുന്നുണ്ട്. ഏകദിനത്തിലാണ് ഈ സഖ്യം ഇപ്പോള്‍ ഓപ്പണ്‍ ചെയ്യുന്നത്. ടി20യിസല്‍ ഇതുവരെ ഫഖര്‍- ഹഖ് ജോടി ഓപ്പണര്‍മാരായി ഒരുമിച്ച് കളിച്ചിട്ടില്ല.
ഇതുവരെ 33 ഏകദിനങ്ങളിലാണ് ഈ സഖ്യം പാക് ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്തത്. 50.93 ശരാശരിയില്‍ 1579 റണ്‍സ് നേടാനും ഇവര്‍ക്കു കഴിഞ്ഞു. പാകിസ്താന്റെ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നാലാമത്തെ ഓപ്പണിങ് ജോടികളായി ഇരുവരും മാറിക്കഴിഞ്ഞു. നാലു തവണ സെഞ്ച്വറി കൂട്ടുകെട്ടും എട്ടു തവണ ഫിഫ്റ്റി കൂട്ടുകെട്ടും ഏകദിനത്തില്‍ പടുത്തുയര്‍ത്താന്‍ ഇവര്‍ക്കു കഴിഞ്ഞു.

ലിറ്റണ്‍ ദാസ്- തമീം ഇഖ്ബാല്‍ (ബംഗ്ലാദേശ്)

ലിറ്റണ്‍ ദാസ്- തമീം ഇഖ്ബാല്‍ (ബംഗ്ലാദേശ്)

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഏതു വമ്പന്‍മാരോടും കിടപിടിക്കാവുന്ന ടീമായി ബംഗ്ലാദേശ് മാറിക്കഴിഞ്ഞു. ഇതിന് പ്രധാന കാരണങ്ങളിലൊന്ന് തമീം ഇഖ്ബാല്‍- ലിറ്റണ്‍ ദാസ് ഓപ്പണിങ് സഖ്യമാണ്. പരിചയ സമ്പന്നനായ തമീം വിക്കറ്റ് കീപ്പര്‍ കൂടിയായ ദാസും മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നല്‍കിക്കൊണ്ടിരിക്കുന്നത്.
ഏകദിനത്തില്‍ 13 ഇന്നിങ്‌സുകളില്‍ നിന്നും 53 ശരാശരിയില്‍ 636 റണ്‍സ് ഈ ജോടി നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറി കൂട്ടുകെട്ടും ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടും ഇതില്‍പ്പെടുന്നു. ബംഗ്ലാദേശ് ചരിത്രത്തിലെ നാലാമതത്തെ മികച്ച ഓപ്പണിങ് ജോടികള്‍ കൂടിയാണ് തമീമും ദാസും. 292 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതാണ് ഈ സഖ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
ടി20യിലും തമീം- ദാസ് ജോടിയാണ് ബംഗ്ലാദേശിനായി ഓപ്പണ്‍ ചെയ്യുന്നത്. 13 ഇന്നിങ്‌സുകളില്‍ നിന്നും 28.92 ശരാശരിയില്‍ 376 റണ്‍സും സഖ്യം നേടി.

രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ (ഇന്ത്യ)

രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ (ഇന്ത്യ)

ഏകദിനത്തില്‍ ദീര്‍ഘകാലമായി ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുന്ന രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം ചരിത്രത്തിലെ തന്നെ ഏറ്റവും ജോടിയെന്ന നേട്ടത്തിലേക്കു കുതിക്കുകയാണ്. 2013ല്‍ ഇന്ത്യ ജേതാക്കളായ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത്- ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ടിന്റെ തുടക്കം. റണ്‍സ് മാനദണ്ഡമാക്കിയാല്‍ ഏകദിനത്തില്‍ നിലവിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യവും ഇവരാണ്.
ഇതിനകം 107 ഇന്നിങ്‌സുകളില്‍ ഈ സഖ്യം ഇന്ത്യക്കായി ഏകദിനത്തില്‍ ഒരുമിച്ച് കളിച്ചു കഴിഞ്ഞു. 45.30 ശരാശരിയില്‍ 4802 റണ്‍സാണ് രോഹിത്- ധവാന്‍ സഖ്യം ചേര്‍ന്നു നേടിയത്. 16 തവണ സെഞ്ച്വറി പ്ലസ് കൂട്ടുകെട്ടും 14 തവണ 50 പ്ലസ് കൂട്ടുകെട്ടുമുണ്ടാക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. ഏകദിനത്തതില്‍ ഈ സഖ്യത്തിന്റെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് 210 റണ്‍സാണ്.
ടി20യില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ജോടികള്‍ കൂടിയാണ് രോഹിത്തും ധവാനും. 33.51 ശരാശരിയില്‍ 1743 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടുണ്ട്. നാലു സെഞ്ച്വറി കൂട്ടുകെട്ടുകളും ഏഴ് ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളും ഇതില്‍പ്പെടുന്നു.

ആരോണ്‍ ഫിഞ്ച്- ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ആരോണ്‍ ഫിഞ്ച്- ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയക്ക് എല്ലാ കാലത്തും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അപകടകാരികളായ ഓപ്പണിങ് കോമ്പിനേഷനുണ്ടായിട്ടുണ്ട്. ഇപ്പോഴും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറും ടീമിന്റെ നായകന്‍ കൂടിയായ ആരോണ്‍ ഫിഞ്ചുമാണ് ഓസീസിന്റെ ഓപ്പണിങ് ജോടികള്‍.
65 ഇന്നിങ്‌സുകളില്‍ നിന്നും 51.51 ശരാശരിയില്‍ 3297 റണ്‍സ് ഈ സഖ്യം ഏകദിനത്തില്‍ ഒരുമിച്ച് നേടിക്കഴിഞ്ഞു. 10 തവണ സെഞ്ച്വറി പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയ ഇവര്‍ക്കു 14 തവണ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുണ്ടാക്കാനും കഴിഞ്ഞു.
ഏകദിനത്തില്‍ ഓസീസിന്റെ മികച്ച നാലാമത്തെ ഓപ്പണിങ് സഖ്യമായി വാര്‍ണര്‍-ഫിഞ്ച് ജോടി മാറിക്കഴിഞ്ഞു. മാത്രമല്ല ടി20യിലെ ഓസീസിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഓപ്പണിങ് സഖ്യം കൂടിയാണ് ഇവര്‍. 23 ഇന്നിങ്‌സുകളില്‍ നിന്നും 40.28 ശരാശരിയില്‍ 846 റണ്‍സ് ഇവര്‍ നേടിയിട്ടുണ്ട്.

ജാസന്‍ റോയ്- ജോണി ബെയര്‍‌സ്റ്റോ (ഇംഗ്ലണ്ട്)

ജാസന്‍ റോയ്- ജോണി ബെയര്‍‌സ്റ്റോ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോടികളാണ് ജാസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും. ടീമിന് സ്‌ഫോടനാത്മക തുടക്കം നല്‍കാന്‍ മിടുക്കരായ ഇരുവരും ഒരുപോലെ ആക്രമിച്ച് കളിക്കുന്നവരുമാണ്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിനു നേടിക്കൊടുക്കുന്നതില്‍ ഇവരുടെ കൂട്ടുകെട്ട് നിര്‍ണായകമായിരുന്നു.
ഇംഗ്ലണ്ടിന്റെ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമായി ഇവര്‍മാറിക്കഴിഞ്ഞു. ഏകദിനത്തില്‍ 2000ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഇംഗ്ലണ്ടിന്റെ ആദ്യത്തെ ഓപ്പണിങ് ജോടികള്‍ കൂടിയാണ് ഇവര്‍.
35 ഇന്നിങ്‌സുകളിലാണ് റോയ്- ബെയര്‍സ്‌റ്റോ എന്നിവര്‍ ചേര്‍ന്നു ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണ്‍ ചെയ്തത്. 67.51 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 2363 റണ്‍സും ഈ സഖ്യം അടിച്ചെടുത്തു. 11 സെഞ്ച്വറി പ്ലസ് കൂട്ടുകെട്ടുകളും ഒമ്പത് ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളും ഉള്‍പ്പെടെയാണിത്.

Story first published: Saturday, June 27, 2020, 14:24 [IST]
Other articles published on Jun 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X