വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങില്‍ ഇടംകൈയന്‍മാര്‍, ബൗളിങില്‍ വലം കൈ- ഇന്ത്യയുടെ അഞ്ചു താരങ്ങള്‍

മുംബൈ: ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റുചെയ്യുന്നത് കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് പറഞ്ഞാല്‍ അത് അതിശോക്തിയാവില്ല. അത് തെളിയിക്കുന്നതാണ് ഇടം കൈയന്‍മാര്‍ക്കായി ക്രിക്കറ്റില്‍ പ്രത്യേക ഒരു ആരാധകക്കൂട്ടം തന്നെയുള്ളത്. ഇടം കൈകൊണ്ട് സൗരവ് ഗാംഗുലിയും ആദം ഗില്‍ക്രിസ്റ്റും സനത് ജയസൂര്യയും ക്രിസ് ഗെയ്‌ലുമെല്ലാം വിസ്മയിപ്പിച്ചപ്പോള്‍ ആരാധകര്‍ ആ പ്രകടനങ്ങളെയെല്ലാം നെഞ്ചേറ്റിയാണ് സ്വീകരിച്ചത്. എന്നാല്‍ ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുകയും വലത് കൈകൊണ്ട് പന്തെറിയുകയും ചെയ്യുക എന്നത് അധികം താരങ്ങള്‍ക്കും ഇല്ലാത്ത ഗുണമാണ്. ഇത്തരത്തില്‍ അപൂര്‍വ്വ കഴിവുള്ള ഇന്ത്യന്‍ ടീമിലെ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറാണ് ശിഖര്‍ ധവാന്‍. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് അദ്ദേഹത്തിന് അവസരം ലഭിക്കുന്നതെങ്കിലും ഒരു കാലത്ത് മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ സജീവ സാന്നിധ്യമായിരുന്നു ധവാന്‍. ഇടം കൈയന്‍ ഓപ്പണറായ അദ്ദേഹം പന്തെറിയുന്നത് വലത്‌കൈകൊണ്ടാണ്. 35കാരനായ ധവാന്‍ 34 ടെസ്റ്റില്‍ നിന്ന് 54 പന്തുകളെറിഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റ് നേടാനായിട്ടില്ല. ഏകദിനത്തിലും ടി20യിലും ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ധവാന്‍ പന്തെറിഞ്ഞിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ 48 പന്തുകള്‍ എറിഞ്ഞിട്ടുള്ള ധവാന്റെ പേരില്‍ നാല് വിക്കറ്റുമുണ്ട്. 34 ടെസ്റ്റില്‍നിന്നായി 2315റണ്‍സും 145 ഏകദിനത്തില്‍ നിന്നായി 6105 റണ്‍സും 67 ടി20യില്‍ നിന്ന് 1759 റണ്‍സുമാണ് ധവാന്‍ നേടിയിട്ടുള്ളത്.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ മറ്റൊരു ഇടം കൈയന്‍ ഓപ്പണറാണ് ഗൗതം ഗംഭീര്‍. ഒരു കാലത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വീരേന്ദര്‍ സെവാഗിന്റെയും ഒപ്പം സ്ഥിരം ഓപ്പണറായി ഇറങ്ങിയിരുന്ന താരം 58 ടെസ്റ്റ് കളിച്ച് 12 ബോള്‍ എറിഞ്ഞപ്പോള്‍ 147 ഏകദിനം കളിച്ച് ആറ് പന്തുകളും എറിഞ്ഞിട്ടുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായിരുന്നെങ്കിലും ഗംഭീര്‍ പന്തെറിഞ്ഞിരുന്നത് വലത് കൈകൊണ്ടായിരുന്നു. ടെസ്റ്റില്‍ 4154 റണ്‍സും ഏകദിനത്തില്‍ 5238 റണ്‍സും ടി20യില്‍ നിന്ന് 932 റണ്‍സും ഗംഭീറിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ കെകെആറിനെ രണ്ട് തവണ കിരീടം ചൂടിച്ച നായകനാണ് ഗംഭീര്‍.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

പാര്‍ട് ടൈം ബൗളറെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് സുരേഷ് റെയ്‌ന. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം മധ്യനിരയില്‍ ബാറ്റിങ് വെടിക്കെട്ട് നടത്തുന്നതിനോടൊപ്പം പന്തുകൊണ്ടും ടീമിന് ഉപകാരിയായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെങ്കിലും വലത് കൈകൊണ്ടാണ് റെയ്‌ന പന്തെറിഞ്ഞിരുന്നത്. 18 ടെസ്റ്റില്‍ നിന്ന് 13 വിക്കറ്റും 226 ഏകദിനത്തില്‍ നിന്ന് 36 വിക്കറ്റും 78 ടി20യില്‍ നിന്ന് 13 വിക്കറ്റും റെയ്‌നയുടെ പേരിലുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമായ അദ്ദേഹം 25 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 768 റണ്‍സും ഏകദിനത്തില്‍ 5615 റണ്‍സും ടി20യില്‍ 1604 റണ്‍സുമാണ് അദ്ദേഹം അടിച്ചെടുത്തിട്ടുള്ളത്.

റോബിന്‍ സിങ്

റോബിന്‍ സിങ്

മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ സിങ് ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങിയിരുന്ന താരമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം പന്തെറിഞ്ഞിരുന്നത് വലത് കൈകൊണ്ടാണ്. ഇന്ത്യക്കായി ഒരു ടെസ്റ്റും 136 ഏകദിനവുമാണ് അദ്ദേഹം കളിച്ചത്. ടെസ്റ്റില്‍ 27 റണ്‍സ് നേടിയെങ്കിലും വിക്കറ്റ് നേടാനായില്ല. എന്നാല്‍ ഏകദിനത്തില്‍ 2336 റണ്‍സും 69 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഇടം കൈ ബാറ്റിങ്ങുകൊണ്ട് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച താരമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെങ്കിലും അദ്ദേഹം പന്തെറിഞ്ഞിരുന്നത് വലത് കൈകൊണ്ടായിരുന്നു. 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 32 വിക്കറ്റും 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സും 100 വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്. ഏകദിനത്തില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 59 ഐപിഎല്ലില്‍ നിന്നായി 10 വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്.

Story first published: Sunday, August 15, 2021, 18:39 [IST]
Other articles published on Aug 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X