ധവാനെ പേടി, ബാംഗ്ലാദേശ് 'പച്ച ജേഴ്‌സി' മാറ്റുന്നു?
ശിഖര്‍ ധവാന് ഒരു പ്രത്യേകയുണ്ട്. കൃത്യമായി പറഞ്ഞാല്‍ ധവാന്റെ സെഞ്ചുറികള്‍ക്ക്. ഏകദിനത്തില്‍ ശിഖര്‍ ധവാന്‍ സെഞ്ചുറി അടിച്ച കളികളൊന്നും ഇന്ത്യ തോറ്റിട്ടില്ല. ഏഴ് സെഞ്ചുറികളാണ് ധവാന് ഉള്ളത്. ഏഴില്‍ ഏഴും ഇന്ത്യ ജയിച്ചു. ഇത് മാത്രമല്ല വേറൊരു പ്രത്യേകത കൂടി ധവാന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഓടുന്നുണ്ട്.
പച്ച ജേഴ്‌സിയിട്ടവരെ കണ്ടാല്‍ ധവാനെ പിന്നെ പിടിച്ചാല്‍ കിട്ടില്ല എന്നതാണ് അത്. പാകിസ്താന്‍, സൗത്താഫ്രിക്ക, അയര്‍ലന്‍ഡ് എന്നീ പച്ചകളെയാണ് ധവാന്‍ അടിച്ചൊതുക്കി മീശ പിരിച്ചത്. ബംഗ്ലാദേശ് ഇത് കണ്ട് പേടിച്ച് ജേഴ്‌സിയുടെ നിറം മാറ്റാന്‍ വല്ല വകുപ്പുമുണ്ടോ എന്ന് ഐ സി സിയോട് ചോദിക്കുന്ന ചിത്രങ്ങള്‍ വരെ ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നുണ്ട്, കാണൂ പച്ചകള്‍ക്കെതിരെ ധവാന്റെ പ്രകടനങ്ങള്‍

പാകിസ്താനെതിരെ തുടക്കം
76 പന്തില്‍ 73 റണ്‍സായിരുന്നു ശിഖര്‍ ധവാന്‍ പാകിസ്താനെതിരെ അടിച്ചത്. പാകിസ്താന്റെ പച്ച ജേഴ്‌സി പ്രസിദ്ധമാണ്. ഇത് പക്ഷേ ഒരു തുടക്കം മാത്രമായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും
146 പന്തിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ധവാന്‍ 137 റണ്‍സടിച്ചത്. ലോകകപ്പില്‍ ധവാന്റെ ആദ്യ സെഞ്ചുറിയാണിത്.

വീണ്ടും, അയര്‍ലന്‍ഡിനെതിരെ
വെറും 85 പന്തില്‍ 100 റണ്‍സടിച്ചാണ് ധവാന്‍ പച്ചകള്‍ക്കെതിരെ വീണ്ടും കരുത്ത് കാട്ടിയത്. ഇത്തവണ തോറ്റുപോയത് അയര്‍ലന്‍ഡുകാര്‍

ജേഴ്‌സി എവിടെ മാറും
ജേഴ്‌സ് എവിടെയാണ് മാറ്റാന്‍ പറ്റുക എന്ന് ചോദിച്ച് ഐ സി സിയെ സമീപിക്കുന്ന ബംഗ്ലാ ആരാധകനെ നോക്കൂ

ധോണിക്കുമുണ്ട് ഈ കുഴപ്പം
ദക്ഷിണാഫ്രിക്ക - ഇന്ത്യ കളിക്ക് പിറ്റേന്നും ഇത്തരം തമാശകള്‍ വന്നു. പച്ചയാണെന്നേ ഉള്ളൂ ഞങ്ങള്‍ പാകിസ്താനല്ല എന്നായിരുന്നു അന്ന് ഡിവില്ലിയേഴ്‌സിന്റെ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍

ആര് നോക്കുന്നു
അതൊക്കെ ആര് നോക്കുന്നു. പച്ചക്കളര്‍ കണ്ടാല്‍ അടിച്ച് പൊടിക്കും എന്ന് ധോണി മറുപടി കൊടുക്കുന്നതായി ഫേസ്ബുക്കില്‍ ഒരു ആരാധകന്‍ മറുപടിയും പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications