Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശിഖര്‍ ധവാന്‍ ജൂനിയര്‍ വീരേന്ദര്‍ സേവാഗ്: കോലി

ഫതുള്ള: ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ ശിഖര്‍ ധവാനെ ഓപ്പണിംഗിന് ഇറക്കിയ കോലിയുടെ ധൈര്യം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ പ്രതീക്ഷ കാത്ത ധവാന്‍ 173 റണ്‍സടിച്ചു. കളി സമനിലയിലായതിന് പിന്നാലെ ധവാനെ പ്രശംസ കൊണ്ട് മൂടുകയാണ് കോലി. സാക്ഷാല്‍ വീരേന്ദര്‍ സേവാഗിനോടാണ് വിരാട് കോലി ശിഖര്‍ ധവാനെ താരതമ്യം ചെയ്യുന്നത്.

dhawan

വീരേന്ദര്‍ സേവാഗ് ഇന്ത്യയ്ക്ക് വേണ്ടി ചെയ്തത് ആവര്‍ത്തിക്കാന്‍ ധവാന് കഴിയും എന്നാണ് ഇന്ത്യയുടെ ബ്രാന്‍ഡ് ന്യൂ ക്യാപ്റ്റന്‍ പറയുന്നത്. സേവാഗിന്റെ ആക്രമണാത്മക ബാറ്റിംഗ് അതേപോലെ കളിക്കാന്‍ പറ്റുന്നത് ധവാന് മാത്രമാണ് എന്നും കോലി പറയുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണര്‍മാരില്‍ ഒരാളായ സേവാഗ് 2013 ന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല.

sehwag

അതേസമയം ബംഗ്ലാദേശ് ടെസ്റ്റ് കോലിക്ക് വ്യക്തിപരമായി അത്ര നല്ല റിസള്‍ട്ടല്ല. ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലി ആദ്യ പത്തില്‍ നിന്നും പുറത്തായി. പതിനൊന്നാം റാങ്കിലാണ് കോലി ഇപ്പോള്‍. ബംഗ്ലാദേശിനെതിരെ കളിച്ച ഏക ഇന്നിംഗ്‌സില്‍ കോലി 14 റണ്‍സിന് പുറത്തായിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യന്‍ കളിക്കാര്‍ ആരും ആദ്യ പത്തില്‍ ഇടംപിടിച്ചില്ല.

kohli
Story first published: Monday, June 15, 2015, 15:04 [IST]
Other articles published on Jun 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+