ഉത്തേജകമരുന്ന്: പാക് ക്രിക്കറ്റര്‍ ഷെഹ്‌സാദ് കുറ്റക്കാരന്‍ തന്നെ...
കറാച്ചി: ഉത്തേജകമരുന്ന് പരിശോധനയില്‍ പാകിസ്താന്‍ ക്രിക്കറ്റര്‍ അഹ്ദമദ് ഷെഹ്‌സാദ് കുറ്റക്കാരന്‍ തന്നെയെന്ന് തെളിഞ്ഞു. ഇന്‍ഡിപെന്‍ഡന്റ് റിവ്യൂ ബോര്‍ഡ് റിപ്പോട്ടിലും താരം ഉത്തേജകം ഉപയോഗിച്ചതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) കണ്ടെത്തി. നേരത്തെ നടത്തിയ പരിശോധനയിലും ഷെഹ്‌സാദ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍, താരത്തിനെതിരായ നടപടിക്കു മുന്‍പ് ഇന്‍ഡിപെന്‍ഡന്റ് റിവ്യൂ ബോര്‍ഡിന്റെ റിപോര്‍ട്ടിന് കാത്തിരിക്കുകയായിരുന്നു പിസിബി.
ഏപ്രില്‍ 19 മുതല്‍ മെയ് ഒന്ന് വരെ അരങ്ങേറിയ പാകിസ്താന്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ നടത്തിയ ഉത്തേജകമരുന്ന് പരിശോധനയിലാണ് 26 കാരനായ ഷെഹ്‌സാദ് കുടുങ്ങിയത്. പാകിസ്താന്‍ കപ്പില്‍ ടോപ്‌സ്‌കോററായിരുന്നു ഷെഹ്‌സാദ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 372 റണ്‍സാണ് ടൂര്‍ണമെന്റില്‍ ഷെഹ്‌സാദ് അടിച്ചുകൂട്ടിയിരുന്നത്.

ഉത്തേജക പരിശോധനയിലെ പുതിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ഷെഹ്‌സാദിനെതിരേ കടുത്ത നടപടിക്കൊരുങ്ങുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഷെഹ്‌സാദിനെതിരേ ഇന്ന് ചാര്‍ജ് ഷീറ്റ് ചുമത്തുമെന്നും കനത്ത ശിക്ഷ താരത്തിനെതിരേ എടുക്കുമെന്നും പിസിബി ട്വിറ്ററിലൂടെ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications