Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പാകിസ്താന്‍ കോലി' ഷെഹ്‌സാദ് കോച്ച് വഖാര്‍ യൂനിസിനെ അധിക്ഷേപിച്ചു!

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍ ധോണിയും വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസമാകുന്നത് ചര്‍ച്ചയാകുന്നത്. പാകിസ്താനുമുണ്ട് കോലിയെപ്പോലെ ചൂടനായ ഒരു താരം. കാഴ്ചയിലും കളിയിലും കോലിയെ ഓര്‍മിപ്പിക്കുന്ന അഹമ്മദ് ഷെഹ്‌സാദ്. 2015 ലോകകപ്പിനിടെ ഷെഹ്‌സാദ് കോച്ചായിരുന്ന വഖാര്‍ യൂനിസിനെ അധിക്ഷേപിച്ചു സംസാരിച്ചതായിട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഇജാസ് ഭട്ടാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജൂനിയര്‍ താരമായ ഷെഹ്‌സാദിന്റെ വാക്കുകള്‍ വഖാര്‍ യൂനിസിനെ വല്ലാതെ വേദനിപ്പിച്ചു. ലോകകപ്പിനിടെ തന്നെ രാജിവെക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാല്‍ താന്‍ സംസാരിച്ച് യൂനിസിനെ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

ahmedshehzad-ton

വഖാര്‍ രാജിവെക്കാന്‍ തീരുമാനിച്ചതോടെയാണ് ഡ്രസിംഗ് റൂമില്‍ നടന്ന ഈ സംഭവം അന്നത്തെ മാനേജര്‍ നവീദ് ചീമ ഇക്കാര്യം പി സി ബിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വഖാര്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. കരിയറിന്റെ തുടക്കത്തിലായിരുന്ന ഷെഹ്‌സാദ് ഇങ്ങനെ പെരുമാറിയത് ശരിയായില്ല എന്ന് താന്‍ താരത്തെ വിളിച്ച് പറഞ്ഞു. ഷാഹിദ് അഫ്രീദിയുടെ സ്വാധീനത്തിലായിരുന്നു ഷെഹ്‌സാദ് അപ്പോള്‍.

വഖാര്‍ യൂനിസാകട്ടെ വളരെ അസ്വസ്ഥനായിരുന്നു. ലോകകപ്പ് നടക്കുമ്പോള്‍ രാജിവെക്കുന്നത് ടീമിന് ഗുണകരമാകില്ല എന്ന് പറഞ്ഞ് താന്‍ വഖാറിനെ സമാധാനിപ്പിക്കുകയായിരുന്നു. ഷെഹ്‌സാദ് മാത്രമല്ല മറ്റ് കളിക്കാരും വഖാറിനെ അപമാനിക്കുകയും ഡ്രസിംഗ് റൂമിലെ അദ്ദേഹത്തിന്റെ അധികാരം ചോദ്യം ചെയ്യുകയും ഉണ്ടായി - ബട്ട് പറയുന്നു.

Story first published: Tuesday, October 13, 2015, 13:38 [IST]
Other articles published on Oct 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+