Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിച്ചിന് പുറത്ത് പിച്ച് ചെയ്‌തൊരു പന്ത്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ബൗളിങ്

സിഡ്‌നി: ക്രിക്കറ്റ് മത്സരത്തിനായി തയ്യാര്‍ ചെയ്ത പിച്ചിന് പുറത്ത് ഒരു പന്തെറിയുകയും അത് കീപ്പറുടെ ഗ്ലൗസില്‍ എത്തുകയും ചെയ്താലോ. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരമായ ഷെഫീല്‍ഡ് ഷീല്‍ഡിനായുള്ള കളിക്കിടെയായിരുന്നു സംഭവം. വിക്ടോറിയയും ക്വീന്‍സ്‌ലാന്‍ഡും തമ്മിലുള്ള മത്സരത്തിനിടെ സ്പിന്നര്‍ മിച്ചല്‍ സ്വീപ്‌സണിന്റെ പന്ത് പിച്ച് ചെയ്തത് പിച്ചിന് പുറത്താണ്.

ball

ക്വീന്‍സ് ലാന്‍ഡ് താരം പിച്ചിന് പുറത്ത് എറിഞ്ഞ പന്ത് കുത്തിത്തിരിഞ്ഞ് കീപ്പറുടെ ഗ്ലൗസിലെത്തുകയും ചെയ്തു. പിച്ചിന് പുറത്ത് പന്തെറിഞ്ഞാല്‍ അത് നോബോള്‍ വിളിക്കേണ്ടതാണ്. കളിക്കാര്‍ ഒരുനിമിഷം അമ്പരന്ന് നില്‍ക്കവെ അമ്പയര്‍ ഓവര്‍ അവസാനിച്ചതായി സിഗ്നല്‍ നല്‍കുകയാണ് ചെയ്തത്. കാണികളും കമന്റേറ്റര്‍മാര്‍ അമ്പയറുടെ തീരുമാനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു.

പിച്ചിന് പുറത്ത് പന്ത് കുത്തിയാല്‍ അത് നോബോള്‍ ആണെന്നതില്‍ യാതൊരു സംശയവുമില്ല. അമ്പയര്‍ ഉടന്‍ നോബോള്‍ വിളിക്കേണ്ടതുമാണ്. എന്നാല്‍, അങ്ങിനെ ചെയ്യാത്തത് തങ്ങളെ അമ്പരപ്പിച്ചുകളഞ്ഞെന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞു. ട്വിറ്ററില്‍ ഓസീസ് ആരാധകര്‍ അമ്പയറെ നിശിതമായി വിമര്‍ശിക്കുകകയും ചെയ്തു. അമ്പയറുടെ നിലവാരത്തകര്‍ച്ചയാണ് ഇതിന് കാരണമെന്ന് ഭൂരിഭാഗവും അഭിപ്രായപ്പെട്ടു.

Story first published: Wednesday, February 27, 2019, 12:04 [IST]
Other articles published on Feb 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+