Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് പേസ് ബൗളിങ് കൂട്ടുകെട്ടുകള്‍ ഇതാ

ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ പേസ് ബൗളിങ്ങുകൊണ്ട് ലോക ക്രിക്കറ്റിനെ വിറപ്പിച്ചവരുടെ വലിയ പട്ടിക തന്നെയുണ്ടാവും. കരുത്തുറ്റ ശരീരമുള്ള വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാരും ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ പേസര്‍മാരുമെല്ലാമാണ് ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റിനെ അടക്കിഭരിച്ചത്. പേസിനൊപ്പം സ്വിങ്ങും ടേണും ഒളിപ്പിക്കുന്ന പേസര്‍മാര്‍ എന്നും ആരാധകരുടെ ആവേശമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പേസര്‍ ആരാണെന്ന് പറയുക പ്രയാസമാണ്. എങ്കിലും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് പേസ് ബൗളിങ് കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഷോണ്‍ പൊള്ളോക്ക്-അലന്‍ ഡൊണാള്‍ഡ്

ഷോണ്‍ പൊള്ളോക്ക്-അലന്‍ ഡൊണാള്‍ഡ്

ദക്ഷിണാഫ്രിക്കയുടെ പേസര്‍മാരായ അലന്‍ ഡൊണാള്‍ഡും ഷോണ്‍ പൊള്ളക്കോുമാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 90കളുടെ പകുതിയില്‍ എതിര്‍ ടീം ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ഇരുവരും. 'ദി വൈറ്റ് ലൈറ്റിങ്' എന്നാണ് ഡൊണാള്‍ഡിനെ വിശേഷിപ്പിച്ചിരുന്നത്. സച്ചിന്‍,ലാറ,സായിദ് അന്‍വര്‍ എന്നിവരെയെല്ലാം വിറപ്പിച്ചിരുന്ന ഡൊണാള്‍ഡ് 129 ഇന്നിങ്‌സില്‍ 20 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഓള്‍റൗണ്ടറായിരുന്ന പൊള്ളോക്ക് 12 വര്‍ഷ കരിയറില്‍ 829 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഡെയ്ല്‍ സ്‌റ്റെയിന്‍-മോണി മോര്‍ക്കല്‍

ഡെയ്ല്‍ സ്‌റ്റെയിന്‍-മോണി മോര്‍ക്കല്‍

ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍-മോണി മോര്‍ക്കല്‍ കൂട്ടുകെട്ടാണ് രണ്ടാം സ്ഥാനത്ത്. 2000-2010വരെ ടെസ്റ്റ് ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ ഇരുവര്‍ക്കുമായി. മികച്ച പേസും ലൈനും ലെങ്തും കീപ്പ് ചെയ്ത് പന്തെറിയുന്ന സ്റ്റെയിന്‍ 93 ടെസ്റ്റില്‍ നിന്ന് 439 വിക്കറ്റാണ് വീഴ്ത്തിയത്. ഇതില്‍ 26 അഞ്ച് വിക്കറ്റ് പ്രകടനവും അഞ്ച് 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. മോര്‍ക്കല്‍ 86 ടെസ്റ്റില്‍ നിന്ന് വീഴ്ത്തിയത് 309 വിക്കറ്റാണ്. എട്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും മോണി മോര്‍ക്കലിനായിട്ടുണ്ട്.

കേര്‍ട്‌ലി ആംബ്രോസ്-കോട്‌നി വാല്‍ഷ്

കേര്‍ട്‌ലി ആംബ്രോസ്-കോട്‌നി വാല്‍ഷ്

വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാരായ കേര്‍ട്‌ലി ആംബ്രോസും കോട്‌നി വാല്‍ഷും 70 കളിലും 80ന്റെ തുടക്കത്തിലുമായി ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ചവരാണ്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണവര്‍. വാല്‍ഷ് 132 ടെസ്റ്റില്‍ നിന്ന് 519 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതില്‍ 22 അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ആംബ്രോസ് 98 ടെസ്റ്റില്‍ നിന്ന് വീഴ്ത്തിയത് 405 വിക്കറ്റാണ്. ഇതില്‍ 22 അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

ബ്രെറ്റ് ലീ-ഗ്ലെന്‍ മഗ്രാത്ത്

ബ്രെറ്റ് ലീ-ഗ്ലെന്‍ മഗ്രാത്ത്

ഓസീസിന്റെ ബ്രെറ്റ് ലീ-ഗ്ലെന്‍ മഗ്രാത്ത് കൂട്ടുകെട്ട് ഒരു കാലത്ത് എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു. ബ്രെറ്റ് ലീ പേസുകൊണ്ട് വിസ്മയിപ്പിച്ചപ്പോള്‍ മഗ്രാത്ത് ലൈനും ലെങ്തുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചത്. 76 ടെസ്റ്റില്‍ നിന്ന് 310 വിക്കറ്റാണ് ബ്രെറ്റ് ലീയുടെ പേരിലുള്ളത്. ഇതില്‍ 10 അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. മഗ്രാത്ത് 124 ടെസ്റ്റില്‍ നിന്ന് വീഴ്ത്തിയത് 563 വിക്കറ്റുകളാണ്. ഇതില്‍ 29 അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

വസിം അക്രം-വഖാര്‍ യൂനിസ്

വസിം അക്രം-വഖാര്‍ യൂനിസ്

പാകിസ്താന്‍ പേസര്‍മാരായ വസിം അക്രം-വഖാര്‍ യൂനിസ് എന്നിവരാണ് ഈ പട്ടികയില്‍ തലപ്പത്ത്. ഇരുവരും പേസുകൊണ്ടും സ്വിങ്ങുകൊണ്ടും ഒരുപോലെ മികവ് കാട്ടുന്നു. ഇരുവരും ചേര്‍ന്ന് മൂന്ന് ഫോര്‍മാറ്റിലുമായി 1700 നോടടുത്ത് വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. ടെസ്റ്റില്‍ 373,ഏകദിനത്തില്‍ നിന്ന് 416 വിക്കറ്റുകളുമാണ് വഖാര്‍ വീഴ്ത്തിയത്. 414 ടെസ്റ്റ് വിക്കറ്റും 502 ഏകദിന വിക്കറ്റുമാണ് വസിമിന്റെ പേരിലുള്ളത്.

Story first published: Wednesday, May 12, 2021, 15:22 [IST]
Other articles published on May 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+