ഗാംഗുലി വീണ്ടും രവി ശാസ്ത്രിക്കെതിരെ; തോല്‍വിക്ക് ഈ രണ്ടുപേരും ഉത്തരവാദികളെന്ന് മുന്‍ ക്യാപ്റ്റന്‍

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യന്‍ തോല്‍വിക്ക് പരിശീലകര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യയുടെ തോല്‍വിക്ക് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗറും ഉത്തരവാദികളാണെന്ന് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഇന്ത്യ 3-1 എന്ന നിലയില്‍ പരാജയപ്പെട്ടിരുന്നു.
രവി ശാസ്ത്രിക്കും ബാറ്റിങ് പരിശീലകന്‍ ബാംഗര്‍ക്കും തോല്‍വിയില്‍ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എന്തുകൊണ്ടാണ് ഒരു കളിക്കാരന്‍ ഒഴികെ മറ്റെല്ലാവരും ബാറ്റിങ്ങില്‍ പിറകോട്ട് പോയതെന്ന് വ്യക്തമാകേണ്ടതുണ്ട്. ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലെങ്കില്‍ സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പരമ്പര നേടുക ദുഷ്‌കരമായിരിക്കുമെന്നും ഗാംഗുലി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കോലി ഒഴികെയുള്ളവര്‍ പരാജയം
പരമ്പരയില്‍ 544 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. എന്നാല്‍, മറ്റൊരു കളിക്കാരനും ഇതിന്റെ സമീപത്തുപോലും എത്താന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമാകേണ്ടുന്ന ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും മൂന്നാം ടെസ്റ്റിലൊഴികെ തിളങ്ങിയതുമില്ല. ശിഖര്‍ ധവാന്‍ 158ഉം കെ എല്‍ രാഹുല്‍ 113 റണ്‍സുമാണ് ആകെ നേടിയത്.

2011 മുതല്‍ വിദേശ പിച്ചില്‍ തിളങ്ങുന്നില്ല
2011 മുതല്‍ ഈ താരങ്ങളുടെ ഓവര്‍സീസ് പ്രകടനം മോശമാണെന്നുകാണാം. പ്രധാനപ്പെട്ട പരമ്പരകളിലെല്ലാം ടീം തോറ്റു. അതേസമയം, മറ്റുകളിക്കാരെ അപേക്ഷിച്ച് വിരാട് കോലി എല്ലാ ബൗളര്‍മാര്‍ക്കെതിരെയും വ്യത്യസ്ത രീതിയില്‍ കളിക്കുന്നത് കാണാമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ താരങ്ങളുടെ ബാറ്റിങ് കഴിവ് കുറഞ്ഞുവെന്നാണ് മുന്‍ ക്യാപ്റ്റന്റെ വിലയിരുത്തല്‍.

കളിക്കാര്‍ക്ക് ആത്മവിശ്വാസമില്ല
താരങ്ങള്‍ ആത്മവിശ്വാസം ഇല്ലാത്തവരെപ്പോലെയാണ് കളിക്കുന്നത്. ചേതേശ്വര്‍ പൂജാരയെയും രഹാനെയയും നോക്കൂ. നാലുവര്‍ഷം മുന്‍പാണ് അവരുടെ മുഖത്ത് ആത്വവിശ്വാസം കണ്ടത്. അതേസമയം, നാലാം ടെസ്റ്റിലെ ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പ് കൃത്യമായിരുന്നെന്ന് ഗാംഗുലി പറയുന്നുണ്ട്. രണ്ട് സ്പിന്നറെ ഉള്‍പ്പെടുത്തി കളിക്കാന്‍മാത്രം പിച്ച് അനുയോജ്യമായിരുന്നില്ല. ജഡേജയുടെ ഓവര്‍സീസ് റെക്കോര്‍ഡ് മികച്ചതല്ലെന്നും താരം പറഞ്ഞു.

മോയിന്‍ അലിയുടെ പ്രകടനം
നാലാം ടെസ്റ്റില്‍ മോയീന്‍ അലിയാണ് രണ്ട് ഇന്നിങ്‌സുകളിലും ഇന്ത്യയെ തകര്‍ത്തത്. മോയീന്‍ ഓരോ പന്തിലും വ്യത്യസ്തത കൊണ്ടുവന്നെന്ന് ഗാംഗുലി വിലയിരുത്തി. ആറു പന്തുകളും വ്യത്യസ്തമായാണ് മോയീന്‍ എറിഞ്ഞിരുന്നത്. അശ്വിനേക്കാള്‍ മികച്ച താരമല്ല മോയീന്‍. എന്നാല്‍, അലി താളം കണ്ടെത്തി. ചില കളികളില്‍ മികച്ച താരങ്ങളെക്കാല്‍ തിളങ്ങാന്‍ മറ്റുള്ളവര്‍ക്ക് കഴിയുമെന്നും ഗാംഗുലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications