Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരുവിന് വേണ്ടി തരൂരിന്റെ ട്വീറ്റ്

ദില്ലി: ശശി തരൂരിന് ക്രിക്കറ്റിനോടുള്ള താത്പര്യം എല്ലാവര്‍ക്കും അറിയാം. ഐപിഎല്ലില്‍ കേരളത്തിന് ഒരു ടീമിന് വേണ്ടി ഏറ്റവും അധികം പ്രയത്‌നിച്ചവരില്‍ ഒരാളാണ് അദ്ദേഹം. ഒടുവില്‍ അതിന്റെ പേരില്‍ കുറേ ചീത്തപ്പേര് കേട്ടെങ്കിലും ക്രിക്കറ്റിനോട് അദ്ദേഹത്തിന് ഇപ്പോഴും കമ്പമുണ്ട്.

വീരേന്ദ്ര സേവാഗിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയുന്നു എന്ന ഒരു ആരോപണം ഉയരാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഇപ്പോഴിതാ വീരുവിന് പിന്തുണച്ച് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നു.

Tharoor Sekwag

സമയമാകും മുമ്പ് ഒഴിവാക്കപ്പെട്ട താരമാണ് സെവാഗ് എന്നാണ് തരൂര്‍ പറയുന്നത്. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരെ സെവാഗിന്റെ പ്രകടനമാണ് തരൂര്‍ എടുത്ത് കാട്ടുന്നത്.

സെവാഗ് ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലായിരുന്നു ഉണ്ടാകേണ്ടിയിരുന്നത് എന്നാണ് തരൂര്‍ പറയുന്നത്. അല്ലാതെ ദില്ലി- മഹാരാഷ്ട്ര മത്സരം നടക്കുന്ന പൂനെയില്‍ അല്ല. ഓസ്‌ട്രേലിയയിലെ അതിവേഗ ബൗണ്‍സറുകളെ തല്ലിത്തകര്‍ക്കാന്‍ സേവാഗ് ഉണ്ടാകേണ്ടിയിരുന്നു എന്നും തരൂര്‍ പറയുന്നു.

മഹാരാഷ്ട്രക്കെതിരെയുള്ള മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ സെവാഗ് 66 റണ്‍സ് ആണ് എടുത്തത്. 88 പന്തുകളില്‍ ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ ആയിരുന്നു സെവാഗിന്റെ റണ്‍ വേട്ട. ദില്ലിക്ക് വേണ്ടി ഗൗതം ഗംഭീര്‍ 94 റണ്‍സെടുത്തിരുന്നു.

ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിലും ഇടം കണ്ടെത്താന്‍ വീരേന്ദ്ര സേവാഗിന് കഴിഞ്ഞിരുന്നില്ല. സേവാഗിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Story first published: Friday, January 23, 2015, 14:38 [IST]
Other articles published on Jan 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+