Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ പ്രചോദാനാത്മക നായകനല്ല, സച്ചിന് അന്ന് മികച്ച ടീമിനെ ലഭിച്ചില്ല: ശശി തരൂര്‍

മുംബൈ: രാഷ്ട്രീയ പ്രവര്‍ത്തകനെന്നതിലുപരി കായിക മത്സരങ്ങളെ നിരീക്ഷിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണ് ശശി തരൂര്‍. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നായകനായിരുന്ന കാലത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ലോകം കണ്ട എക്കാലത്തെയും ക്രിക്കറ്റ് പ്രതിഭയായ സച്ചിന്‍ നായകനെന്ന നിലയില്‍ പരാജയമായിരുന്നുവെന്നാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.


സച്ചിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍

സച്ചിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍

ക്യാപ്റ്റനാകുന്നതിന് മുമ്പ് സച്ചിന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നായകനാവുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. കാരണം നായകനാകുന്നതിന് മുമ്പ് അദ്ദേഹം വളരെ സജീവമായിരുന്നു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയും എല്ലാവര്‍ക്കും ഉപദേശം നല്‍കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. എല്ലായിടത്തും ഒരുപോലെ ശ്രദ്ധിക്കുന്ന സച്ചിനെ നായകനാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നായകനായ ശേഷം പ്രതീക്ഷിച്ചപോലെ സംഭവിച്ചില്ല. മികച്ച ടീം അദ്ദേഹത്തിനൊപ്പം ഇല്ലായിരുന്നു. ക്യാപ്റ്റന്‍സിയില്‍ നിരാശപ്പെടുത്തിയ സച്ചിന്‍ താന്‍ ഒരിക്കലും പ്രചോദനം നല്‍കുന്ന നായകനല്ലെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍ സച്ചിന്‍ നിരാശപ്പെടുത്തി

ക്യാപ്റ്റന്‍ സച്ചിന്‍ നിരാശപ്പെടുത്തി

1996ലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമിന്റെ നായകനാവുന്നത്. ആ സമയത്തിനുള്ളില്‍ സച്ചിന്‍ ബാറ്റിങ് പ്രതിഭയെ ലോകം അംഗീകരിച്ചിരുന്നു. അതിനാല്‍ത്തന്നെ സച്ചിന്റെ നായക പദവിയെ വളരെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കണ്ടത്. പക്ഷേ സച്ചിന് പിഴച്ചു. നായകനെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സച്ചിന്‍ കാഴ്ചവെച്ചത്. 73 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച സച്ചിന് 23 മത്സരങ്ങളില്‍ മാത്രമാണ് ടീമിനെ വിജയിപ്പിക്കാനായത്. 43 മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. 25 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച സച്ചിന്‍ നാല് മത്സരത്തില്‍ മാത്രമാണ് ടീമിന് വിജയം നേടിക്കൊടുത്തത് 9 മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ 12 മത്സരം സമനിലയായി. സച്ചിന്റെ നായകത്വത്തിന് കീഴില്‍ 1999ല്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയിരുന്നു. ടെസ്റ്റ് പരമ്പര 3-0ന് തോറ്റ ഇന്ത്യ പാകിസ്താനും ഉള്‍പ്പെട്ട ട്രൈ സീരീസില്‍ ഒരു മത്സരം മാത്രമാണ് വിജയിച്ചത്. 2000ലാണ് സച്ചിന് പകരം സൗരവ് ഗാംഗുലി ഇന്ത്യയുടെ നായകനാവുന്നത്. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് വലിയ നേട്ടങ്ങളിലേക്ക് ഉയര്‍ന്ന.

ഡിആര്‍എസ് നയം നിരാശപ്പെടുത്തി

ഡിആര്‍എസ് നയം നിരാശപ്പെടുത്തി

ഡിആര്‍എസ് ആദ്യം വന്നപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും എംഎസ് ധോണിയും എതിര്‍പ്പ് പ്രകടിപ്പിച്ചത് നിരാശപ്പെടുത്തിയെന്ന് ശശി തരൂര്‍ പറഞ്ഞു. ക്രിക്കറ്റിനെ സംബന്ധിച്ച് ചരിത്ര കണ്ടുപിടുത്തമാണ് ഡിആര്‍എസ് എന്നും ഇത് അല്‍പ്പം കൂടി നേരത്തെ കൊണ്ടുവരേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അംപയറുടെ തീരുമാനത്തെ പുനപരിശോധിക്കാനുള്ള ഡിആര്‍എസ് സംവിധാനത്തെ ആദ്യം സച്ചിനും ധോണിയും എതിര്‍ത്തെങ്കിലും പിന്നീട് ഏറ്റവും വിജയകരമായി ഡിആര്‍എസ് ഉപയോഗിച്ച നായകനായി ധോണി മാറി.

Story first published: Saturday, September 5, 2020, 15:05 [IST]
Other articles published on Sep 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+