Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി തലപ്പത്തു നിന്നും ശശാങ്ക് മനോഹര്‍ ഇറങ്ങി, അടുത്ത ചെയര്‍മാന്‍ ഗാംഗുലി?

ശശാങ്ക് മനോഹര്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞു. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുംവരെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജ ചുമതലകള്‍ നിര്‍വഹിക്കും. അടുത്തയാഴ്ച്ച പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ഐസിസി ബോര്‍ഡ് അനുമതി നല്‍കുമെന്നാണ് വിവരം. തുടര്‍ച്ചയായി രണ്ടു വര്‍ഷം ചെയര്‍മാന്‍ പദവിയില്‍ ഇരുന്ന ശേഷമാണ് ശശാങ്ക് മനോഹര്‍ പടിയിറങ്ങുന്നത്. ഐസിസി ചെയര്‍മാന്‍ പദവി വഹിക്കവെ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി ശശാങ്ക് മനോഹര്‍ എടുത്ത തീരുമാനങ്ങള്‍ക്കും സംഭാവനകള്‍ക്കും ഐസിസി എന്നും കടപ്പെട്ടിരിക്കുമെന്ന് ഐസിസി ചീഫ് എക്‌സിക്യുട്ടീവ് മനു സാഹ്നി അറിയിച്ചു.

ഐസിസി തലപ്പത്തു നിന്നും ശശാങ്ക് മനോഹര്‍ ഇറങ്ങി, അടുത്ത ചെയര്‍മാന്‍ ഗാംഗുലി?

ശശാങ്ക് മനോഹറിന്റെ പിന്‍ഗാമി ആരെന്നതാണ് ക്രിക്കറ്റ് ലോകം ഇനി ഉറ്റുനോക്കുന്നത്. ഐസിസി ചെയര്‍മാനാകാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനിക്ക് സാധ്യതയേറെ. നിലവില്‍ ഐസിസിയുടെ ധനകാര്യ, വാണിജ്യകാര്യ സമിതികള്‍ നിയന്ത്രിക്കുന്നത് എഹ്‌സാന്‍ മാനിയാണ്. ഈ സമിതികളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് പ്രതിനിധികളില്ലാതാനും. ധനകാര്യം പോലുള്ള നിര്‍ണായക സമിതികളില്‍ നിന്നും ഇന്ത്യന്‍ സാന്നിധ്യം തുടച്ചുനീക്കിയതില്‍ ശശാങ്ക് മനോഹറിനോടുള്ള അതൃപ്തി ബിസിസിഐ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

നേരത്തെ, ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനായതിന് ശേഷമാണ് ബോര്‍ഡിനുള്ളിലെ 'ബിഗ് ത്രീ' സമവാക്യം പൊളിച്ചെഴുതപ്പെട്ടത്. ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ബോര്‍ഡുകള്‍ക്ക് ഐസിസിയിലുള്ള പിടിപാട് ഇതോടെ കുറഞ്ഞു. മുന്‍പ്, ഈ മൂന്നു ബോര്‍ഡുകള്‍ ചേര്‍ന്നായിരുന്നു ഐസിസിയുടെ സിംഹഭാഗം വരുമാനവും പങ്കിട്ടത്. എന്തായാലും എഹ്‌സാന്‍ മാനിക്ക് പുറമെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്‌സും ചെയര്‍മാന്‍ പദവിയില്‍ കണ്ണുവെയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ബിസിസിഐയുടെ പിന്തുണ ഗ്രേവ്‌സിന് മുതല്‍ക്കൂട്ടാവും. ചെയര്‍മാന്‍ പദവിക്കായുള്ള താത്പര്യം ഇതുവരെ ബിസിസിഐ അറിയിച്ചിട്ടില്ല. എന്നാല്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ പേര് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴങ്ങുന്നുണ്ട്.

Story first published: Wednesday, July 1, 2020, 19:40 [IST]
Other articles published on Jul 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+