Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശുക്ലയും പവാറും ശ്രീനിയുമല്ല; ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡണ്ടാകും!

മുംബൈ: അന്തരിച്ച ജഗ്മോഹന്‍ ഡാല്‍മിയയ്ക്ക് പകരക്കാരനായി ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തെത്തുക ശശാങ്ക് മനോഹറായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ബി സി സി ഐയിലെ നിര്‍ണായക രാഷ്ട്രീയ ശക്തികളായ അരുണ്‍ ജെയ്റ്റ്‌ലിയും ശരദ് പവാറും ഇത് സംബദ്ധിച്ച് ധാരണയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2008 മുതല്‍ 2011 വരെ ബി സി സി ഐ പ്രസിഡണ്ടായിരുന്നു ശശാങ്ക് മനോഹര്‍.

ഈ ആഴ്ച ആദ്യം എന്‍ ശ്രീനിവാസനും ശരദ് പവാറും തമ്മില്‍ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനവുമായി ബന്ധപ്പെട്ട് ഒരു കൂടിക്കാഴ്ച നടന്നിരുന്നു. താന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനില്ല എന്ന് ശ്രീനിവാസന്‍ പവാറിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തി ശശാങ്ക് മനോഹറിന്റെ പേര് മുന്നോട്ട് വെച്ചത്.

bcci-logo

ബി സി സി ഐ പ്രസിഡണ്ടായിരുന്ന ജഗ്മോഹന് ഡാല്‍മിയയുടെ പെട്ടെന്നുള്ള മരണമാണ് പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. സംശുദ്ധ ട്രാക്ക് റെക്കോര്‍ഡുള്ള ഒരാളെ പ്രസിഡണ്ടായി വേണമെന്ന ധാരണയിലാണ് ജെയ്റ്റിലിയും പവാറും എത്തിയതെന്നാണ് അറിയുന്നത്. ഇതാണ് ശശാങ്ക് മനോഹറിന്റെ സാധ്യതകള്‍ കൂട്ടിയതും.

ബി സി സി ഐയില്‍ എന്നും എന്‍ ശ്രീനിവാസന്റെ കടുത്ത വിമര്‍ശകനായിരുന്നു ശശാങ്ക് മനോഹര്‍. ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തെത്താന്‍ ശ്രീനിവാസനുമായി കൂട്ടുകൂടുന്ന പ്രശ്‌നമില്ല എന്ന നിലപാടിലാണ് മനോഹര്‍. ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തേക്ക് അമിതാഭ് ചൗധരിയുടെ പേരാണ് പശ്ചിമ ബംഗാള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖല മുന്നോട്ട് വെക്കുന്നത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിണ്ടായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story first published: Saturday, September 26, 2015, 17:43 [IST]
Other articles published on Sep 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+