വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'മിന്നല്‍' ബാറ്റിങ്ങുമായി ഷാരൂഖ് ഖാന്‍, 39 പന്തില്‍ നേടിയത് 79* റണ്‍സ്, ലേലത്തില്‍ കോടികള്‍ വാരും

ജയ്പൂര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്‌നാടിനുവേണ്ടി ബാറ്റിങ് വെടിക്കെട്ട് നടത്തി ഷാരൂഖ് ഖാന്‍. ഏഴാമനായി ക്രീസിലെത്തി പതിയെ തുടങ്ങിയ ഷാരൂഖ് അവസാന ഓവറുകളില്‍ വിശ്വരൂപം കാട്ടുകയായിരുന്നു. 39 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 79 റണ്‍സാണ് അദ്ദേഹം നേടിയത്. 202.56 സ്‌ട്രൈക്കറേറ്റിലായിരുന്നു ഷാരൂഖിന്റെ പ്രകടനം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അവസാന പന്തില്‍ സിക്‌സര്‍ പറത്തി തമിഴ്‌നാടിനെ കിരീടം ചൂടിച്ച ഷാരൂഖ് ഖാന്‍ ഇപ്പോള്‍ വീണ്ടും ടീമിന്റെ വിജയ ശില്‍പ്പിയായി മാറിയിരിക്കുകയാണ്.

 'കോലിയും രാഹുലുമല്ല', പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്ത് ഷദാബ് ഖാന്‍ 'കോലിയും രാഹുലുമല്ല', പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്ത് ഷദാബ് ഖാന്‍

1

ഈ പ്രകടനത്തോടെ വരാനിരിക്കുന്ന മെഗാ ലേലത്തില്‍ ഷാരൂഖ് ഖാന്‍ കോടികള്‍ വാരുമെന്നുറപ്പാണ്. പഞ്ചാബ് കിങ്‌സ് അഞ്ചരക്കോടിക്ക് ടീമിലെത്തിച്ച ഷാരൂഖ് ഖാന് അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഇതോടെ അദ്ദേഹത്തെ പഞ്ചാബ് ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ മെഗാ ലേലത്തിലേക്ക് താരം എത്തിപ്പെടും. ഫിനിഷറെന്ന നിലയില്‍ ഉപയോഗിക്കാവുന്ന താരമായതിനാല്‍ വാശിയേറിയ ലേലം തന്നെ യുവതാരത്തിനായി നടക്കുമെന്നുറപ്പ്.

Also Read: IND vs SA: കോലിയും അശ്വിനും ചരിത്രം കുറിക്കുമേ? കാത്തിരിക്കുന്ന വമ്പന്‍ നാഴികക്കല്ലുകളറിയാം

2

ഒട്ടുമിക്ക ടീമിനും ഫിനിഷറെ ആവിശ്യമാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്കും ഷാരൂഖ് ഖാനെ നോട്ടമുണ്ടെന്നാണ് വിവരം. തമിഴ്‌നാടുകാരനായതിനാല്‍ ഷാരൂഖിനും സിഎസ്‌കെയിലേക്കെത്തുന്നത് സന്തോഷം നല്‍കുന്ന കാര്യമായിരിക്കും. എന്നാല്‍ എളുപ്പത്തില്‍ അദ്ദേഹത്തെ സ്വന്തമാക്കാനാവില്ലെന്നുറപ്പ്. സമീപകാലത്തെ വമ്പന്‍ പ്രകടനങ്ങളോടെ ഷാരൂഖ് ഖാന്‍ ഏവരുടെയും നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ട്.

Also Read: IND vs SA: പിച്ച് കണ്ട് ഭയന്ന് ശ്രേയസ്! ദ്രാവിഡ് നല്‍കിയ ഉപദേശം ഇങ്ങനെ

3

11 ഐപിഎല്ലില്‍ നിന്ന് 21.86 ശരാശരിയില്‍ 153 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 134.21 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. അഞ്ച് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 231 റണ്‍സും 30 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 599 റണ്‍സും 50 ടി20യില്‍ നിന്ന് 547 റണ്‍സുമാണ് ഷാരൂഖിന്റെ സമ്പാദ്യം. പാര്‍ട് ടൈം സ്പിന്നറായും ഉപയോഗിക്കാവുന്ന താരമാണ് ഷാരൂഖ് ഖാന്‍.

Also Read: അന്നു സച്ചിനും സെവാഗും ഇഞ്ചോടിഞ്ച്! പിന്നാലെ യുവി- വീണ്ടും വരുന്നു ഇതിഹാസങ്ങളുടെ ലീഗ്

4

കര്‍ണാടകയ്‌ക്കെതിരെ തന്നെയാണ് ഷാരൂഖ് തന്റെ ബാറ്റിങ് വെടിക്കെട്ട് ആവര്‍ത്തിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. പതിയെ തുടങ്ങിയ ഷാരൂഖ് ആദ്യ 14 പന്ത് നേരിട്ട് നേടിയത് വെറും 17 റണ്‍സ് മാത്രമാണ്. പിന്നീടങ്ങോട്ട് ഷാരൂഖ് കത്തിക്കയറുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 354 എന്ന വമ്പന്‍ സ്‌കോറാണ് ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് കര്‍ണാടകയ്‌ക്കെതിരേ നേടിയത്. ഓപ്പണര്‍ നാരായണ്‍ ജഗദീശന്റെ (102) സെഞ്ച്വറി പ്രകടനവും തമിഴ്‌നാടിനെ തുണച്ചു.

Also Read: IND vs SA: ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് 11ന്‍, രഹാനെ-വിഹാരി, ഇഷാന്ത്-സിറാജ്, ഇവരില്‍ ആശയക്കുഴപ്പം

5

101 പന്ത് നേരിട്ട് 9 ഫോറും ഒരു സിക്‌സുമാണ് അദ്ദേഹം നേടിയത്. സായ് കിഷോര്‍ 71 പന്ത് നേരിട്ട് നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 61 റണ്‍സ് നേടിയപ്പോള്‍ സീനിയര്‍ താരം ദിനേഷ് കാര്‍ത്തിക് 37 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 44 റണ്‍സും നേടി. ബാബ ഇന്ദ്രജിത്ത് 24 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ നായകന്‍ വിജയ് ശങ്കര്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. വാഷിങ്ടണ്‍ സുന്ദര്‍ പൂജ്യത്തിന് റണ്ണൗട്ടായി മടങ്ങി. കര്‍ണാടകയ്ക്കായി പ്രവീണ്‍ ദുബെ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റ് വീഴ്ത്തി.

Also Read: സ്മിത്തും വില്യംസണുമില്ല, ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോറിനെ തിരഞ്ഞെടുത്ത് വസിം അക്രം

6

മറുപടിക്കിറങ്ങിയ കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലാണ്. രോഹന്‍ കഡം 24 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. കൃഷ്ണമൂര്‍ത്തി സിദ്ധാര്‍ത്ഥ് 29 റണ്‍സും മനീഷ് പാണ്ഡെ 9 റണ്‍സുമെടുത്ത് പുറത്തായി.

Story first published: Tuesday, December 21, 2021, 17:01 [IST]
Other articles published on Dec 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X