ഇസ്ലാമാബാദ്: വാതുവെപ്പുകാര്‍ക്കുവേണ്ടി ഒത്തുകളിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പാക്കസ്ഥാന്‍ ദേശീയതാരം ഷര്‍ജീല്‍ ഖാനെ അഞ്ചുവര്‍ഷത്തേക്ക് വിലക്കി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് വിലക്കിയത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട് ഷര്‍ജീല്‍ ഖാന്‍ ഒത്തുകളിച്ചെന്ന് കോടതിവിധി ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.
ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനത്തില്‍ നിന്നും ഷര്‍ജീല്‍ ഖാനെ വിലക്കിയിട്ടുണ്ട്. ഷര്‍ജീല്‍ ഖാനെയും ഖാലിദ് ലത്തീഫിനെയും ഒത്തുകളി തെളിഞ്ഞതിനെ തുടര്‍ന്ന് നേരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും ഇരുവരെയും അന്നുതന്നെ മാറ്റി നിര്‍ത്തുകയും ചെയ്തു.

ഇരുവര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് വേണ്ടി 25 ഏകദിന മത്സരങ്ങള്‍ കളിച്ച ഷര്‍ജീല്‍ 32.48 റണ്‍സ് ശരാശരിയില്‍ 812 റണ്‍സ് നേടിയിട്ടുണ്ട്. 2017ല്‍ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറി. ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയിലായിരുന്നു അരങ്ങേറ്റം. പാക് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം എന്നറിയിപ്പെട്ട ഷര്‍ജീല്‍ വിലക്കുവന്നതോടെ ക്രിക്കറ്റ് കരിയറിന് തിരശ്ശീലയിടേണ്ടിവന്നേക്കാം. അതേസമയം, വിലക്കിനുശേഷം പല പാക് താരങ്ങളും പിന്നീട് തിരിച്ചുവന്നട്ടുമുണ്ട്.