വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റിലെ അരങ്ങേറ്റത്തിന് പിന്നാലെ പരിക്കേറ്റ് ശാര്‍ദുല്‍ താക്കൂര്‍ പുറത്ത്; ടീം മാനേജ്‌മെന്റിന് വിമര്‍ശനം

ഹൈദരാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ഹൈദരാബാദ് ടെസ്റ്റില്‍ അരങ്ങേറിയ പേസര്‍ ശാര്‍ദുല്‍ താക്കൂര്‍ പരിക്കേറ്റ് പുറത്തായി. അവിസ്മരണീയമാകേണ്ടിയിരുന്ന അരങ്ങറ്റത്തില്‍ പത്ത് പന്തുകള്‍ മാത്രമാണ് താരത്തിന് എറിയാനായത്. കാലിന് പരിക്കേറ്റ താരം മൈതാനം വിട്ടതോടെ ശേഷിക്കുന്ന പന്തുകള്‍ ആര്‍ അശ്വിന്‍ എറിയുകയായിരുന്നു. ടെസ്റ്റിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ ശാര്‍ദുലിന് കളിക്കാനാകുമോ എന്ന് വ്യക്തമല്ല.

shardulthakur

താരത്തെ പിന്നീട് സ്‌കാനിങ്ങിന് വിധേയനാക്കി. കളിക്കുമുന്‍പ് പരിശീലകന്‍ രവിശാസ്ത്രിയാണ് ശാര്‍ദുലിന് ടെസ്റ്റ് ക്യാപ് കൈമാറിയത്. ഇതോടെ ഇന്ത്യയുടെ 294-ാം ടെസ്റ്റ് കളിക്കാരനായി ശാര്‍ദുല്‍ മാറി. നേരത്തെ പരിക്കിലായിരുന്ന താരത്തെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയത് വിവാദമായിട്ടുണ്ട്. ഏഷ്യാ കപ്പില്‍ മോശം പ്രകടനം നടത്തിയതിന് പിന്നാലെ ശാര്‍ദുല്‍ പരിക്കുമായി മടങ്ങിയിരുന്നു.

ഇതിന് പിന്നാലെ ടെസ്റ്റ് ടീമിലും ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ഇടംപിടിച്ചു. മുഹമ്മദ് സിറാജിനെ പോലുള്ള താരങ്ങള്‍ മികച്ച ശാരീരിക ക്ഷമതയോടെ ടീമിലുണ്ടെങ്കിലും ഫോമിലല്ലാത്ത ശാര്‍ദുലിന് അവസരം നല്‍കിയതിന് ടീം മാനേജ്‌മെന്റിനെതിരായ വിമര്‍ശനത്തിനിടയാക്കും. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലും ഇടം നേടിയിരുന്നെങ്കിലും ശാര്‍ദുലിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. താരത്തിന് ശേഷിക്കുന്ന ദിവസങ്ങളിലും പുറത്തിരിക്കേണ്ടിവന്നാല്‍ സ്പിന്നര്‍മാര്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ആശ്രയിക്കേണ്ടിവന്നേക്കും. ഉമേഷ് യാദവാണ് ശാര്‍ദുലിനൊപ്പം പേസറായി ഉള്‍പ്പെട്ടിരിക്കുന്നത്.

വീണ്ടുമൊരു ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പര, ചരിത്രം ആര്‍ക്കൊപ്പം? കണക്കുകള്‍ ഇങ്ങനെ...വീണ്ടുമൊരു ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പര, ചരിത്രം ആര്‍ക്കൊപ്പം? കണക്കുകള്‍ ഇങ്ങനെ...

Story first published: Friday, October 12, 2018, 14:39 [IST]
Other articles published on Oct 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X